“പിണറായിയെ രക്ഷിക്കാനിറങ്ങിയതാണോ ഇഡി?”; മാസപ്പടി റെയ്ഡിൽ കടുത്ത പരിഹാസവുമായി കെ. മുരളീധരൻ!

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയിലെ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് പരിശോധനയ്‌ക്കെതിരെ കടുത്ത രാഷ്ട്രീയ വിമർശനവുമായി മന്ത്രി കെ. മുരളീധരൻ രംഗത്ത്. ഇ.ഡിയുടെ ഈ റെയ്ഡിനോട് തനിക്ക് ഒട്ടും യോജിപ്പില്ലെന്നും തികച്ചും അസ്ഥാനത്തുള്ള നടപടിയാണിതെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ സ്വന്തം പാർട്ടിക്കാർ തന്നെ പിണറായി വിജയനെ നിരന്തരം കുറ്റപ്പെടുത്തുകയും ചീത്തവിളിക്കുകയും ചെയ്യുന്ന സമയമാണിത്. അങ്ങനെയുള്ളപ്പോൾ പിണറായിയുടെ ഒരു ‘രക്ഷാപ്രവർത്തന മാർഗ്ഗമായി’ ഇ.ഡി മനഃപൂർവ്വം വന്നതാണോ എന്ന് സംശയമുണ്ടെന്ന് കെ. മുരളീധരൻ പരിഹസിച്ചു.

പിണറായി വിജയൻ മുൻപ് മുഖ്യമന്ത്രിയായിരുന്ന കാലത്ത് എല്ലാ കോൺഗ്രസുകാരുടെയും വീടുകളിൽ റെയ്ഡ് നടത്തിയിരുന്നുവെന്ന് മന്ത്രി ഓർമ്മിപ്പിച്ചു. പാർട്ടിക്കുള്ളിൽ പിണറായി വിജയൻ കടുത്ത വിമർശനം നേരിടുന്ന ഈ സാഹചര്യത്തിൽ, ഇ.ഡി റെയ്ഡ് യഥാർത്ഥത്തിൽ അദ്ദേഹത്തിന് ജനശ്രദ്ധ തിരിക്കാനുള്ള ആയുധമായി മാറിയെന്നാണ് മുരളീധരന്റെ പക്ഷം. അതേസമയം, റെയ്ഡിന്റെ പേരിൽ സി.പി.ഐ.എം പ്രവർത്തകർ അഴിച്ചുവിട്ട അക്രമങ്ങളെ സർക്കാർ കർശനമായി നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.

spot_img

Related news

“മറ്റ് മതസ്ഥർ ആരാധിക്കുന്നവരെ അപമാനിക്കരുത്”; വിഷു ദിന വിവാദവും ആടിന്റെ തലവെച്ചുള്ള ആഘോഷവും തള്ളി പാളയം ഇമാം

രാജ്യത്ത് ഏത് വശത്തുനിന്നും മനുഷ്യരെ ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങൾ ഉണ്ടായാലും അതിനെ ഒത്തൊരുമയോടെ...

“നാട്ടിൽ തിരിച്ചെത്തുമെന്ന് കരുതിയതല്ല; വല്ലാതൊരു വരവേൽപ്പ് തന്നെ കിട്ടി!”; ലോക മലയാളികൾക്ക് നന്ദി പറഞ്ഞ് അബ്ദുൽ റഹീം

കോഴിക്കോട്: നാട്ടിൽ തിരിച്ചെത്താൻ കഴിയുമെന്ന് ഒരിക്കലും കരുതിയതല്ല... 18 വർഷത്തെ സൗദി...

കെഎസ്ഇബി അണപൊട്ടുന്ന കടത്തിലേക്ക്! പുറത്തുനിന്ന് വൈദ്യുതി വാങ്ങാൻ മാത്രം 12,000 കോടി കഴിഞ്ഞെന്ന് കെഎസ്ഇബി രേഖകൾ

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം കുത്തനെ വർദ്ധിക്കുന്നത് കേരളത്തിന് വൻ സാമ്പത്തിക ബാധ്യതയാകുന്നതായി...

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഐ.പി ബിനുവിന്റെയും ആറ്റുകാൽ ഉണ്ണിയുടെയും വീടുകളിൽ പോലീസ് റെയ്ഡ്; വധശ്രമത്തിന് കേസ്!

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയിലെ റെയ്ഡിനിടെ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ്...