കോഴിക്കോട് മേപ്പയ്യൂര്‍ പന്നിമുക്കില്‍ നിന്നും മാരക നിരോധിത ലഹരിമരുന്നായ എം.ഡി.എം.എയുമായി രണ്ട് പേരെ പിടികൂടി. ചേരാപുരം സ്വദേശി അജ്മല്‍ സി.വി., ചെറുവണ്ണൂര്‍ സ്വദേശിനി അനുമോള്‍ വി.കെ. എന്നിവരെയാണ് പോലീസ് പിടികൂടിയത്.പേരാമ്പ്ര ഡിവൈഎസ്പിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പേരാമ്പ്രയില്‍ നിന്നും എം.ഡി.എം.എയുമായി വടകര റൂട്ടില്‍ കാറില്‍ പോകുന്ന വിവരം ലഭിച്ചതില്‍ മേപ്പയ്യൂര്‍ പോലീസും ഡിവൈഎസ്പിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡും നടത്തിയ പരിശോധനയിലാണ് യുവാവും യുവതിയും അറസ്റ്റിലായത്. യുവാക്കളില്‍ നിന്നും 14.500 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു.പ്രതികളെ കോടതിയില്‍ ഹാജരാക്കുമെന്നും ലഹരിക്കെതിരെ തുടര്‍ന്നും ശക്തമായ നടപടികള്‍ എടുക്കുമെന്നും ഡിവൈഎസ്പി അറിയിച്ചു.