ഗസയിൽ ഇസ്രയേലിന്റെ കനത്ത വ്യോമാക്രമണം; 28 പേർ കൊല്ലപ്പെട്ടു

ഗസയിൽ ഇസ്രയേലിന്റെ കനത്ത വ്യോമാക്രമണം. 28 പേർ കൊല്ലപ്പെട്ടു. 77 പേർക്ക് പരുക്കേറ്റു. കഴിഞ്ഞ ഒക്ടോബർ 10ന് നിലവിൽ വന്ന വെടിനിർത്തൽ കരാറിനുശേഷം ഇസ്രയേൽ നടത്തുന്ന ഏറ്റവും കനത്ത ആക്രമണമാണ് ഇത്. ഹമാസിനെ ലക്ഷ്യം വച്ചാണ് ആക്രമണങ്ങളെന്ന് ഇസ്രയേൽ സൈന്യം വ്യക്തമാക്കുന്നു. ഹമാസ് ഇസ്രയേൽ സൈനികർക്കുനേരെ വെടിയുതിർത്തതിനാലാണ് ആക്രമണം നടത്തിയതെന്നും ഇസ്രയേൽ. എന്നാൽ ഹമാസ് ഇതിനോട് പ്രതികരിച്ചിട്ടില്ല.

ഗസ സിറ്റിയുടെ പ്രാന്തപ്രദേശമായ സെയ്തൂണിൽ 10 പേരും കിഴക്കൻ ഷെജായ പ്രാന്തപ്രദേശത്ത് രണ്ട് പേരും തെക്കൻ ഗാസ മുനമ്പിലെ ഖാൻ യൂനിസിൽ നടന്ന രണ്ട് വ്യത്യസ്ത ആക്രമണങ്ങളിൽ ബാക്കിയുള്ളവരും കൊല്ലപ്പെട്ടതായാണ് വിവരം.

അതേസമയം, ഹമാസിന്റെ ആക്രമണത്തിന് മറുപടിയായാണ് ഖാൻ യൂനുസിൽ വ്യോമാക്രമണം നടത്തിയതെന്ന് ഇസ്രയേൽ സേന. ഹമാസ് അംഗങ്ങളാണ് ആദ്യം വെടയുതിർത്തത് എന്നാണ് ഇസ്രയേലിന്റെ വാദം.

spot_img

Related news

ഭോപ്പാൽ ദുരന്തത്തെ ലോകത്തിന് മുന്നിലെത്തിച്ച ക്യാമറക്കണ്ണ്; പത്മശ്രീ രഘു റായ് വിടവാങ്ങി

പ്രശസ്ത ഫോട്ടോഗ്രാഫര്‍ രഘു റായ് അന്തരിച്ചു. 83 വയസായിരുന്നു. പതിറ്റാണ്ടുകളോളം രാജ്യത്തെ...

ജപ്പാനിൽ നടുക്കം: റിക്ടർ സ്കെയിലിൽ 7.5 തീവ്രത; സുനാമി മുന്നറിയിപ്പുമായി അധികൃതർ

വടക്കൻ ജപ്പാനിൽ അതിശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 7.5 തീവ്രത രേഖപ്പെടുത്തിയ...

പശ്ചിമേഷ്യയിൽ യുദ്ധഭീതി; ഹോർമുസ് കടലിടുക്കിൽ കപ്പലുകൾ മുക്കുമെന്ന് ഇറാന്റെ ഭീഷണി

പശ്ചിമേഷ്യയിൽ യുദ്ധസമാനമായ സാഹചര്യം നിലനിൽക്കെ, അമേരിക്കയ്ക്കെതിരെ കടുത്ത ഭീഷണിയുമായി ഇറാൻ രംഗത്ത്....

കുവൈറ്റിലും ബഹ്‌റൈനിലും ഇറാൻ ആക്രമണം

ബഹ്‌റൈനിലും കുവൈറ്റിലും ആക്രമണം ശക്തമാക്കി ഇറാൻ. കുവൈറ്റിലെ എണ്ണ ശുദ്ധീകരണശാലയിൽ ഡ്രോൺ...

ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ അമേരിക്ക; രണ്ടാഴ്ചയ്ക്കുള്ളിൽ പിന്മാറുമെന്ന് ഡോണൾഡ് ട്രംപ്

പശ്ചിമേഷ്യൻ സംഘർഷങ്ങളിൽ നിർണ്ണായക വഴിത്തിരിവ്. ഇറാനെതിരെയുള്ള സൈനിക നീക്കം അവസാനിപ്പിക്കാൻ ഒരുങ്ങുന്നതായി...