ഭൂട്ടാൻ കാർ കളളക്കടത്ത് കേസ്: ദുല്‍ഖറിനെ എൻഫോഴ്സ്മെന്‍റ് വിളിപ്പിക്കും

ഭൂട്ടാൻ കാർ കളളക്കടത്തുകേസിൽ എൻഫോഴ്സ്മെന്‍റ് ഡിറക്ടേറ്റ് അന്വേഷണം തുടങ്ങി. സംസ്ഥാനത്തെ 17 ഇടങ്ങളിലായി കസ്റ്റംസ് പ്രിവന്‍റീവ് വിഭാഗം നടത്തിയ അന്വേഷണത്തിന്‍റെ തുടർച്ചയായിട്ടാണ് ഇ‍ഡി അന്വേഷണം. വ്യാജ രേഖകൾ വഴി കാർ ഇറക്കുമതി ചെയ്തെന്ന് കണ്ടെത്തിയ നടൻ അമിത് ചക്കാലയ്ക്കൽ അടക്കമുളളവർക്ക് അന്വേഷണ സംഘം നോട്ടീസ് നൽകിയിട്ടുണ്ട്. നടൻ ദുൽഖർ സൽമാനെയും നോട്ടീസ് നൽകി വിളിപ്പിക്കും. വ്യാജരേഖകളുണ്ടാക്കി ഇന്ത്യയിലേക്ക് വാഹനമെത്തിച്ച ഇടനിലക്കാർ, കച്ചവടക്കാർ, വാഹനം വാങ്ങിയവർ എന്നിവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം. ഭൂട്ടാൻ കാർ കളളക്കടത്തിലെ കളളപ്പണമിടപാടാണ് ഇഡി പരിശോധിക്കുന്നത്.

spot_img

Related news

നാടുകാണിയിലേക്ക് ഇനി സുഖയാത്ര; നാടുകാണി ചുരം റോഡിനു പുറമേ ഗൂഡല്ലൂർ റോഡും നവീകരിക്കുന്നു

എടക്കര: നാടുകാണി – ഗൂഡല്ലൂർ റോഡും നന്നാക്കുന്നതോടെ ഇനി നടുവൊടിയാതെ നാടുകാണിയിലെത്താം....

സമസ്ത മുശാവറ പുനഃസംഘടിപ്പിച്ചു; ഇത്തവണയും പാണക്കാട് കുടുംബം പുറത്ത്

മലപ്പുറം: ലീഗ് അനുകൂലികളുടെ ആവശ്യം കണക്കിലെടുക്കാതെ സമസ്ത മുശാവറ പുനഃസംഘടിപ്പിച്ചു. പാണക്കാട്...

കടലിൽ വെച്ച് കേരളത്തിലെ മത്സ്യതൊഴിലാളികൾക്ക് നേരെ അക്രമം

കടലിൽ വെച്ച് കേരളത്തിലെ മത്സ്യതൊഴിലാളികൾക്ക് നേരെ അക്രമം. കൊല്ലത്ത് നിന്നും തമിഴ്നാട്...

തദ്ദേശ തെരഞ്ഞെടുപ്പ്: ഒരു സ്ഥാനാർഥിക്ക് എത്ര തുക ചെലവഴിക്കാം? തോന്നിയത് പോലെ പണം ചെലവഴിച്ച് പ്രചാരണം നടത്താൻ നിയമം അനുവദിക്കുന്നുണ്ടോ?…

തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രചാരണം ചൂടു പിടിക്കുമ്പോൾ സ്ഥാനാർഥികളും പാർട്ടികളും പൊടി പൊടിക്കുന്ന...