കുറ്റിപ്പുറം പഞ്ചായത്ത് പ്രസിഡന്റായി മുസ്ലിം ലീഗ് പ്രതിനിധിയായ നാലാം വാർഡ് (പകരനെല്ലൂർ) മെമ്പർ നസിറ പറതൊടിയെ എതിരില്ലാതെ തിരഞ്ഞെടുത്തു. എൽഡിഎഫ് മെമ്പർമാർ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ബഹിഷ്ക്കരിച്ചു റിട്ടേണിംഗ് ഓഫീസർ കുറ്റിപ്പുറം സബ് രജിസ്ട്രാർ പി അരവിന്ദാക്ഷൻ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. നേരത്തെയുള്ള യുഡിഎഫ് ധാരണ പ്രകാരം കോൺഗ്രസ് പ്രതിനിധിയായ പ്രസിഡണ്ട് റിജിത ഷലീജ് രാജിവെച്ചതിനെ തുടർന്നാണ് പ്രസിഡണ്ട് സ്ഥാനത്തേക്ക് ഒഴിവ് വന്നത്. അടിക്കടിയുള്ള പ്രസിഡന്റ് മാറ്റമുള്ള ഭരണസ്തംഭനം കുറ്റിപ്പുറം പഞ്ചായത്തിനെ പിറകോട്ടടിപ്പിക്കുന്നു എന്നരോപിച്ച് എൽഡിഎഫ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ചു. പഞ്ചായത്തിന് മുൻപിൽ പ്രതിഷേധ പ്രകടനവും നടത്തി യുഡിഎഫിലെ പടലപിണക്കങ്ങൾ കാരണം പ്രസിഡന്റുമാർ മാറിമാറി വരുന്നത് ബസ്റ്റാന്റ് നവീകരണം അടക്കമുള്ള വികസന പ്രവർത്തനങ്ങളെ ബാധിക്കുന്നു വെന്നും പഞ്ചായത്തിലെ മാലിന്യം പ്രശ്നം പരിഹരിക്കനോ, ഹരിതകർമ്മ സേനയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനോ ഭരണ സമിതി തയ്യാറാകുന്നില്ലെന്നും പ്രതിഷേധ പ്രകടനത്തിൽ സി കെ ജയകുമാർ പറഞ്ഞു.