മലയാളി വ്‌ളോഗര്‍ ദുബായില്‍ മരിച്ചനിലയില്‍

കോഴിക്കോട് : ആല്‍ബം താരവും പ്രശസ്ത വ്‌ളോഗറുമായ ഇരുപത്തിയൊന്നുകാരിയെ ദുബായ് ജാഫിലിയയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് ബാലുശേരി കാക്കൂര്‍ സ്വദേശി അരനാട്ടില്‍ റിഫ മെഹ്നൂവാണ് (21) മരിച്ചത്. മരണം ആത്മഹത്യയാണെന്നാണ് കരുതുന്നത്.
ഭര്‍ത്താവ് മെഹ്നൂവിനൊപ്പം ബുര്‍ജ് ഖലീഫയ്ക്ക് മുന്നില്‍ നിന്ന് ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ സ്റ്റോറി ചെയ്തതാണ് അവസാന പോസ്റ്റ്. തിങ്കളാഴ്ച രാത്രി വരെ സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു.

കഴിഞ്ഞ മാസമാണ് റിഫ നാട്ടില്‍ നിന്നു ദുബായിലെത്തിയത്. മകന്‍: ഹസന്‍ മെഹ്നൂ. റാഷിദ് – ഷെറിന്‍ ദമ്പതികളുടെ മകളാണ്. സഹോദരന്‍: റിജുന്‍. മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കാനാണ് ശ്രമിക്കുന്നത്.

spot_img

Related news

സ്വര്‍ണ വിലയില്‍ കുതിപ്പ് തുടരുന്നു; പവന് 840 രൂപ കൂടി

സ്വര്‍ണവിലയില്‍ ഇന്ന് കുതിപ്പ്. പവന് ഇന്ന് 840 രൂപ വര്‍ധിച്ചതോടെ സ്വര്‍ണവില...

തലപ്പത്ത് റവാഡ; സംസ്ഥാന പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖര്‍ ചുമതലയേറ്റു

സംസ്ഥാന പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖര്‍ ചുമതലയേറ്റു. രാവിലെ തിരുവനന്തപുരത്തെ പൊലീസ്...

മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ ആരോഗ്യ...