‘കണ്ടും മിണ്ടിയും’ ചിലവാക്കിയത് 11 ലക്ഷം; ലാൽ-പിണറായി അഭിമുഖത്തിന്റെ ചിലവ് പുറത്ത്!

മോഹൻലാൽ – മുഖ്യമന്ത്രി അഭിമുഖത്തിനായി സർക്കാർ ചിലവിട്ടത് 11,21,000 രൂപ. വിവരാവകാശ മറുപടിയിലാണ് കണക്ക് പരസ്യമാക്കിയത്. അഭിമുഖത്തത്തിനായി മറ്റു സംവിധാനങ്ങൾ ഉപയോഗിച്ചിട്ടില്ലെന്നും മറുപടിയിൽ ഉണ്ട്. തിരുവല്ല സ്വദേശി റിജോ വള്ളംകുളം ആണ് വിവരാവകാശ രേഖ പുറത്ത് വിട്ടത്. കണ്ടും മിണ്ടിയും ഇരുവർ എന്ന പേരിലാണ് മുഖ്യമന്ത്രി പിണറായി വിജയനും നടൻ മോഹൻലാലും തമ്മിലുള്ള അഭിമുഖത്തിന്റെ പേര്. അഭിമുഖത്തിന്റെ ടീസറും ഏറെ ചർച്ചയായിരുന്നു. മുഖ്യമന്ത്രിയുടെ രാഷ്ട്രീയ ജീവിതവും വ്യക്തി ജീവിതവുമായിരുന്നു ഉള്ളടക്കം.

പ്രശസ്ത സംവിധായകൻ ടികെ രാജീവ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അഭിമുഖത്തിന് പിന്നിൽ പ്രവർത്തിച്ചത്. മുൻപ് 2011ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി അന്നത്തെ പ്രതിപക്ഷ നേതാവ് ഉമ്മൻചാണ്ടിയുമായി മോഹൻലാൽ ഇത്തരത്തിൽ അഭിമുഖം നടത്തിയിട്ടുണ്ട്.

spot_img

Related news

“ഉറങ്ങിക്കിടന്ന പിഞ്ചുകുഞ്ഞിന് അന്ത്യം”; 36 ദിവസം പ്രായമുള്ള മകൻ മരിച്ച നിലയിൽ, നടുങ്ങി ചുങ്കത്തറ

നിലമ്പൂർ: മലപ്പുറത്ത് അമ്മയ്ക്കൊപ്പം ഉറങ്ങിക്കിടന്ന നവജാത ശിശുവിനെ മരിച്ച നിലയില്‍ കണ്ടെത്തി....

സ്വത്ത് വിവരങ്ങൾ മറച്ചുവെച്ചെന്ന് പരാതി; രാജീവ് ചന്ദ്രശേഖറിന്റെ നാമനിർദ്ദേശ പത്രിക മാറ്റിവെച്ചു

തിരുവനന്തപുരം: നേമം മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയും ബിജെപി സംസ്ഥാന അധ്യക്ഷനുമായ രാജീവ്...

“ഡീൽ എന്ന് പറഞ്ഞാൽ ഡീൽ തന്നെ!”; മുഖ്യമന്ത്രിയുടെ ഭാഷാപ്രയോഗത്തിന് ‘ഹരിതകർമ്മ സേന’ വേണമെന്ന് വി.ഡി. സതീശൻ

നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഐഎം – ബിജെപി ഡീലെന്ന ആരോപണം ആവർത്തിച്ച് കോൺഗ്രസ്....

“റിയാസിന്റേത് പരാജയഭീതി; ബേപ്പൂരിൽ പിണറായിസത്തിനും മരുമോനിസത്തിനും അന്ത്യമാകും”: പി.വി. അൻവർ

അപരന്മാരെ ഭയമില്ലെന്ന് പറയുന്ന റിയാസ് തനിക്കെതിരെ അപരന്മാരെ നിർത്തി. കൂടുതൽ അപരന്മാരെ...

പെസഹയും ഈസ്റ്ററും പരീക്ഷാ ചൂടിലോ? ജെഇഇ–മെയിൻ തീയതികൾക്കെതിരെ ക്രൈസ്തവ സംഘടനകൾ

കോഴിക്കോട്: പെസഹാ വ്യാഴം, ദുഃഖശനി, ഈസ്റ്റർ ദിനങ്ങളിൽ പരീക്ഷകൾ നിശ്ചയിച്ച നടപടിക്കെതിരെ...