കോട്ടക്കലില്‍ ലഹരിക്ക് അടിമയാക്കി പെണ്‍കുട്ടിയെ പീഡിപ്പിച്ചു; നഗ്‌ന ദൃശ്യം പകര്‍ത്തി, പ്രതി അറസ്റ്റില്‍

മലപ്പുറം കോട്ടക്കലില്‍ ഭക്ഷണത്തില്‍ രാസലഹരി കലര്‍ത്തി ലഹരിക്ക് അടിമയാക്കി പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ വര്‍ഷങ്ങളോളം പീഡിപ്പിച്ചതായി പരാതി. സംഭവത്തില്‍ വേങ്ങര ചേറൂര്‍ സ്വദേശി അലുങ്ങല്‍ അബ്ദുല്‍ ഗഫൂറി(23) നെ അറസ്റ്റ് ചെയ്തു. ഇന്‍സ്റ്റഗ്രാമിലൂടെ ആണ് പെണ്‍കുട്ടിയെ പരിചയപ്പെട്ടത്.

ഭക്ഷണത്തില്‍ രാസ ലഹരി കലര്‍ത്തി നല്‍കി ലഹരിക്ക് അടിമയാക്കിയാണ് പെണ്‍കുട്ടിയെ വര്‍ഷങ്ങളോളം പീഡിപ്പിച്ചത്. 2020-ഇല്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ആയിരിക്കെ തുടങ്ങിയ പീഡനം 2025 വരെ മാര്‍ച്ച് വരെ തുടര്‍ന്നു. അതിജീവിതയുടെ നഗ്‌ന ദൃശ്യം പകര്‍ത്തിയ പ്രതി സ്വര്‍ണാഭരണവും തട്ടി എടുത്തു. ചികിത്സക്ക് പിന്നാലെ ലഹരിയില്‍ നിന്ന് മോചിത ആയ ശേഷമാണ് പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കിയത്. കോട്ടക്കല്‍ പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

പ്രണയം നടിച്ചായിരുന്നു യുവാവ് പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയത്. പെണ്‍കുട്ടിയുടെ സ്വഭാവത്തില്‍ മാറ്റം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് വീട്ടുകാര്‍ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഈ സമയത്താണ് ലഹരിക്ക് അടിമയാണെന്ന് പെണ്‍കുട്ടി പോലും തിരിച്ചറിയുന്നത്. ഇതിന് പിന്നാലെ പെണ്‍കുട്ടിയെ ഡി അഡിക്ഷന്‍ സെന്ററിലേക്ക് മാറ്റി. ചികിത്സയിലൂടെ പെണ്‍കുട്ടി ലഹരിയില്‍ നിന്ന് മുക്തയായി. പിന്നാലെയാണ് പീഡന വിവരങ്ങള്‍ പെണ്‍കുട്ടി വെളിപ്പെടുത്തിയത്. തുടര്‍ന്ന് വീട്ടുകാര്‍ കോട്ടക്കല്‍ പൊലീസിനെ സമീപിക്കുകയായിരുന്നു.

സംഭവത്തില്‍ പൊലീസ് വിശദമായി അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കേസിലെ പ്രതി നേരത്തെ ലഹരി കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കുന്നു. പ്രതിയെ പോക്‌സോ കേസ് പ്രകാരമാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. പ്രതിക്കെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തുമെന്ന് പൊലീസ് അറിയിച്ചു.

spot_img

Related news

എസ്എസ്എല്‍സി പരീക്ഷാഫലം ഇന്ന്; ഫലമറിയാം ഇങ്ങനെ…

തിരുവനന്തപുരം: 2025 ലെ എസ്.എസ്.എല്‍.സി പരീക്ഷാഫലപ്രഖ്യാപനം ഇന്ന്. വൈകിട്ട് മൂന്നു മണിക്ക്...

വളാഞ്ചേരി സ്വദേശിയായ 42 കാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ ചികിത്സയിലാണ് ഇവര്‍

കേരളത്തില്‍ വീണ്ടും നിപ ബാധ സ്ഥിരീകരിച്ചു. വളാഞ്ചേരി സ്വദേശിയായ 42 കാരിക്കാണ്...

സംസ്ഥാനത്ത് സ്വര്‍ണവില കുതിച്ചുയര്‍ന്നു; ഒരു പവന്‍ സ്വര്‍ണത്തിന് 73,000ന് മുകളില്‍

സംസ്ഥാനത്ത് സ്വര്‍ണവില കുതിച്ചുയര്‍ന്നു. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 440 രൂപയാണ്...

‘സയ്ദ് മസൂദിന്റെ കേന്ദ്രങ്ങൾ തകർത്തു രാജപ്പാ’; പൃഥ്വിരാജിന് വീണ്ടും പൊങ്കാല

എംപുരാൻ സിനിമ റിലീസായതിന് പിന്നാലെ നാനാഭാ​ഗങ്ങളിൽ നിന്നും ഒട്ടേറെ വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി...