കുപ്രസിദ്ധ ഗുണ്ട മരട് അനീഷിനെ കാപ്പ ചുമത്തി ജയിലിലടച്ചു

കുപ്രസിദ്ധ ഗുണ്ട മരട് അനീഷിനെ കാപ്പ ചുമത്തി ജയിലിൽ അടച്ചു. നെടുമ്പാശ്ശേരി പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. വിയ്യൂർ ജയിലിലേക്ക് മാറ്റി. നിരവധി കേസുകളിൽ അറസ്റ്റുവാറൻ്റ് ഉണ്ടായിരുന്നു. കഴിഞ്ഞ മാസം സ്പായിൽ എത്തി ഭീഷണിപെടുത്തിയെന്ന പരാതിയിൽ അനീഷിനെതിരെ കേസ് എടുത്തിരുന്നു.

സംഭവത്തിന് ശേഷം മൈസൂരിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കവേയാണ് അനീഷ് പിടിയിലായത്. കേരളത്തിൽ മാത്രം അൻപതിലധികം ക്രിമിനൽക്കേസുകളിൽ പ്രതിയാണ് മരട് അനീഷ്. തമിഴ്‌നാട്ടിലും സ്വർണക്കവർച്ച അടക്കമുള്ള കേസുകളുണ്ട്.

കർണാടകയിൽ അനീഷിനെതിരെ അഞ്ചും തമിഴ്നാട്ടിൽ മൂന്നും കേസുകളുണ്ട്. കേരളത്തിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന 5 കേസുകളിൽ നാലും വധശ്രമ കേസുകളാണ്. കഴിഞ്ഞ വർഷം വിയൂർ സെൻട്രൽ ജയിലിൽ കഴിയവെ അനീഷിനെ വധിക്കാൻ ശ്രമം നടന്നിരുന്നു. ഇതിൽ അമ്പായത്തോട് അഷ്റഫ്, ഹുസൈൻ കൊച്ചി എന്നിവർ പൊലീസിന്‍റെ പിടിയിലായി. അനീഷ് നടത്തിയ ക്വട്ടേഷനുമായി ബന്ധപ്പെട്ട കുടിപ്പകയുടെ ഭാഗമായിട്ടാണ് ഈ വധശ്രമം ഉണ്ടായതെന്നും പൊലീസ് പറയുന്നു.

spot_img

Related news

പ്രധാനമന്ത്രിയെ അവഹേളിച്ച കേസ്; മേക്കപ്പ് ആർടിസ്റ്റ് ജാൻമണി അറസ്റ്റിൽ

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ അവഹേളിച്ചെന്ന കേസില്‍ മേക്കപ്പ് ആര്‍ടിസ്റ്റ് ജാന്‍മണി അറസ്റ്റില്‍....

പെരിയാർ പശുവിന് ദേശീയ അംഗീകാരം; വെച്ചൂരിന് ശേഷം ഈ നേട്ടം കൈവരിക്കുന്ന കേരളത്തിൽ നിന്നുള്ള രണ്ടാമത്തെ പശുവിനം

തിരുവനന്തപുരം: പെരിയാർ പശുവിന് അംഗീകാരം. ദേശീയ തലത്തിൽ അംഗീകാരം ലഭിക്കുന്ന നാടൻ...

സിഗരറ്റ് വലിക്കുന്നതിനെ ചൊല്ലിയുള്ള തർക്കം; യുവാവിനെ ആക്രമിച്ച മൂന്ന് പേർ അറസ്റ്റിൽ

തിരുവനന്തപുരം: സിഗരറ്റ് വലിക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് കൂടെയുണ്ടായിരുന്നയാളെ ആക്രമിച്ച കേസിൽ...

കാസർഗോഡ് എംഡിഎംഎ കേസ്: യൂത്ത് കോൺഗ്രസ് നേതാക്കളടക്കമുള്ള പ്രതികൾ പൊലീസ് കസ്റ്റഡിയിൽ

കാസർഗോഡ് എംഡിഎംഎ കേസിൽ യൂത്ത് കോൺഗ്രസ് നേതാക്കളടക്കമുള്ള പ്രതികളെ മൂന്ന് ദിവസത്തേക്ക്...