ഭക്ഷ്യവിഷബാധ; എറണാകുളം തൃക്കാക്കര ആര്യാസ് ഹോട്ടല്‍ അടപ്പിച്ചു, ആര്‍ടിഒയും മകനും ചികിത്സ തേടി

കൊച്ചി

എറണാകുളം ആര്‍.ടി.ഒയും മകനും ഭക്ഷ്യവിഷബാധയേറ്റ് ചികിത്സ തേടിയതോടെ ഇവര്‍ ഭക്ഷണം കഴിച്ച തൃക്കാക്കര ആര്യാസ് ഹോട്ടലാണ് നഗരസഭ പൂട്ടിച്ചു. ആര്‍.ടി.ഒ ജി. അനന്തകൃഷ്ണന്‍ (52), മകന്‍ അശ്വിന്‍ കൃഷ്ണ (23) എന്നിവര്‍ എറണാകുളം മെഡിക്കല്‍ സെന്ററില്‍ ചികിത്സയിലാണ്. ഹോട്ടലിന് 50000 രൂപ പിഴയും ഈടാക്കി.

ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് അനന്തകൃഷ്ണനും മകനും കാക്കനാട് ടി.വി സെന്ററിന് സമീപത്തുള്ള ആര്യാസ് ഹോട്ടലില്‍നിന്ന് ഭക്ഷണം കഴിച്ചത്. ഇതിന് പിന്നാലെ ഇവര്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ അനുഭവപ്പെടുകയായിരുന്നു. മസാലദോശയാണ് ഇരുവരും കഴിച്ചത്.

തുടര്‍ച്ചയായുള്ള ഛര്‍ദി, വയറിളക്കം എന്നിവയെ തുടര്‍ന്നാണ് ഇരുവരും ആശുപത്രിയില്‍ എത്തിയത്. മകന് പ്രാഥമിക ചികിത്സ നല്‍കി വിട്ടയച്ചു. എന്നാല്‍ ആരോഗ്യസ്ഥിതി ഗുരുതരമായതിനെ തുടര്‍ന്ന് ആര്‍ടിഒയെ ആശുപത്രിയില്‍ കിടത്തി ചികിത്സിക്കുകയായിരുന്നു.

സംഭവം നഗരസഭാ ആരോഗ്യവിഭാഗത്തെ അറിയിച്ചതിനെ തുടര്‍ന്ന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം ഹോട്ടലിലെത്തി പരിശോധന നടത്തി. പരിശോധനയില്‍ ഹോട്ടലില്‍ നിന്ന് ഭക്ഷണത്തിന്റെ സാംപിള്‍ എടുത്ത് പരിശോധനക്ക് അയച്ചു. ഇതിന്റെ ഫലം ലഭ്യമാകുന്നതോടെ തുടര്‍ നടപടികളുണ്ടാകുമെന്ന് നഗരസഭ അറിയിച്ചു.

spot_img

Related news

എസ്എസ്എല്‍സി പരീക്ഷാഫലം ഇന്ന്; ഫലമറിയാം ഇങ്ങനെ…

തിരുവനന്തപുരം: 2025 ലെ എസ്.എസ്.എല്‍.സി പരീക്ഷാഫലപ്രഖ്യാപനം ഇന്ന്. വൈകിട്ട് മൂന്നു മണിക്ക്...

വളാഞ്ചേരി സ്വദേശിയായ 42 കാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ ചികിത്സയിലാണ് ഇവര്‍

കേരളത്തില്‍ വീണ്ടും നിപ ബാധ സ്ഥിരീകരിച്ചു. വളാഞ്ചേരി സ്വദേശിയായ 42 കാരിക്കാണ്...

സംസ്ഥാനത്ത് സ്വര്‍ണവില കുതിച്ചുയര്‍ന്നു; ഒരു പവന്‍ സ്വര്‍ണത്തിന് 73,000ന് മുകളില്‍

സംസ്ഥാനത്ത് സ്വര്‍ണവില കുതിച്ചുയര്‍ന്നു. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 440 രൂപയാണ്...

‘സയ്ദ് മസൂദിന്റെ കേന്ദ്രങ്ങൾ തകർത്തു രാജപ്പാ’; പൃഥ്വിരാജിന് വീണ്ടും പൊങ്കാല

എംപുരാൻ സിനിമ റിലീസായതിന് പിന്നാലെ നാനാഭാ​ഗങ്ങളിൽ നിന്നും ഒട്ടേറെ വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി...