പമ്പിങ് സബ്‌സിഡി പ്രശ്‌നം : നിയമനടപടികളുമായി കർഷക കോൺഗ്രസ്

പൊന്നാനി: എടപ്പാൾ പമ്പിങ് സബ്‌സിഡി നഷ്ടപ്പെടുത്തിയതിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് നിയമനടപടിക്കൊരുങ്ങി കർഷക കോൺഗ്രസ്.പൊന്നാനി കോളിലെ ഏറ്റവും വലിയ പാടശേഖരമായ കോലത്ത് പാടം കോൾ കർഷകരാണ് അർഹതപ്പെട്ട പമ്പിങ് സബ്‌സിഡി ലഭിക്കാത്തതിനാൽ നിയമനടപടിയിലേക്ക് നീങ്ങുന്നത്.2015 മുതൽ 2022 വരെയു ള്ള ഏഴുവർഷത്തെ പമ്പിങ് സബ്സിഡിയാണ്.ഇവിടുത്തെ കർഷകർക്ക് നഷ്ടമായത്.കോൾ മേഖലയിലെ എല്ലാ ആനുകൂല്യങ്ങളും കർഷകർക്ക് നേരിട്ടാണ് നൽകുന്നത്. എന്നാൽ പമ്പിങ് സബ്‌സിഡി നൽകുന്നത് ഇടനിലക്കാരായ പാടശേഖര സമിതികൾ വഴിയാണ്.ആവശ്യമായ രേഖകൾ സമർ പ്പിക്കേണ്ടതും പാടശേഖര സമിതികളാണ്. ഈ പാടശേഖരത്തിൽ സമിതി യഥാസമയം രേഖകൾ നൽകാത്തതാണ് പമ്പിങ് സബ്‌സിഡി നഷ്ടപ്പെടാൻ കാരണമായി.തൃശ്ശൂർ പുഞ്ച സ്പെഷ്യൽ ഓഫീസർ തന്നെയാണ് കർഷകരെ ഇക്കാര്യം അറിയിച്ചത്. കർഷകർ പലവട്ടം പരാതികൾ നൽകിയെങ്കിലും നടപടിയുണ്ടായില്ല.88 ലക്ഷം രൂപയാണ് ഈയിനത്തിൽ കർഷകർക്ക് നഷ്ടപ്പെട്ടത്. സർക്കാർ സൗജന്യമായി നൽകുന്ന നെൽവിത്ത് ഏറ്റെടുത്ത് കർഷകർക്ക് വിതരണം ചെയ്യുന്നതിന് പമ്പിങ് ചാർജെന്ന പേരിൽ പണപ്പിരിവു നടത്തുന്നതായും കർഷകർ പറയുന്നു.ഇതുനൽകുന്ന കർഷകർക്ക് അവകാശപ്പെട്ടതാണ് പമ്പിങ് സബ്‌സിഡി. വാർഷിക പൊതുയോഗങ്ങൾ വിളിക്കുന്നതിലും സമിതികൾ വേണ്ടത്ര താത്പര്യം പ്രകടിപ്പിക്കുന്നില്ലെന്നും കർഷകർ ആരോപിച്ചു. ഇത്തരം കാര്യങ്ങളിൽ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരേ നടപടിയെടുക്കണമെന്നും കർഷകർക്ക് നഷ്ടപ്പെട്ട തുക നൽകണമെന്നുമാവശ്യപ്പെട്ട് കോടതിയെ സമീപിക്കാനാണ് തീരുമാനമെന്ന് കർഷക കോൺഗ്രസ് നേതാ ക്കളായ ശ്രീകുമാർ പെരുമുക്ക്, വി. കമറുദ്ദീൻ, ടി. കൃഷ്ണൻനായർ, പി.കെ. അബ്ദുളളക്കുട്ടി എന്നിവർ അറിയിച്ചു.

spot_img

Related news

ജയിലില്‍ നിന്ന് പരിചയപ്പെട്ടവർ, 5 വർഷത്തിന് ശേഷം ബംഗ്ളുരുവിൽ നിന്നും കേരളത്തിലേക്ക് ലഹരി കടത്തുന്ന സംഘത്തിലെ പ്രധാനികൾ, പിടിയിൽ

മലപ്പുറം: കിഴിശ്ശേരിയിലെ സ്വകാര്യ ലോഡ്ജിൽ നിന്ന് വില്‍പനക്കായി സൂക്ഷിച്ച എംഡിഎംഎ പിടികൂടിയ സംഭവത്തില്‍...

ആട്ടിൻകൂടിലേക്കുള്ള ബൾബ് കണക്ഷനിൽ നിന്ന് ഷോക്കേറ്റ് വയോധികൻ മരിച്ചു

മലപ്പുറം അകമ്പാടത്ത് വയോധികന്‍ ഷോക്കേറ്റ് മരിച്ചു. കാനക്കുത്ത് നഗറിലെ ശേഖരന്‍ (55)...

കാര്‍ കഴുകുന്നതിനിടെ ഷോക്കേറ്റു; മലപ്പുറത്ത് യുവാവ് മരിച്ചു

മലപ്പുറം: മലപ്പുറത്ത് കാര്‍ കഴുകുന്നതിനിടെ ഷോക്കേറ്റ് യുവാവിന് മരിച്ചു. മലപ്പുറം വാണിയമ്പലത്താണ്...