‘ആംബുലന്‍സിലും മകളെ ക്രൂരമായി മര്‍ദിച്ചു, രാഹുല്‍ എഴുതി നല്‍കിയതാണ് യൂട്യൂബ് വീഡിയോയില്‍ പറഞ്ഞത്’; യുവതിയുടെ പിതാവ്‌

കൊച്ചി: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ പ്രതിയായ രാഹുലിനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുമായി യുവതിയുടെ പിതാവ്. കേസ് മകളെ ഭീഷണിപ്പെടുത്തിയാണ് ആദ്യമുണ്ടായിരുന്ന അനുനയിപ്പിച്ചതെന്നും ആംബുലന്‍സില്‍ വെച്ച് വരെ മകളെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നുവെന്നും പിതാവ് പറഞ്ഞു.

ആംബുലന്‍സില്‍ സ്ട്രച്ചറില്‍ കിടക്കുമ്പോള്‍ രോഗിയാണെന്ന പരിഗണന പോലും നല്‍കാതെയാണ് അവന്‍ മകളെ മര്‍ദിച്ചത്. ആശുപത്രിയില്‍ കൊണ്ടുപോകാന്‍ പോലും തയ്യാറായിരുന്നില്ല. ആദ്യത്തെ കേസിന് പിന്നാലെ ഒത്തുതീര്‍പ്പിന് വന്ന് മോഹന വാഗ്ദാനങ്ങള്‍ നല്‍കി മകളെ മയക്കുകയായിരുന്നു. പിന്നീട് അവര്‍ക്ക് മകളെ കിട്ടിയശേഷം തനിസ്വഭാവം പുറത്തുവന്നു. ഭീഷണിപ്പെടുത്തിയാണ് അനുനയിപ്പിച്ചത്.

യൂട്യൂബില്‍ മകള്‍ ഇട്ട വീഡിയോ രാഹുല്‍ എഴുതി നല്‍കിയതാണ്. ഇനിയും ഇത് തുടരാനാകില്ല. രാഹുല്‍ നടത്തിയത് കൊലപാതക ശ്രമമാണ്. ഇനി കേസുമായി മുന്നോട്ട് പോകും. ഗത്യന്തരമില്ലാതെയാണ് അന്ന് കേസ് പിന്‍വലിക്കേണ്ടിവന്നത്. മകളും ഇപ്പോള്‍ നല്‍കിയ പരാതിയില്‍ ഉറച്ചുനില്‍ക്കുകയാണ്. ആദ്യ കേസ് റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് പുനഃപരിശോധിക്കണം. അന്ന് പൊലീസ് റിപ്പോര്‍ട്ട് ഉള്‍പ്പെടെ ശക്തമായിരുന്നു.

ഇക്കാര്യം കോടതിക്കും ബോധ്യപ്പെട്ടിരുന്നു. കൊലപാതക ശ്രമമാണ് നടന്നത്. മറ്റൊരു വിവാഹം കഴിച്ച് ഡിവോഴ്‌സ് ചെയ്തിട്ടില്ല. ഇതിനുപുറമെ തന്റെ മകളെ അവന്‍ ക്രൂരമായി മര്‍ദ്ദിച്ചു. ഇനി അവനോടൊപ്പം ജീവിക്കാന്‍ അവള്‍ തയ്യാറായല്ല. അത്രയ്ക്കും ഫ്രോഡായിട്ടുള്ള ഒരു വ്യക്തിയുമായി അവള്‍ക്ക് ജീവിക്കാന്‍ താത്പര്യമില്ലെന്നും പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു.

spot_img

Related news

‘കേരളം വാങ്ങുന്നത് 240 കോടിയുടെ കുപ്പിവെള്ളം’; നീരുറവകള്‍ വീണ്ടെടുക്കണം: മന്ത്രി പി രാജീവ്

കണ്ണൂര്‍: സംസ്ഥാനത്തെ നീരുറവകളാകെ വീണ്ടെടുക്കണമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്....

സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ വീണ്ടും കുറവ്‌

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. 480 രൂപ കുറഞ്ഞ് സ്വര്‍ണവില വീണ്ടും...

കിലോയ്ക്ക് 70 രൂപ; സവാള വില ഉയര്‍ന്നു

ഉല്‍പാദനം കുറഞ്ഞതോടെ കേരളത്തില്‍ സവാള വില ഉയരുന്നു. നിലവില്‍ മൊത്ത വിപണിയില്‍...

നവംബര്‍ മാസത്തെ റേഷന്‍ വിതരണം നീട്ടിയതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ്‌

തിരുവനന്തപുരം: സംസ്ഥാനത്തെ നവംബര്‍ മാസത്തെ റേഷന്‍ വിതരണം ഡിസംബര്‍ മൂന്ന് വരെ...