മുഖ്യമന്ത്രിയുടെ ‘തള്ളുകൾ’ കേട്ട പയ്യൻ ഊളംപാറയിൽ; പിണറായിയെ പരിഹസിച്ച് സലീം കുമാർ!

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ വികസന അവകാശവാദങ്ങളെ കടന്നാക്രമിച്ച് നടൻ സലീം കുമാർ. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പറവൂരിലെ തെരഞ്ഞെടുപ്പ് കൺവെൻഷൻ വേദിയിലായിരുന്നു സലീം കുമാറിന്റെ പരിഹാസം നിറഞ്ഞ പ്രസംഗം. മുഖ്യമന്ത്രി ലോകത്ത് ഒരിടത്തും ഇല്ലാത്ത ‘തള്ളു’മായാണ് നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

സലീം കുമാറിന്റെ വാക്കുകൾ ഇങ്ങനെ:

“അഞ്ചാറ് മാസം മുമ്പ് മുഖ്യമന്ത്രി ഒരു പത്രസമ്മേളനം നടത്തിയിരുന്നു. അമേരിക്കയിൽ നിന്നും വന്ന ഒരാൾ കേരളം കണ്ടപ്പോൾ അമേരിക്ക പോലും തോൽക്കുന്ന മാറ്റമാണ് ഇവിടെയെന്ന് പറഞ്ഞതായി അദ്ദേഹം അവകാശപ്പെട്ടു. ഈ പയ്യൻ ആരാണെന്ന് അന്വേഷിച്ചു ചെന്നപ്പോൾ കണ്ടത് ഊളംപാറ മാനസികാശുപത്രിയിലാണ്. കേരളം കണ്ട് അമേരിക്ക പോലെയുണ്ടെന്ന് പറഞ്ഞതോടെ വീട്ടുകാർ അവനെ അവിടെ പ്രവേശിപ്പിച്ചതാണെന്ന് അച്ഛൻ മറുപടിയും നൽകി.”

കേരളത്തിൽ മൂന്ന് ലക്ഷം കോടി രൂപ നിക്ഷേപിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞ വ്യവസായിയെ കുറിച്ചും സലീം കുമാർ സമാനമായ രീതിയിൽ പരിഹസിച്ചു. ഓരോ ദിവസവും മുഖ്യമന്ത്രി ഓരോ തള്ളുമായി നടക്കുകയാണെന്ന് അദ്ദേഹം ആവർത്തിച്ചു.

spot_img

Related news

എം.കെ മുനീറിന് തുണയായി മുസ്ലിം ലീഗ്; 49 ലക്ഷം രൂപയുടെ ബാങ്ക് ബാധ്യത പാർട്ടി തീർത്തു

കോഴിക്കോട്: മുസ്ലിം ലീഗ് നേതാവും മുൻ മന്ത്രിയുമായ ഡോ. എം.കെ മുനീറിനെ...

’15 വർഷം ജനങ്ങൾക്കൊപ്പം നിന്നു, അത് തുടരും, അതാണ് എന്റെ ഓഫർ’; സി.പി ബാവ ഹാജിക്ക് മറുപടിയുമായി കെ.ടി ജലീൽ

മലപ്പുറം: തവനൂർ നിയമസഭാ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിയെ വിജയിപ്പിച്ചാൽ പ്രവർത്തകർക്ക് സൗജന്യ...

‘മുഖ്യമന്ത്രി ചർച്ചകൾ ഇപ്പോൾ വേണ്ട’; പിണറായിയുടേത് പരാജിതന്റെ കപട ആത്മവിശ്വാസമെന്ന് രമേശ് ചെന്നിത്തല

ആലപ്പുഴ: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ യുഡിഎഫ് അധികാരത്തിൽ വന്നാൽ ആര്...

49 ലക്ഷം രൂപ മാർച്ച് 31-നകം അടയ്ക്കും; എം.കെ. മുനീറിന്റെ വീട് ജപ്തി ചെയ്യില്ലെന്ന് ബാങ്ക്

കോഴിക്കോട്: മുസ്‌ലിം ലീഗ് നേതാവ് എം.കെ മുനീറിന്റെ വീട് ജപ്തി ചെയ്യില്ലെന്ന്...

കപ്പും സോസറും വിട്ടു; ഇനി അരിവാൾ ചുറ്റിക നക്ഷത്രം! വി. അബ്ദുറഹിമാൻ ഇത്തവണ തിരൂരിൽ പാർട്ടി ചിഹ്നത്തിൽ

മലപ്പുറം: തിരൂരിലെ എൽഡിഎഫ് സ്ഥാനാർഥിയായ കായികമന്ത്രി വി അബ്ദുറഹിമാൻ ഇത്തവണ മത്സരിക്കുന്നത്...