കെഎസ്‌ആർടിസി; സ്വിഫ്‌റ്റ് യാത്ര തുടങ്ങി

ദീർഘദൂര സർവീസുകൾക്കായി ആരംഭിച്ച ‘കെഎസ്ആർടിസി സ്വിഫ്റ്റ്’ ബസ് സർവീസിന് തുടക്കമായി. തമ്പാനൂർ ബസ് ടെർമിനലിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആദ്യ ബസ് ഫ്ലാഗ് ഓഫ് ചെയ്തു. ഒരു നല്ല നാളേക്കുവേണ്ടിയുള്ള കാൽവെയ്പാണ് കെഎസ്ആർടിസിയുടേതെന്നും അതിനായി എല്ലാവരും പിന്തുണ നൽകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഗതാഗത മന്ത്രി ആന്റണി രാജു അധ്യക്ഷനായി. കെഎസ്ആർടിസി കുടുംബത്തിന്റെ അവിഭാജ്യ ഭാഗമാണ് സ്വിഫ്റ്റെന്നും കെഎസ്ആർടിസിയുടെ വളർച്ചയ്ക്കായി കൂട്ടായ പ്രവർത്തങ്ങൾ ഉണ്ടാവണമെന്നും മന്ത്രി പറഞ്ഞു. തദ്ദേശസ്ഥാപനങ്ങളുമായി സഹകരിച്ച് കെഎസ്ആർടിസി ആരംഭിക്കുന്ന ഗ്രാമവണ്ടികളുടെ ഗൈഡ് ബുക്ക് മന്ത്രി എം വി ഗോവിന്ദനും കെഎസ്ആർടിസി സ്വിഫ്റ്റ് വെബ്സൈറ്റ് മന്ത്രി വി ശിവൻകുട്ടിയും പ്രകാശിപ്പിച്ചു. സ്വിഫ്റ്റ് ഓൺലൈൻ സീറ്റ് ബുക്കിങ്ങിലൂടെ സൗജന്യ മടക്കയാത്രാ ടിക്കറ്റുകൾ ലഭിച്ചവർക്ക് മന്ത്രി ജി ആർ അനിൽ ടിക്കറ്റ് കൈമാറി. കെഎസ്ആർടിസി സിഎംഡി ബിജു പ്രഭാകർ, മേയർ ആര്യ രാജേന്ദ്രൻ എന്നിവർ സംസാരിച്ചു.

ബംഗളൂരുവിലേക്കുള്ള എ സി വോൾവോയുടെ നാല് സ്ലീപ്പർ ബസും തിരുവനന്തപുരത്തുനിന്ന് കോഴിക്കോട്, മാനന്തവാടി, കണ്ണൂർ എന്നിവിടങ്ങളിലേക്കുള്ള ആറ് ബൈപാസ് റൈഡറുകളുടെ സർവീസുകളുമാണ് ആദ്യദിനം നടത്തിയത്. എട്ട് എസി സ്ലീപ്പർ വോൾവോ ബസും 88 നോൺ എസി ഡീലക്സ് ബസും 20 എസി പ്രീമിയം സീറ്റർ ബസും സ്വിഫ്റ്റിന് കീഴിലാണ് സർവീസ് നടത്തുക. പുതുതായി വാങ്ങുന്ന 50 ഇലക്ട്രിക്കൽ ബസും 310 സിഎൻജി ബസും സ്വിഫ്റ്റിന്റെ ഭാഗമായി മാറും. വിഷു, ഈസ്റ്റർ, റംസാൻ പ്രമാണിച്ച് സ്വിഫ്റ്റ് കൂടുതൽ സർവീസുകൾ നടത്തും. സ്വിഫ്റ്റ് സർവീസുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക്: 0471 2465000.

spot_img

Related news

ചൂടില്‍ നിന്ന് ആശ്വാസം; സംസ്ഥാനത്ത് വേനല്‍ മഴയ്ക്ക് സാധ്യത

കനത്ത ചൂടിനിടെ സംസ്ഥാനത്ത് വേനല്‍ മഴയ്ക്ക് സാധ്യത. വിവിധ ജില്ലകളില്‍ മൂന്ന്...

കണ്ടെത്തിയത് 10 കിലോ നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍; 17,500 രൂപ പിഴ

ആലപ്പുഴ: മാര്‍ച്ച് 31 ന് സംസ്ഥാനത്തെ സമ്പൂര്‍ണ മാലിന്യമുക്തമായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി...

സാമ്പത്തിക തര്‍ക്കം: കൊണ്ടോട്ടി കിഴിശ്ശേരിയില്‍ സുഹൃത്തിനെ ഗുഡ്‌സ് ഓട്ടോറിക്ഷ ഇടിച്ച് കൊലപ്പെടുത്തി അസം സ്വദേശി

മലപ്പുറം: സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്ന് സുഹൃത്തിനെ വാഹനമിടിച്ച് കൊലപ്പെടുത്തി. കൊണ്ടോട്ടി കിഴിശ്ശേരിയിലാണ്...

പാരമ്പര്യ വൈദ്യന്‍ ഷാബാ ഷെരീഫ് വധക്കേസ്; 3 പ്രതികള്‍ കുറ്റക്കാരെന്ന് കോടതി

മൈസൂരിലെ പാരമ്പര്യ വൈദ്യന്‍ ഷാബാ ഷെരീഫ് വധക്കേസില്‍ 3 പ്രതികള്‍ കുറ്റക്കാരെന്ന്...

തമിഴ്‌നാട് വഴി കേരളത്തിലേക്ക്; എംഡിഎംഎയുമായി നിയമവിദ്യാര്‍ത്ഥി ഉള്‍പ്പെടെ രണ്ടുപേര്‍ പിടിയില്‍

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയ്ക്ക് സമീപം എംഡിഎംഎയുമായി നിയമ വിദ്യാര്‍ത്ഥി ഉള്‍പ്പെടെ രണ്ടുപേര്‍ പിടിയില്‍....