ആലുവയില്‍ കാണാതായ കുട്ടി കൊല്ലപ്പെട്ടു; മൃതദേഹം മാര്‍ക്കറ്റില്‍നിന്ന് കണ്ടെത്തി

ആലുവയില്‍ നിന്ന് കാണാതായ അഞ്ച് വയസുകാരി കൊല്ലപ്പെട്ടു. മൃതദേഹം മാര്‍ക്കറ്റിന് പിറകിലെ മാലിന്യക്കൂമ്പാരത്തില്‍നിന്ന് കണ്ടെത്തി. മുക്കത്ത് പ്ലാസയില്‍ വാടകയ്ക്കു താമസിക്കുന്ന ബിഹാര്‍ ബിഷാംപര്‍പുര്‍ സ്വദേശി രാംധര്‍ തിവാരിയുടെ മകള്‍ ചാന്ദ്‌നി (5) യുടെ മൃതദേഹമാണ് മാര്‍ക്കറ്റിനുള്ളിലെ ഒഴിഞ്ഞ പ്രദേശത്തുനിന്ന് കണ്ടെത്തിയത്. ചാക്കില്‍കെട്ടി ഉപേക്ഷിച്ച നിലയിലായിരുന്നു മൃതദേഹം.

ബിഹാര്‍ സ്വദേശികള്‍ താമസിക്കുന്ന കെട്ടിടത്തില്‍ 2 ദിവസം മുന്‍പു താമസിക്കാനെത്തിയ ആളായ അസം സ്വദേശിയായ അസ്ഫാഖ് ആലമാണ് ചാന്ദ്‌നിയെ തട്ടിക്കൊണ്ടുപോയത്. പെണ്‍കുട്ടിയെ പണം വാങ്ങിച്ച് മറ്റൊരാള്‍ക്ക് കൈമാറിയെന്നാണ് പിടിയിലായ പ്രതി അസഫാക് ആലം പൊലീസിനോടു പറഞ്ഞിരുന്നത്. സുഹൃത്തിന്റെ സഹായത്തോടെയാണ് കുട്ടിയെ കൈമാറിയതെന്നും സക്കീര്‍ ഹുസൈന്‍ എന്നയാളാണ് കുട്ടിയെ കൊണ്ടുപോയതെന്നുമാണ് അസഫാക്ക് പൊലീസിനു നല്‍കിയ മൊഴി.

spot_img

Related news

തിങ്കളാഴ്ച സത്യപ്രതിജ്ഞ; മന്ത്രിമാരെ ഇന്ന് തീരുമാനിക്കും; യുഡിഎഫിൽ സീറ്റ് വിഭജന ചർച്ചകൾ അവസാന ഘട്ടത്തിൽ

തിരുവനന്തപുരം: വി.ഡി സതീശൻ സർക്കാരിന്റെ മന്ത്രിസഭാ രൂപീകരണ ചർച്ചകൾക്കായി എഐസിസി ജനറൽ...

‘പ്രതിനായകൻ എന്ന് വിളിച്ചവർ തിരുത്തിപ്പറയും, 3.5 കോടി ജനങ്ങളുടെ കാവലാളാകാൻ സഖാവ് വരുന്നു’; പിണറായിയെ പുകഴ്ത്തി പി. സരിൻ

കേരളത്തിന്റെ പ്രതിപക്ഷ നേതാവായി പിണറായി വിജയനെ തിരഞ്ഞെടുത്ത തീരുമാനത്തെ വാനോളം പുകഴ്ത്തി...

ടിക്കറ്റെടുക്കാതെ മഹിളാമോർച്ചയുടെ ‘ഫ്രീ റൈഡ്’; സ്വന്തം കയ്യിൽ നിന്ന് പണമടച്ച് കണ്ടക്ടർ

തിരുവനന്തപുരം: യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനമായ കെഎസ്ആർടിസി സൗജന്യ യാത്ര നടപ്പിലാക്കാത്തതിൽ പ്രതിഷേധിച്ച്...

എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു; 99.23 ശതമാനം വിജയം

ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാ ഫലം പൊതു വിദ്യാഭ്യാസ ഡയറക്ടർ പ്രഖ്യാപിച്ചു....