പുതുക്കിയ ബസ്, ഓട്ടോ, ടാക്സി നിരക്കുകള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍

തിരുവനന്തപുരം: പുതുക്കിയ ബസ്, ഓട്ടോ, ടാക്സി നിരക്കുകള്‍ സംസ്ഥാനത്ത് ഇന്ന് മുതല്‍ പ്രാബല്യത്തില്‍. സര്‍ക്കാര്‍ ഉത്തരവ് അനുസരിച്ച് കെ.എസ്.ആര്‍.ടി.സി-സ്വകാര്യ ബസുകളില്‍ പുതുക്കിയ ടിക്കറ്റ് നിരക്ക് നടപ്പാക്കും.

ഓര്‍ഡിനറി ബസിലെ മിനിമം നിരക്ക് രണ്ടു രൂപ വര്‍ധിപ്പിച്ചു 10 രൂപയാക്കിയിട്ടുണ്ട്. കെ.എസ്.ആര്‍.ടി.സി ജനറം നോണ്‍ എ.സി, സിറ്റി ഷട്ടില്‍, സിറ്റി സര്‍ക്കുലര്‍ സര്‍വീസുകളുടെ മിനിമം നിരക്ക് കുറച്ച് ഓര്‍ഡിനറി നിരക്കിന് തുല്യമാക്കിയിട്ടുമുണ്ട്. ഓട്ടോ ചാര്‍ജ് മിനിമം 30 രൂപയായി വര്‍ധിപ്പിച്ചു. ടാക്സിക്ക് അഞ്ചുകിലോമീറ്ററിന് 200 രൂപയാക്കിയും വര്‍ധിപ്പിച്ചു.

സൂപ്പര്‍ ഫാസ്റ്റുകളില്‍ മിനിമം നിരക്ക് 20 രൂപയില്‍ നിന്ന് 22 ആയും കിലോമീറ്റര്‍ നിരക്ക് 98 പൈസയില്‍ നിന്ന് 1.08 രൂപയായും കൂടി. സെസും വരുന്നതോടെ നിരക്കില്‍ കാര്യമായ വ്യത്യാസമുണ്ട്. 25 രൂപ വരെ ടിക്കറ്റുകള്‍ക്ക് ഒരു രൂപ, 40 വരെ രണ്ടു രൂപ, 80 വരെ നാലു രൂപ, 100 രൂപയ്ക്ക് മുകളില്‍ 5 എന്നിങ്ങനെയാണു സെസ്.

spot_img

Related news

ഫ്യൂസ് ഊരല്‍ എളുപ്പമാകില്ല, കെഎസ്ഇബിയുടെ പുതിയ പദ്ധതി ഒക്ടോബര്‍ മുതൽ

ദിവസേനയുള്ള ജീവിത തിരക്കുകള്‍ക്കിടയില്‍ പല കാര്യങ്ങളും നമ്മള്‍ മറന്ന് പോകാറുണ്ട്. അത്തരത്തില്‍...

കൂറ്റനാട് ശ്രീപതി എഞ്ചിനീയറിങ് കോളേജില്‍ ‘തിരുവരങ്ങ്’ ബീന ആര്‍ ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു

പാലക്കാട്‌: ശ്രീപതി എഞ്ചിനീയറിങ് കോളേജില്‍ 2024-28 ബാച്ച് വിദ്യാര്‍ഥികളുടെ പ്രവേശനവുമായി ബന്ധപ്പെട്ട...

പാചകവാതക സിലിണ്ടറിന് വീണ്ടും വിലകൂട്ടി

വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന് വിലകൂട്ടി. 19 കിലോഗ്രാമിന്റെ സിലിന്‍ഡറിന്...

എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് ഇ പി ജയരാജനെ നീക്കി

തിരുവനന്തപുരം: എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് ഇ പി ജയരാജനെ നീക്കി...