ബെംഗളൂരു-കൊച്ചി യാത്രയ്ക്കിടെ പിടിവീണു; രേഖകളില്ലാത്ത 62.5 ലക്ഷവുമായി കർണാടക സ്വദേശി കസ്റ്റഡിയിൽ

തൃശൂർ: നിയമസഭ തെരഞ്ഞെടുപ്പിൻ്റെ ഭാ​ഗമായുള്ള വാഹന പരിശോധനയിൽ തൃശൂരിൽ നിന്ന് 62.5 ലക്ഷം രൂപ പിടികൂടി. കർണാടക കെഎസ്ആർടിസി ബസിൽ നിന്നാണ് പണം പിടിക്കൂടിയത്. ബെം​ഗളൂരുവിൽ നിന്ന് കൊച്ചിയിലേക്ക് പുറപ്പെട്ട ബസിൽ നിന്ന് തൃശൂർ മുടിക്കോട് ദേശീയപാതയിൽ എത്തിയപ്പോഴാണ് പണം കണ്ടെത്തിയത്. തെരഞ്ഞെടുപ്പിൻ്റെ ഭാ​ഗമായുള്ള പൊലീസ് ചെക്കിങ്ങിലാണ് പണം കണ്ടെത്തിയത്. ‍തൃശൂർ എക്സൈസ് സ്പെഷ്യൽ സ്ക്വാഡും തൃശൂർ എക്സൈസ് ഇൻ്റലിജൻസും ചേർന്ന് നടത്തിയ തിരിച്ചിലിലാണ് പണം പിടികൂടിയത്. ബുധനാഴ്ച രാവിലെ 7 മണിയോട് കൂടിയാണ് സംഭവം നടന്നത്. കർണാടക സ്വദേശിയായ ഉദയ ശങ്ക‍റാണ് പണവുമായി പിടിയിലായത്. കർണാടകയിലെ വസ്തു വിറ്റ പണമാണെന്നാണ് ഇയാൾ പൊലീസിന് നൽകിയ മൊഴി. എന്നാൽ ഇതു സംബന്ധിച്ച മറ്റു വിവരങ്ങളോ ഡോക്മെറ്റുകളോ ഇയാളുടെ കൈവശമില്ലെന്ന് പൊലീസ് വ്യക്തമാക്കി. കേസ് ഉടൻ തന്നെ ആദായ നികുതി വകുപ്പിന് കൈമാറുമെന്നും പൊലീസ് പറഞ്ഞു.

spot_img

Related news

എം.കെ മുനീറിന് തുണയായി മുസ്ലിം ലീഗ്; 49 ലക്ഷം രൂപയുടെ ബാങ്ക് ബാധ്യത പാർട്ടി തീർത്തു

കോഴിക്കോട്: മുസ്ലിം ലീഗ് നേതാവും മുൻ മന്ത്രിയുമായ ഡോ. എം.കെ മുനീറിനെ...

’15 വർഷം ജനങ്ങൾക്കൊപ്പം നിന്നു, അത് തുടരും, അതാണ് എന്റെ ഓഫർ’; സി.പി ബാവ ഹാജിക്ക് മറുപടിയുമായി കെ.ടി ജലീൽ

മലപ്പുറം: തവനൂർ നിയമസഭാ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിയെ വിജയിപ്പിച്ചാൽ പ്രവർത്തകർക്ക് സൗജന്യ...

‘മുഖ്യമന്ത്രി ചർച്ചകൾ ഇപ്പോൾ വേണ്ട’; പിണറായിയുടേത് പരാജിതന്റെ കപട ആത്മവിശ്വാസമെന്ന് രമേശ് ചെന്നിത്തല

ആലപ്പുഴ: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ യുഡിഎഫ് അധികാരത്തിൽ വന്നാൽ ആര്...

മുഖ്യമന്ത്രിയുടെ ‘തള്ളുകൾ’ കേട്ട പയ്യൻ ഊളംപാറയിൽ; പിണറായിയെ പരിഹസിച്ച് സലീം കുമാർ!

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ വികസന അവകാശവാദങ്ങളെ കടന്നാക്രമിച്ച് നടൻ സലീം...

49 ലക്ഷം രൂപ മാർച്ച് 31-നകം അടയ്ക്കും; എം.കെ. മുനീറിന്റെ വീട് ജപ്തി ചെയ്യില്ലെന്ന് ബാങ്ക്

കോഴിക്കോട്: മുസ്‌ലിം ലീഗ് നേതാവ് എം.കെ മുനീറിന്റെ വീട് ജപ്തി ചെയ്യില്ലെന്ന്...