സര്‍ക്കാര്‍ ജോലിക്ക് മലയാളം നിര്‍ബന്ധം; ഭാഷ പഠിക്കാത്തവര്‍ക്ക് പ്രത്യേക പരീക്ഷ

തിരുവനന്തപുരം: സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശനം ലഭിക്കണം എങ്കില്‍ മലയാളം അറിഞ്ഞിരിക്കണമെന്ന ഉത്തരവ് പുറത്തിറക്കി സംസ്ഥാന സര്‍ക്കാര്‍.
സബോര്‍ഡിനേറ്റ് സര്‍വീസ് റൂളില്‍ പുതിയ വ്യവസ്ഥ കൂടി കൂട്ടിച്ചേര്‍ത്താണ് സര്‍ക്കാര്‍ ഉത്തരവ്.

10, പ്ലസ് ടു, ഡിഗ്രി ക്ലാസുകളില്‍ ഏതെങ്കിലും ഒരു തലത്തില്‍ മലയാളം ഒരു ഭാഷയായി പഠിച്ചിരിക്കണം. അല്ലാത്തവര്‍ക്കാണ് പരീക്ഷ നിര്‍ബന്ധമാക്കിയിരിക്കുന്നത്.

മലയാളം പഠിക്കാത്തവര്‍ സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിക്കും മുമ്ബ് പിഎസ്‌സി നടത്തുന്ന മലയാളം പരീക്ഷ പാസാകണം. പ്രൊബേഷന്‍ കാലാവധിക്കുള്ളില്‍ 40 ശതമാനത്തില്‍ കുറയാത്ത മാര്‍ക്കോടെ മലയാളം പരീക്ഷ പാസായവര്‍ക്ക് മാത്രമേ സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിക്കാന്‍ സാധിക്കൂ.

മലയാളം സീനിയര്‍ ഡിപ്ലോമ പരീക്ഷയ്ക്ക് തുല്യമായ സിലബസിലാവും പിഎസ്‌സിയുടെ മലയാള ഭാഷാ പ്രാവിണ്യ പരീക്ഷ. മലയാളം മിഷന്‍ പരീക്ഷ പാസായ ക്ലാസ് 4 ജീവനക്കാരെ നിബന്ധനയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

spot_img

Related news

സ്വര്‍ണ വിലയില്‍ കുതിപ്പ് തുടരുന്നു; പവന് 840 രൂപ കൂടി

സ്വര്‍ണവിലയില്‍ ഇന്ന് കുതിപ്പ്. പവന് ഇന്ന് 840 രൂപ വര്‍ധിച്ചതോടെ സ്വര്‍ണവില...

തലപ്പത്ത് റവാഡ; സംസ്ഥാന പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖര്‍ ചുമതലയേറ്റു

സംസ്ഥാന പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖര്‍ ചുമതലയേറ്റു. രാവിലെ തിരുവനന്തപുരത്തെ പൊലീസ്...

മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ ആരോഗ്യ...