ദേശീയപാത വട്ടപ്പാറയിൽ വാഹനാപകടം.നിയന്ത്രണം വിട്ട കാറ് പഴക്കുല കയറ്റിവന്ന ലോറിക്ക് പിറകിലിടിച്ചാണ് അപകടം

വളാഞ്ചേരി | വട്ടപ്പാറയിൽ ലോറിക്ക് പിറകിൽ കാറിടിച്ച് ലോറി കാറിനു മുകളിലേക്ക് മറിഞ്ഞ് അപകടം അപകടത്തിൽ കാറിലുള്ള യാത്രക്കാർക്ക് പരിക്കേറ്റു. ദേശീയപാത 66 വളാഞ്ചേരി വട്ടപ്പാറയിൽ നിയന്ത്രണം വിട്ട കാർ മിനി ലോറിക്ക് പിറകിൽ ഇടിച്ച് ലോറി കാറിനു മുകളിലേക്ക് മറിഞ്ഞാണ് അപകടം. അപകടത്തിൽ കാർയാത്രക്കാർക്ക് പരിക്കേറ്റു. ഞായറാഴ്ച രാത്രി 11:30 യാണ് അപകടം നടന്നത്. വയനാട്ടിൽ നിന്നും വാഴക്കുല കയറ്റി എറണാകുളത്തേക്ക് പോകുകയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ പരിക്കേറ്റ കാർ യാത്രക്കാരെ വളാഞ്ചേരിയിലെ നടക്കാവ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹൈവേ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു

spot_img

Related news

പരപ്പനങ്ങാടി പുത്തൻകടപ്പുറത്ത് കടൽ അസാധാരണമായി പിന്മാറി; തീരദേശത്ത് ആശങ്ക ശക്തം

മലപ്പുറം: കടൽ വീണ്ടും അസാധാരണമായി പിന്മാറിയതോടെ പരപ്പനങ്ങാടി പുത്തൻകടപ്പുറം തീരത്ത് ആശങ്ക....

പകൽസമയത്ത് അപൂർവമായി പുറത്തുകാണപ്പെടുന്ന ചെവിയൻ മൂങ്ങ നിലമ്പൂരിൽ ക്യാമറയിൽ പതിഞ്ഞു

മലപ്പുറം: പകൽസമയത്ത് അപൂർവമായി മാത്രം പുറത്തുകാണപ്പെടുന്ന ചെവിയൻ മൂങ്ങ നിലമ്പൂരിൽ വന്യജീവി...

താനൂരിൽ വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

താനൂരിൽ കോളജ് വിദ്യാർത്ഥിനിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പനങ്ങാട്ടൂർ മായിൻ...

രണ്ടുവയസ്സുകാരന്റെ ശ്വാസനാളത്തിൽ കുടുങ്ങിയ മത്തങ്ങക്കുരു വിജയകരമായി നീക്കം ചെയ്ത് കോട്ടക്കൽ ആസ്റ്റർ മിംസ് ഡോക്ടർമാർ

കോട്ടക്കൽ: രണ്ടു വയസ്സുള്ള കുഞ്ഞിന്റെ ശ്വാസനാളത്തിൽ തറച്ചുനിന്ന മത്തങ്ങക്കുരു അടിയന്തര ചികിത്സയിലൂടെ...

മലപ്പുറത്ത് അയൽവാസികൾക്ക് വെട്ടേറ്റു; അച്ഛന് ഭക്ഷണം നൽകിയതുമായുള്ള തർക്കത്തെ തുടർന്ന് യുവാവ് കസ്റ്റഡിയിൽ

മലപ്പുറം: ഒറ്റയ്ക്ക് കഴിയുന്ന അയൽവാസിയുടെ അച്ഛന് ഭക്ഷണം നൽകിയതുമായി ബന്ധപ്പെട്ട തർക്കം...