വീട്ടമ്മമാര്‍ക്ക് വര്‍ക്ക് നിയര്‍ ഹോം പദ്ധതിക്കായി അമ്പതുകോടി രൂപ നീക്കിവെക്കും: ധനമന്ത്രി കെ എന്‍ ബാലഗോപാല്‍

തിരുരുവനന്തപുരം: വീട്ടമ്മമാര്‍ക്ക് വര്‍ക്ക് നിയര്‍ ഹോം പദ്ധതിക്കായി അമ്പതുകോടി രൂപ നീക്കിവെക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍.2022 23 വര്‍ഷത്തേക്കുള്ള ബജറ്റ് അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം.ഗ്രാമങ്ങളും ചെറുപട്ടണങ്ങളും കേന്ദ്രീകരിച്ച് ലോകമെമ്പാടുമുളള കമ്പനികള്‍ക്ക് വേണ്ടി ഓണ്‍ലൈനായി തൊഴിലെടുക്കുക എന്ന സാധ്യത നാം ഉപയോഗപ്പെടുത്തേണ്ടതുണ്ട്. വര്‍ക്ക് ഫ്രം ഹോം പോലെ വര്‍ക്ക് നിയര്‍ ഹോം എന്ന ആശയവും സ്വീകാര്യമാവുകയാണ്. ഐടി അധിഷ്ഠിത സൗകര്യങ്ങളുളള തൊഴില്‍ കേന്ദ്രങ്ങള്‍ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും തുടങ്ങുന്നതോടെ അഭ്യസ്തവിദ്യരായ വീട്ടമ്മമാര്‍ക്കുള്‍പ്പടെ തൊഴില്‍ ലഭിക്കും.പദ്ധതിയിലൂടെ അഭ്യസ്തവിദ്യരായ വീട്ടമ്മമാര്‍ക്ക് തൊഴില്‍ ലഭിക്കുമെന്ന് അദ്ദേഹം അവകാശപ്പെട്ടു.ഫുഡ്‌പ്രോസസിംഗ് പാര്‍ക്ക് സ്ഥാപിക്കുന്നതിന് 100 കോടി രൂപ അനുവദിച്ചു. വ്യവസായ വകുപ്പിന് കീഴില്‍ 10 മിനി പാര്‍ക്കുകളാണ് സ്ഥാപിക്കുന്നത്. ഇതിനായി കിഫ്ബിയില്‍നിന്നും 100 കോടി രൂപ അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു

spot_img

Related news

സ്വര്‍ണ വിലയില്‍ കുതിപ്പ് തുടരുന്നു; പവന് 840 രൂപ കൂടി

സ്വര്‍ണവിലയില്‍ ഇന്ന് കുതിപ്പ്. പവന് ഇന്ന് 840 രൂപ വര്‍ധിച്ചതോടെ സ്വര്‍ണവില...

തലപ്പത്ത് റവാഡ; സംസ്ഥാന പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖര്‍ ചുമതലയേറ്റു

സംസ്ഥാന പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖര്‍ ചുമതലയേറ്റു. രാവിലെ തിരുവനന്തപുരത്തെ പൊലീസ്...

മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ ആരോഗ്യ...