കായംകുളം അതിക്രമം: പോലീസിന് വീഴ്ചയില്ലെന്ന് റിപ്പോർട്ട്; അന്വേഷണം ഇനി ഡിവൈ.എസ്.പിക്ക്

കായംകുളത്ത് വാഹനാപകടത്തിൽ പരുക്കേറ്റ യുവതി രക്ഷാപ്രവർത്തനത്തിനിടെ ലൈംഗികാതിക്രമത്തിന് ഇരയായ സംഭവത്തിൽ പോലീസിനെ ന്യായീകരിച്ച് ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ട്. അന്വേഷണത്തിൽ വീഴ്ച സംഭവിച്ചിട്ടില്ലെന്ന് ആലപ്പുഴ എസ്.പി ഡി.ജി.പിക്ക് റിപ്പോർട്ട് നൽകി. എന്നാൽ, പരാതിക്കാരിയുടെ ആക്ഷേപത്തെത്തുടർന്ന് കായംകുളം എസ്.എച്ച്.ഒയെ അന്വേഷണ ചുമതലയിൽ നിന്ന് നീക്കി.

ഈ മാസം നാലിന് നടന്ന സംഭവത്തിൽ പോലീസ് അന്വേഷണം അട്ടിമറിക്കുന്നു എന്ന യുവതിയുടെ പരാതിയിലാണ് ഡി.ജി.പി റിപ്പോർട്ട് തേടിയത്. എന്നാൽ കായംകുളം പോലീസ് കൃത്യമായ നടപടികളാണ് സ്വീകരിച്ചതെന്ന് ജില്ലാ പോലീസ് മേധാവി എം.പി മോഹനചന്ദ്രൻ റിപ്പോർട്ടിൽ പറയുന്നു.

പ്രതിക്ക് ജാമ്യം: പ്രതി സിനിൽ സബാദിനെതിരെ ചുമത്തിയത് സ്റ്റേഷൻ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളായതിനാലാണ് നോട്ടീസ് നൽകി വിട്ടയച്ചത്.

നിയമനടപടി: പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്താൻ ചൊവ്വാഴ്ച തന്നെ കോടതിയിൽ അപേക്ഷ നൽകിയിരുന്നു. അന്വേഷണത്തിൽ വീഴ്ചകളൊന്നും സംഭവിച്ചിട്ടില്ലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

അന്വേഷണത്തിലും പെരുമാറ്റത്തിലും കായംകുളം എസ്.എച്ച്.ഒ നീതി പുലർത്തിയില്ലെന്ന യുവതിയുടെ ഉറച്ച നിലപാടിനെത്തുടർന്ന് അന്വേഷണ ചുമതലയിൽ നിന്ന് അദ്ദേഹത്തെ മാറ്റി. എറണാകുളം ഡി.ഐ.ജി അരുൺ ബി. കൃഷ്‌ണയുടെ നിർദ്ദേശപ്രകാരം കായംകുളം ഡിവൈ.എസ്.പിക്കാണ് ഇനി അന്വേഷണ ചുമതല.

പോലീസ് നോട്ടീസ് നൽകി വിട്ടയച്ച പ്രതി സിനിൽ സബാദ് നിലവിൽ ഒളിവിൽ പോയതായാണ് സൂചന. വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹിയായിരുന്ന സിനിലിനെ സംഘടനയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തു. അപകടത്തിൽ പരിക്കേറ്റ് നിസ്സഹായാവസ്ഥയിലായിരുന്ന യുവതിയോട് അതിക്രമം കാട്ടിയ പ്രതിയെ സംരക്ഷിക്കാനാണ് പോലീസ് ശ്രമിക്കുന്നതെന്ന ആരോപണം ശക്തമായി തുടരുകയാണ്.

spot_img

Related news

പത്ത് കിലോ കഞ്ചാവുമായി മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ

കൊച്ചി: പത്ത് കിലോ കഞ്ചാവുമായി മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ പൊലീസ്...

സംസ്ഥാനത്ത് 38 തദ്ദേശ വാർഡുകളിലേക്ക് ഉപതിരഞ്ഞെടുപ്പ് പുരോഗമിക്കുന്നു; ഉച്ചയ്ക്ക് ഒരു മണിവരെ 38 ശതമാനം പോളിങ്

തിരുവനന്തപുരം: സംസ്ഥാനത്തെ 38 തദ്ദേശ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നു. ഉച്ചയ്ക്ക്...

‘തൂഫാൻ’ രണ്ടാം ഘട്ടത്തിലേക്ക്; വാർഡുകൾ തോറും ജനജാഗ്രത സമിതികൾ രൂപീകരിക്കും

മലപ്പുറം: ലഹരിക്കെതിരായ ആഭ്യന്തര വകുപ്പിന്റെ ‘തൂഫാൻ ദ നാർകോ ഹണ്ട്’ രണ്ടാം...

സ്ഥലം എഴുതിനൽകിയില്ലെന്ന വിരോധത്തിൽ അമ്മയുടെ ദേഹത്ത് തിളച്ച വെള്ളം ഒഴിച്ച് മകൾ

കൊല്ലം: സ്ഥലം എഴുതി നല്‍കത്തനിനെ തുടര്‍ന്ന് അമ്മയുടെ ദേഹത്ത് തിളച്ച വെള്ളം...

മികച്ച പ്രവർത്തനങ്ങൾ; പൊലീസിനും പൊതുജനങ്ങൾക്കും ആദരം

പൊലീസിന്റെയും പൊതുജനങ്ങളുടെയും മികച്ച ഇടപെടലുകൾക്ക് ആദരവുമായി എറണാകുളം റൂറൽ ജില്ലാ പൊലീസ്....