കേരളത്തിനോട് കാണിക്കുന്ന അവഗണന ; മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചു ചേർക്കുന്ന യോഗത്തിൽ പ്രതിപക്ഷം പങ്കെടുക്കും

കേന്ദ്ര സർക്കാർ കേരളത്തിനോട് കാണിക്കുന്ന അവഗണനയും തെറ്റായ സമീപനങ്ങളും ചർച്ചചെയ്യുന്നതിന് മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചുചേർക്കുന്ന യോഗത്തിൽ പ്രതിപക്ഷം പങ്കെടുക്കും. തിങ്കളാഴ്ച രാവിലെയാണ് യോഗം ചേരുക. ഓൺലൈനായി നടത്തുന്ന യോഗത്തിൽ പ്രതിപക്ഷ നേതാവ് വി ഡിസതീശനും പി കെ കുഞ്ഞാലിക്കുട്ടിയും പങ്കെടുക്കും.നേരത്തെ കേന്ദ്രസർക്കാരിന്റെ അവഗണനയ്ക്കെതിരെ പ്രതിപക്ഷം മിണ്ടുന്നില്ലെന്നും എംപിമാർ സമ്മർദം ചെലുത്തുന്നില്ലെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതി ‘ മോശമായതിന് പിന്നിൽ കേന്ദ്രസർക്കാരിനെ മാത്രം പഴിച്ചിട്ട് കാര്യമില്ലെന്നും സംസ്ഥാനം പിരിച്ചെടുക്കേണ്ടനികുതി പോലും പിരിച്ചെടുക്കുന്നില്ലെന്നുമായിരുന്നു പ്രതിപക്ഷത്തിന്റെ നിലപാട്.

spot_img

Related news

സ്വര്‍ണ വിലയില്‍ കുതിപ്പ് തുടരുന്നു; പവന് 840 രൂപ കൂടി

സ്വര്‍ണവിലയില്‍ ഇന്ന് കുതിപ്പ്. പവന് ഇന്ന് 840 രൂപ വര്‍ധിച്ചതോടെ സ്വര്‍ണവില...

തലപ്പത്ത് റവാഡ; സംസ്ഥാന പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖര്‍ ചുമതലയേറ്റു

സംസ്ഥാന പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖര്‍ ചുമതലയേറ്റു. രാവിലെ തിരുവനന്തപുരത്തെ പൊലീസ്...

മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ ആരോഗ്യ...