മദ്യപാനത്തിനിടെ തര്‍ക്കം; ജ്യേഷ്ഠന്‍ അനുജനെ കുത്തിക്കൊലപ്പെടുത്തി

തൃശൂരില്‍ മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തില്‍ ജ്യേഷ്ഠന്‍ അനുജനെ കുത്തിക്കൊലപ്പെടുത്തി. ആനന്ദപുരം സ്വദേശി യദു കൃഷ്ണനാണ് കൊലപ്പെട്ടത്. 26 വയസായിരുന്നു. ജ്യേഷ്ഠന്‍ വിഷ്ണു ഒളിവിലാണ്.

ഇന്നലെ രാത്രി എട്ടരയോടെ ആനന്ദപുരം കള്ള് ഷാപ്പിന് മുന്‍പില്‍ വച്ചായിരുന്നു സംഭവം. ഇരുവരും ഷാപ്പില്‍ ഇരുന്ന് മദ്യപിച്ചതിനുശേഷം തര്‍ക്കം ഉണ്ടാവുകയായിരുന്നു. തുടര്‍ന്ന് ഷാപ്പിന് മുന്‍വശത്ത് വച്ചായിരുന്നു ആക്രമണം. കള്ളുകുപ്പി കൊണ്ട് തലയ്ക്കും ദേഹത്തും യദുവിനെ വിഷ്ണു മര്‍ദിച്ചു. ഇതേത്തുടര്‍ന്നാണ് മരണം സംഭവിച്ചത്.

ഗുരുതരമായി പരുക്കേറ്റ യദു കൃഷ്ണനെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാത്രി പതിനൊന്നു മണിയോടെ മരണപ്പെടുകയായിരുന്നു. വിവരം അറിഞ്ഞ പോലീസ് ഷാപ്പിന് മുന്‍വശത്തേക്ക് എത്തുന്നതിനു മുന്‍പേ വിഷ്ണു രക്ഷപ്പെട്ടു. പുതുക്കാട് പൊലീസ് വിഷ്ണുവിനായി അന്വേഷണം ആരംഭിച്ചു. വിഷ്ണു ലഹരിവസ്തുക്കള്‍ ഉപയോഗിക്കുന്ന ആളാണെന്ന് പൊലീസ് പറയുന്നു.

spot_img

Related news

ജമ്മുകശ്മീരിലെ ഉധംപൂരില്‍ ഭീകരരുമായി ഏറ്റുമുട്ടല്‍; ഒരു ജവാന് വീരമൃത്യു

ജമ്മുകശ്മീരിലെ ഉധംപൂരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ ഒരു ജവാന് വീരമൃത്യു. പ്രദേശത്ത് ഭീകരര്‍ക്കായുള്ള...

അക്രമികളുടെ മതം അക്രമത്തിന്റേത് മാത്രം, യഥാര്‍ത്ഥ മതവുമായി ഒരു ബന്ധവും അതിന് ഇല്ല: പാണക്കാട് സാദിഖലി തങ്ങള്‍

മലപ്പുറം: പഹല്‍ ഗാം ഭീകരാക്രമണത്തെ അപലപിച്ച് പാണക്കാട് സാദിഖലി തങ്ങള്‍. രാജ്യത്തിന്റെ...

യുഡിഎഫ് പ്രവേശനം: പി.വി അന്‍വറുമായി കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ന് ചര്‍ച്ച നടത്തും

പി.വി അന്‍വറിന്റെ യുഡിഎഫ് പ്രവേശനത്തില്‍ ഇന്ന് നിര്‍ണായക ചര്‍ച്ച. കോണ്‍ഗ്രസ് നേതാക്കള്‍...

അത്യപൂര്‍വ ട്രിപ്പിള്‍ കണ്‍ജങ്ഷന്‍ ഈ മാസം 25 ന്‌

ആകാശം നമ്മളെ നോക്കി പുഞ്ചിരിക്കുന്ന അത്യപൂര്‍വ പ്രതിഭാസം കാണാന്‍ ഉടന്‍ അവസരം....

താമരശ്ശേരി ഷഹബാസ് കൊലക്കേസ്; പ്രതികളായ 6 വിദ്യാര്‍ഥികളുടെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ഇന്ന് വാദം കേള്‍ക്കും

താമരശ്ശേരി ഷഹബാസിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ കോഴിക്കോട് ജുവനൈല്‍ ഹോമില്‍ കഴിയുന്ന...