എല്‍കെജി വിദ്യാര്‍ത്ഥിയുടെ സ്വകാര്യഭാഗത്ത് അധ്യാപിക മുറിവേല്‍പ്പിച്ചതായി പരാതി

തിരുവനന്തപുരം: തിരുവനന്തപുരത്ത് വീണ്ടും കുഞ്ഞിനോട് ക്രൂരത. നാലുവയസുകാരിയുടെ സ്വകാര്യ ഭാഗത്ത് അധ്യാപിക മുറിവേല്‍പ്പിച്ചു. മര്‍ദന വിവരം പുറത്തുപറയരുതെന്ന് ടീച്ചര്‍ ഭീഷണിപ്പെടുത്തിയെന്ന് കുഞ്ഞുപറഞ്ഞതായി കുടുംബം പറഞ്ഞു.

കുഞ്ഞ് നടക്കാന്‍ ബുദ്ധിമുട്ടുന്നതായി ശ്രദ്ധിച്ച വീട്ടുകാര്‍ കുഞ്ഞിന് സ്വകാര്യ ഭാഗത്ത് കടുത്ത വേദനയും നീറ്റലുമുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. ടീച്ചര്‍ ചെയ്തതാണെന്ന് കുട്ടിയോട് ചോദിച്ചപ്പോഴാണ് കുട്ടി തുറന്നുപറഞ്ഞത്. സ്‌കൂള്‍ അധികൃതരെ വിളിച്ച് വിവരം പറഞ്ഞപ്പോള്‍ അധ്യാപികയെ മാറ്റാമെന്ന് ഉറപ്പുപറഞ്ഞെന്നും അവര്‍ തങ്ങളോട് മാപ്പുപറഞ്ഞെന്നും കുട്ടിയുടെ മാതാവ് പറഞ്ഞു.

ഇന്നലെയാണ് സംഭവം നടന്നത്. കുഞ്ഞ് എല്‍കെജിയിലാണ് പഠിക്കുന്നത്. വീട്ടുകാര്‍ സ്‌കൂള്‍ അധികൃതരോട് പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ സ്‌കൂള്‍ മാനേജ്മെന്റ് അധ്യാപികയോട് വിശദീകരണം തേടിയിരുന്നു. എന്നാല്‍ താന്‍ കുഞ്ഞിനെ ഉപദ്രവിച്ചില്ലെന്ന വാദത്തില്‍ അധ്യാപിക ഉറച്ചുനിന്നു. പിന്നീട് സ്‌കൂളിലെ സിസിടിവി ദൃശ്യങ്ങള്‍ വിശദമായി പരിശോധിച്ചപ്പോഴാണ് സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ശക്തമായ തെളിവുകള്‍ മാനേജ്മെന്റിന് ലഭിക്കുന്നത്. സംഭവത്തില്‍ കുടുംബം പൊലീസിലും പരാതി നല്‍കിയിട്ടുണ്ട്.

spot_img

Related news

കോൺഗ്രസിലെ പൊട്ടിത്തെറി സഭയിലെത്തിയാലും തുടരുമെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ

തിരുവനന്തപുരം: സ്ഥാനാർത്ഥി പട്ടികയെ ചൊല്ലിയുള്ള അസ്വാരസ്യങ്ങളിൽ കോൺഗ്രസിനെ പരിഹസിച്ച് മന്ത്രി കെ....

കോഴിക്കോട് പക്ഷിപ്പനി സ്ഥിരീകരിച്ചു, പക്ഷികളെ കൊന്നൊടുക്കൽ നടപടികൾ ഉടൻ

കോഴിക്കോട്: കോഴിക്കോട് പക്ഷിപ്പനി സ്ഥിരീകരിച്ചു. ജാഗ്രതാ നടപടികൾ തുടങ്ങി. മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ...

അനിശ്ചിതത്വങ്ങൾക്ക് വിരാമം; കെ. സുധാകരൻ കണ്ണൂരിൽ മത്സരിക്കും, സമ്മർദ്ദതന്ത്രം വിജയിച്ചു

കണ്ണൂർ: ഒടുവിൽ കെ സുധാകരന്റെ സമ്മർദ്ദത്തിന് വഴങ്ങി കോൺഗ്രസ്. കണ്ണൂരിൽ സുധാകരൻ...

യു.ഡി.എഫിൽ ‘സീറ്റ്’ തർക്കം തീർന്നു; 140 മണ്ഡലങ്ങളിലും ഇന്ന് തീരുമാനമെന്ന് വി.ഡി. സതീശൻ

കൊച്ചി: സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട എല്ലാ പ്രശ്‌നങ്ങളും പരിഹരിച്ചെന്ന് പ്രതിപക്ഷ നേതാവ്...

പട്ടികയിറക്കാൻ പോലുമാകാത്ത ഗതികേട്; യു.ഡി.എഫിനെ പരിഹസിച്ച് എം.വി. ഗോവിന്ദൻ

തിരുവനന്തപുരം: സ്ഥാനാർത്ഥി പ്രഖ്യാപനത്തിൽ യുഡിഎഫിനെ പരിഹസിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം...