വാക്കേറ്റത്തിനൊടുവിൽ പെറ്റമ്മയെ കിണറ്റിലേക്ക് തള്ളിയിട്ടു; തൃക്കരുവയിലെ ദുരൂഹമരണത്തിൽ ചുരുളഴിച്ച് പൊലീസ്

കൊല്ലം: ദുരൂഹ സാഹചര്യത്തിൽ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം. തൃക്കരുവ ഞാറക്കൽ ആനചുട്ട മുക്കിൽ കുറ്റിക്കാട്ട് വടക്കതിൽ പൊന്നമ്മയുടെ (62) ദുരൂഹ മരണമാണ് കൊലപാതകമാണെന്ന് പൊലീസ് കണ്ടെത്തിയത്. പൊന്നമ്മയുടെ മകനായ വർഗീസ് (32) ആണ് കൊലപാതകി. അഞ്ചാലുംമൂട് പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് കൊലപാതകത്തിന്‍റെ ചുരുളഴിഞ്ഞത്. 

ഇക്കഴിഞ്ഞ പതിനഞ്ചാം തീയതി ഉച്ചയ്ക്ക് രണ്ടര മണിയോടെയാണ് വീട്ടുപറമ്പിലുള്ള കിണറ്റിൽ പൊന്നമ്മയെ മരിച്ച നിലയിൽ കണ്ടെത്തിയത്. അഞ്ചാലുംമൂട് പൊലീസ് സ്ഥലത്തെത്തി അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത‌ത് അന്വേഷണം നടത്തി വരികയായിരുന്നു. സംഭവത്തെക്കുറിച്ച് ജില്ലാ പൊലീസ് മേധാവിക്ക് രഹസ്യത്തിന്‍റെ അടിസ്ഥാനത്തിൽ വർഗീസിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്തതോടെ പ്രതി മാതാവിനെ കിണറ്റിൽ തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നു എന്ന് സമ്മതിച്ചു.

സംഭവദിവസം രാവിലെ വർഗീസും മാതാവ് പൊന്നമ്മയും തമ്മിൽ വീട്ടിൽ വെച്ച് വാക്കേറ്റം ഉണ്ടായി. പെട്ടെന്നുണ്ടായ ദേഷ്യത്തിൽ പ്രതി അമ്മയെ കിണറ്റിൽ തള്ളിയിടുകയായിരുന്നു. മാതാവിനെ കൊലപ്പെടുത്തിയതാണെന്ന് ഇയാൾ ചിലരോട് പറഞ്ഞതായും പൊലീസിന് വിവരം ലഭിച്ചു. ഇതോടെയാണ് ജില്ലാ പൊലീസ് മേധാവി ഹേമലതയുടെ നിർദ്ദേശാനുസരണം കൊല്ലം എസിപി രാജേഷിന്‍റെ മേൽനോട്ടത്തിൽ അഞ്ചാലുംമൂട് പൊലീസ് ഇൻസ്പെക്ടർ അജയകുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

spot_img

Related news

എയിംസ്, മെട്രോ, സൗജന്യ എൽ.പി.ജി; വമ്പൻ വാഗ്ദാനങ്ങളുമായി ബി.ജെ.പി പ്രകടനപത്രിക പുറത്തിറക്കി

തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് പ്രകടനപത്രിക പുറത്തിറക്കി. കേരളത്തിൽ...

എടിഎം പിൻ മാറ്റാൻ മിനിറ്റുകൾ മതി; കേരളം മുതൽ യുപി വരെ മോഷണം നടത്തുന്ന ഇമ്രാൻ ഖാൻ പിടിയിൽ

കൊച്ചി: ഹൈടെക് മോഷ്ടാവിനെ സാഹസികമായി കുടുക്കി പൊലീസ്. ഉത്തർപ്രദേശ് അലി ഗ്രാഹ്...

ജയിൽ ചാടാൻ നോക്കി, പത്തു മണിയോടെ കയ്യിലായി; എടക്കര സ്വദേശി ശ്രീരാജിൻ്റെ സാഹസികതയ്ക്ക് പൊലീസ് അന്ത്യമിട്ടു

ചാവക്കാട് സബ് ജയിലിൽ നിന്ന് അതിസാഹസികമായി രക്ഷപ്പെട്ട റിമാൻഡ് പ്രതി മണിക്കൂറുകൾക്കകം...

ക്ഷേമ പെൻഷൻ 3500 രൂപയാകും; സ്ത്രീകൾക്ക് 1000 രൂപയും ബസ് യാത്ര സൗജന്യവും; എൽഡിഎഫ് പ്രകടനപത്രിക ഇന്ന് അന്തിമമാക്കും

തിരുവനന്തപുരം: എല്‍ഡിഎഫ് പ്രകടനപത്രികയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് അന്തിമ രൂപം...

സംവാദം എഫ്ബിയിൽ തുടങ്ങിക്കഴിഞ്ഞു; മരിച്ചവരെ പോക്കറ്റടിച്ചവരല്ലേ നിങ്ങൾ?’: വി.ഡി സതീശനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി

പ്രതിപക്ഷനേതാവ് വി.ഡി സതീശനുമായി നേർക്കുനേർ സംവാദത്തിന് മുഖ്യമന്ത്രിയില്ല. ഫേസ്ബുക്കിൽ ഇന്നലെ രാവിലെ...