മികച്ച പ്രവർത്തനങ്ങൾ; പൊലീസിനും പൊതുജനങ്ങൾക്കും ആദരം

പൊലീസിന്റെയും പൊതുജനങ്ങളുടെയും മികച്ച ഇടപെടലുകൾക്ക് ആദരവുമായി എറണാകുളം റൂറൽ ജില്ലാ പൊലീസ്. മൂവാറ്റുപുഴയാറിൽ ഒഴുക്കിൽപ്പെട്ട് മുങ്ങിത്താണ മൂന്ന് പേരെ രക്ഷിച്ച വെള്ളൂർക്കുന്നം പേൻതിട്ടയിൽ വീട്ടിൽ ഷാജിയെയും, മോഷണത്തിന് ശേഷം രക്ഷപ്പെടാൻ ശ്രമിച്ച രണ്ട് സ്ത്രീകളെ സാഹസികമായി പൊലീസ് സ്റ്റേഷനിലെത്തിച്ച ഓട്ടോറിക്ഷാ ഡ്രൈവർമാരായ താജുദ്ദീനെയും ഷാജഹാനെയും ചടങ്ങിൽ അഭിനന്ദിച്ചു.

മൂവാറ്റുപുഴയാറിലെ പുളിക്കക്കടവിൽ നാലര വയസ്സുകാരി പുഴയിൽ വീണതിനെ തുടർന്ന് രക്ഷിക്കാനായി പുഴയിലേക്ക് ചാടിയ ദമ്പതികളും ഒഴുക്കിൽപ്പെട്ടിരുന്നു. ഇവരെ സ്വന്തം ജീവൻ പോലും വകവയ്ക്കാതെ പുഴയിലേക്ക് ചാടി രക്ഷപ്പെടുത്തിയതിനാണ് ഷാജിയെ ആദരിച്ചത്.

ആലുവയിൽ യാത്രക്കാരിയുടെ മാല മോഷ്ടിച്ച ശേഷം രണ്ട് തമിഴ്നാട് സ്വദേശികളായ സ്ത്രീകൾ ആലുവ പഴയ ബസ് സ്റ്റാൻഡിൽ നിന്ന് ഓട്ടോറിക്ഷയിൽ കയറി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. ഇവരുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ ഡ്രൈവർമാർ റെയിൽവേ കോർണറിലെത്തിയപ്പോൾ മാല നഷ്ടപ്പെട്ടതിനെ തുടർന്ന് കരയുകയായിരുന്ന വയോധികയെ കണ്ടു.

സംഭവം ചോദിച്ചറിഞ്ഞപ്പോൾ മാല പൊട്ടിച്ചവരെ ഓട്ടോറിക്ഷയിൽ ഇരിക്കുന്ന സ്ത്രീകൾ തന്നെയെന്ന് വയോധിക തിരിച്ചറിഞ്ഞു. തുടർന്ന് താജുദ്ദീനും ഷാജഹാനും ചേർന്ന് ഇവരെ സാഹസികമായി പൊലീസ് സ്റ്റേഷനിലെത്തിക്കുകയായിരുന്നു.

മികച്ച അന്വേഷണത്തിനും സേവനത്തിനുമായി ഡിവൈ.എസ്.പിമാരായ ബൈജു പൗലോസ്, സി. ബിനുകുമാർ, സി.ഐമാരായ പി.എം. ഷമീർ, ബി.കെ. അരുൺ എന്നിവരുൾപ്പെടെ 40 പൊലീസ് ഉദ്യോഗസ്ഥരെയും ചടങ്ങിൽ ആദരിച്ചു.

എറണാകുളം റൂറൽ ജില്ലാ പൊലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങ് ജില്ലാ പൊലീസ് മേധാവി കെ.എസ്. സുദർശൻ ഉദ്ഘാടനം ചെയ്തു. അഭിനന്ദന പത്രങ്ങളും വിതരണം ചെയ്തു. കേരള പൊലീസ് നടപ്പാക്കുന്ന ‘അഭിനന്ദന ദിന’ത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.

spot_img

Related news

പത്ത് കിലോ കഞ്ചാവുമായി മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ

കൊച്ചി: പത്ത് കിലോ കഞ്ചാവുമായി മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ പൊലീസ്...

സംസ്ഥാനത്ത് 38 തദ്ദേശ വാർഡുകളിലേക്ക് ഉപതിരഞ്ഞെടുപ്പ് പുരോഗമിക്കുന്നു; ഉച്ചയ്ക്ക് ഒരു മണിവരെ 38 ശതമാനം പോളിങ്

തിരുവനന്തപുരം: സംസ്ഥാനത്തെ 38 തദ്ദേശ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നു. ഉച്ചയ്ക്ക്...

‘തൂഫാൻ’ രണ്ടാം ഘട്ടത്തിലേക്ക്; വാർഡുകൾ തോറും ജനജാഗ്രത സമിതികൾ രൂപീകരിക്കും

മലപ്പുറം: ലഹരിക്കെതിരായ ആഭ്യന്തര വകുപ്പിന്റെ ‘തൂഫാൻ ദ നാർകോ ഹണ്ട്’ രണ്ടാം...

സ്ഥലം എഴുതിനൽകിയില്ലെന്ന വിരോധത്തിൽ അമ്മയുടെ ദേഹത്ത് തിളച്ച വെള്ളം ഒഴിച്ച് മകൾ

കൊല്ലം: സ്ഥലം എഴുതി നല്‍കത്തനിനെ തുടര്‍ന്ന് അമ്മയുടെ ദേഹത്ത് തിളച്ച വെള്ളം...

23 ദിവസത്തിന് ശേഷം കറ്റാനം സെന്റ് സ്റ്റീഫൻസ് സ്കൂളിൽ ക്ലാസുകൾ പുനരാരംഭിക്കുന്നു

ആലപ്പുഴ കറ്റാനം സെന്റ് സ്റ്റീഫൻസ് എൽ.പി സ്കൂളിൽ 23 ദിവസത്തിന് ശേഷം...