കരുവാരകുണ്ടിൽ വീണ്ടും നരഭോജിക്കടുവയുടെ കാൽപാടുകൾ കണ്ടെത്തി

കരുവാരകുണ്ട്: കാടുകയറിയെന്നു സംശയിച്ച നരഭോജിക്കടുവയുടെ കാല്‍പാടുകള്‍ വീണ്ടും കണ്ടെത്തി. കേരള എസ്റ്റേറ്റ് എ വണ്‍ ഡിവിഷനിലാണ് കടുവയുടെ കാല്‍പാടുകള്‍ വനപാലകര്‍ കണ്ടെത്തിയത്. 2 തവണ വനപാലകര്‍ കടുവയ്ക്കു വേണ്ടി തിരച്ചില്‍ നടത്തിയെങ്കിലും കടുവയുടെ സാന്നിധ്യം 12 ദിവസമായി കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. വിവിധ സ്ഥലങ്ങളില്‍ സ്ഥാപിച്ച നൂറോളം ക്യാമറകളിലും കടുവയുടെ ദൃശ്യങ്ങള്‍ ലഭിച്ചില്ല. ഇതോടെ സൈലന്റ് വാലി വനമേഖലയിലേക്ക് കടുവ കയറിയെന്ന നിഗമനത്തിലായിരുന്നു വനപാലകരും നാട്ടുകാരും.

ഇതിനിടെയാണ് ഇന്നലെ വീണ്ടും കടുവയുടെ കാല്‍പാടുകള്‍ കണ്ടത്. കടുവയുടെ കാല്‍പാടുകളാണെന്ന് വനപാലകര്‍ സ്ഥിരീകരിച്ചതോടെ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചു. ഇന്ന് കൂടും എത്തിക്കുമെന്ന് വനപാലകര്‍ അറിയിച്ചു. കടുവയെയോ കാല്‍പാടുകളോ ദിവസങ്ങളായി കാണാത്തതിനാല്‍ തീവ്ര തിരച്ചില്‍ അവസാനിപ്പിച്ചിരുന്നുവെങ്കിലും വനപാലകരുടെ രാത്രികാല പട്രോളിങ്ങും പതിവു തിരച്ചിലും തുടരുകയായിരുന്നു.

spot_img

Related news

“താനൂരില്ല, ലക്ഷ്യം തിരൂർ”; പിണങ്ങി മാറി മന്ത്രി അബ്ദുറഹിമാൻ, സി.പി.ഐ.എം സ്ഥാനാർത്ഥി പട്ടികയിൽ അഴിച്ചുപണിക്ക് സാധ്യത

മലപ്പുറം: സിപിഐഎമ്മിലെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ രണ്ടിടങ്ങളില്‍ മാറ്റം വരാന്‍ സാധ്യത. താനൂരില്‍...

മിണ്ടാപ്രാണിക്ക് ജീവൻ നൽകാൻ കിണറ്റിലിറങ്ങി; മലപ്പുറത്ത് രണ്ട് ഇതരസംസ്ഥാന തൊഴിലാളികൾക്ക് ദാരുണാന്ത്യം

മലപ്പുറം: കിണറ്റില്‍ വീണ ആടിനെ രക്ഷിക്കുന്നതിനിടെ മുതുവല്ലൂര്‍ വെട്ടുകാട് രണ്ട് ഇതരസംസ്ഥാന...

കോട്ടക്കലിൽ വീണ്ടും കാൽപ്പന്താരവം; അൽ അസ്ഹർ അഖിലേന്ത്യാ സെവൻസ് ലോഗോ പ്രകാശനം ചെയ്തു

17-ാമത് അൽ അസ്ഹർ അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റിന്റെ ലോഗോ പ്രകാശനം...

കളിച്ചുചിരിച്ചു നടന്ന അബാൻ ഇനിയില്ല; തിരൂരിൽ അഞ്ചു വയസ്സുകാരന്റെ മരണം വിശ്വസിക്കാനാവാതെ നാട്

തിരൂർ: നടുവിലങ്ങാടിയിൽ അഞ്ചു വയസ്സുകാരൻ കുഴഞ്ഞുവീണു മരിച്ചു. നടുവിലങ്ങാടി കെ.പി മുഹമ്മദ്...

ചായ കിട്ടിയില്ല; നിലമ്പൂരിൽ മക്കളുടെ മുന്നിലിട്ട് മരുമകളെ വെട്ടിക്കൊന്ന് ഭർതൃമാതാവ്!

മലപ്പുറം: നിലമ്പൂർ കൂറ്റമ്പാറയിൽ ഭർതൃമാതാവ് മരുമകളെ വെട്ടിക്കൊന്നു. കൂറ്റമ്പാറ സ്വദേശി സുനിൽ...