തുടർഭരണ മോഹം പൊലിയുന്നു? യുഡിഎഫ് 100, എൽഡിഎഫ് 39, ബിജെപി 1

നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് മുന്നേറ്റം. നൂറ് സീറ്റിലാണ് യുഡിഎഫ് ലീഡ് പിടിച്ചിരിക്കുന്നത്. പോസ്റ്റൽ വോട്ടുകളിൽ ഇഞ്ചോടിച്ച് പോരാട്ടം നടത്തിയ എൽഡിഎഫ്-യുഡിഎഫ് മുന്നണികൾ ഇവിഎം എണ്ണിതുടങ്ങിയപ്പോൾ കണക്കുകളിൽ യുഡിഎഫ് ബഹുദൂരം മുന്നിലാണ്. എൽഡിഫ് 39 സീറ്റിൽ മാത്രമാണ് ലീഡ് ചെയ്യുന്നത്. അതേസമയം എൻഡിഎയും വൻ മുന്നേറ്റമാണ് നടത്തുന്നത്. സംസ്ഥാനത്ത് ആദ്യമായി 1 സീറ്റ് ലീഡ് പിടിച്ചു.

ധർമടത്ത് പിണറായി വിജയനും പറവൂരിൽ വി.ഡി സതീശനും പിന്നിലാണ്. ബേപ്പൂരിൽ പി.വി അൻവർ പിന്നിലാണ്. മുഹമ്മദ് റിയാസാണ് മുന്നിൽ. അമ്പലപ്പുഴയിൽ തുടക്കം ലഭിച്ച ലീഡ് എൽഡിഎഫിന് നഷ്ടമായി. സ്വതന്ത്ര സ്ഥാനാർഥി ജി സുധാകരനാണ് ലീഡ് നേടിയിരിക്കുന്നത്. സംസ്ഥാനത്തുടനീളം 43 ഇടങ്ങളിലായി 140 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ ക്രമീകരിച്ചിരിക്കുന്നത്. മൂന്നാമതും തുടർഭരണം എന്ന ചരിത്ര നേട്ടം കൈവരിക്കുകയാണ് എൽ.ഡി.എഫിന്റെ ലക്ഷ്യം. പത്ത് കൊല്ലത്തെ അധികാരനഷ്ടത്തിന് ശേഷം കേരളത്തിന്റെ ഭരണം പിടിക്കുകയാണ് യുഡിഎഫ് ലക്ഷ്യമിടുന്നത്.

spot_img

Related news

തൃത്താലയിൽ വി.ടി. ബൽറാമിന് ലീഡ്; ‘കം ബാക്ക്’ പോസ്റ്റുമായി ബൽറാം

പാലക്കാട്: വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ തൃത്താലയിൽ യു.ഡി.എഫ് സ്ഥാനാർത്ഥി വി.ടി. ബൽറാം മുന്നിൽ....

കേരളത്തെ ഞെട്ടിച്ച് ധർമ്മടം; ആറാം റൗണ്ടിലും മുഖ്യമന്ത്രി പിന്നിൽ!

കേരളം ഉറ്റുനോക്കുന്ന ഏറ്റവും വലിയ അട്ടിമറി സൂചനകളാണ് ധർമ്മടം മണ്ഡലത്തിൽ നിന്നും...

ഇത് പുതുപ്പള്ളി കോട്ട; ഉമ്മൻ ചാണ്ടിക്ക് പിന്നാലെ ചരിത്ര ഭൂരിപക്ഷത്തിലേക്ക് ചാണ്ടി ഉമ്മൻ!

പുതുപ്പള്ളിയിൽ വീണ്ടും ചരിത്രം ആവർത്തിക്കുന്നു. വോട്ടെണ്ണൽ പകുതി പിന്നിടുമ്പോൾ എതിരാളികളെ ബഹുദൂരം...

ഇനി പുതിയ താനൂർ; ചരിത്ര ഭൂരിപക്ഷം ഉറപ്പിച്ച് യുഡിഎഫ്, സോഷ്യൽ മീഡിയയിൽ തരംഗമായി കുറിപ്പ്!

താനൂരിൽ വിജയം ഉറപ്പിച്ച് മുസ്ലീംലീ​ഗ്. താനൂർ അതിന്റെ ആത്മാവിനെ വീണ്ടെടുത്തിരിക്കുന്നുവെന്ന് യുഡിഎഫ്...

ജലീലിനെ വിറപ്പിച്ച് വി.എസ്. ജോയ്; തവനൂരിൽ പച്ചക്കൊടി പാറുമോ?

കേരളം ഉറ്റുനോക്കുന്ന തവനൂർ മണ്ഡലത്തിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ അപ്രതീക്ഷിത കുതിപ്പുമായി യുഡിഎഫ്....