തിരുവനന്തപുരം: കോവിഡ് ഭീതി നീങ്ങിയതോടെ സംസ്ഥാനത്തെ സ്‌കൂളുകളില്‍ കലാകായിക
മേളകള്‍ തിരിച്ചുവരുന്നു. രണ്ടുവര്‍ഷം നടത്താതിരുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവം,
കായികമേള, ശാസ്‌ത്രോത്സവം എന്നിവ ഈ അധ്യയന വര്‍ഷം നടത്തുമെന്ന് മന്ത്രി വി.
ശിവന്‍കുട്ടി അറിയിച്ചു. കലോത്സവത്തിന്റെ നടത്തിപ്പിന് 6.7 കോടി രൂപ നീക്കി
വെച്ചിട്ടുണ്ട്. കുട്ടികളുടെ കായിക നിലവാരം മെച്ചപ്പെടുത്തുന്ന പ്രവര്‍ത്തന
ങ്ങള്‍ക്കായി അഞ്ച് കോടി രൂപയും അനുവദിച്ചു.
സംസ്ഥാനത്തെ സ്‌കൂളുകളില്‍ കലാകായിക മേളകള്‍ തിരിച്ചുവരുന്നു; കലാമേള നടത്തിപ്പിന് 6.7 കോടി രൂപ നീക്കിവെച്ചതായി മന്ത്രി വി ശിവന്‍കുട്ടി
