മോശം കാലാവസ്ഥയെ തുടര്‍ന്ന് ദോഹ -കരിപ്പൂര്‍ വിമാനം കൊച്ചിയിലേക്ക് വഴിതിരിച്ചുവിട്ടു

കൊച്ചി: മോശം കാലാവസ്ഥയെ തുടര്‍ന്ന് ദോഹ കരിപ്പൂര്‍ വിമാനം കൊച്ചിയിലേക്ക് വഴിതിരിച്ചുവിട്ടു. ഇന്നലെ ദോഹയില്‍ നിന്ന് പുറപ്പെട്ട വിമാനമാണ് കൊച്ചിയിലേക്ക് തിരിച്ചുവിട്ടത്. എയര്‍ ഇന്ത്യ എക്‌സ്പ്രസിലെ യാത്രക്കാരാണ് ദുരിതത്തിലായത്. ഇന്നലെ രാത്രി കരിപ്പൂരില്‍ എത്തേണ്ട വിമാനമാണിത്.

ഐഎക്‌സ് 376 എയര്‍ ഇന്ത്യ വിമാനം ഇന്നലെ ദോഹയില്‍ നിന്ന് പുറപ്പെട്ടതാണെങ്കിലും കരിപ്പൂരില്‍ ഇറക്കാനായിരുന്നില്ല. തുടര്‍ന്ന് രാത്രി മംഗലാപുരത്ത് ആദ്യം ഇറക്കി. ഇന്ന് രാവിലെ കരിപ്പൂരില്‍ ഇറക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതോടെയാണ് കൊച്ചിയിലേക്ക് തിരിച്ചുവിട്ടത്.

പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് കരിപ്പൂരില്‍ നിന്ന് പുറപ്പെടേണ്ട പല വിമാനങ്ങളും വൈകുകയാണ്. കരിപ്പൂരില്‍ നിന്നും മസ്‌കറ്റിലേക്കും അബുദാബിയിലേക്കും പോകേണ്ട എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാനങ്ങളാണ് വൈകുന്നത്. വിമാനത്താവളത്തില്‍ യാത്രക്കാര്‍ പ്രതിഷേധിക്കുകയാണ്.

spot_img

Related news

വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചു; രാഹുലിനെതിരെ വീണ്ടും പരാതി; കോൺഗ്രസ് നേതൃത്വത്തിന് പരാതി നൽകി മറ്റൊരു യുവതി

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും പരാതി. വിവാഹ വാഗ്ദാനം ചെയ്ത് രാഹുൽ ലൈംഗികമായി...

തദ്ദേശ തിരഞ്ഞെടുപ്പിൽ മലപ്പുറം ജില്ലയിൽ പുരുഷ സ്ഥാനാർഥികൾ–4362, വനിതകൾ–4019

മലപ്പുറം: കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഇത്തവണ ജില്ലയിൽ വനിതാ സ്ഥാനാർഥികളുടെ...

സംസ്ഥാനത്ത് രണ്ട് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ മഴമുന്നറിയിപ്പ്

സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. പത്തനംതിട്ട, എറണാകുളം,...