മരണം പ്രവചിക്കാന്‍ എഐ; യുകെയിലെ ആശുപത്രികള്‍ പുത്തന്‍ പരീക്ഷണത്തില്‍

പുത്തന്‍ പരീക്ഷണത്തിന് ഒരുങ്ങി യുകെയിലെ ആശുപത്രികള്‍. രോഗികളുടെ മരണം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ പ്രവചിക്കുകയെന്നതാണ് പുതിയ പരീക്ഷണം. എ.ഐ ഇ.സി.ജി റിസ്‌ക് എസ്റ്റിമേഷന്‍ എന്നാണ് ഇതിന് പേര് നല്‍കിയിരിക്കുന്നത്. ഇ.സി.ജി ടെസ്റ്റ് നടത്തി ഹൃദയത്തിന്റെ ആരോഗ്യം പരിശോധിക്കുന്നവരുടെ ഡേറ്റ വിശകലനം ചെയ്താണ് രോഗികളുടെ മരണം പ്രവചിക്കുന്നത്.

രോഗിയുടെ മനസിലാക്കാന്‍ കഴിയാത്ത രോഗാവസ്ഥ വരെ ഈ സാങ്കേതിക വിദ്യ ഉപയോഗിച്ച് കണ്ടെത്താന്‍ കഴിയുമെന്നാണ് അവകാശപ്പെടുന്നത്. ഇ.സി.ജി റീഡിങ്ങില്‍ എ.ഐ ഇ.സി.ജി റിസ്‌ക് എസ്റ്റിമേഷന്‍ കൃത്യത പുലര്‍ത്തുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. 78 ശതമാനം കൃത്യതയാണ് പരീക്ഷണ ഘട്ടത്തില്‍ എ.ഐ ഇ.സി.ജി റിസ്‌ക് എസ്റ്റിമേഷന്‍ കാണിച്ചത്. ഏറ്റവും ചെറിയ പ്രശ്‌നങ്ങള്‍ കണ്ടെത്തുകയും ഹൃദയ ഘടന പരിശോധിച്ച് ജനിതക സവിശേഷകള്‍ ഉള്‍പ്പെടെ മനസിലാക്കാന്‍ ഇതിലൂടെ കഴിയും.

യു.കെയിലെ ആരോഗ്യ ഏജന്‍സിയായ നാഷനല്‍ ഹെല്‍ത്ത് സര്‍വീസിനു കീഴിലുള്ള ആശുപത്രികളിലാണ് ഈ പുതിയ രീതി ഉപയോഗിക്കുന്നത്. രാജ്യവ്യാപകമായി അഞ്ച് വര്‍ഷത്തിനുള്ളില്‍ എല്ലാ ആശുപത്രികളിലും നടപ്പാക്കാനാണ് പദ്ധതി. എ.ഐ ഇ.സി.ജിയുടെ പ്രവര്‍ത്തനെ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. എന്നാല്‍ ഇത് ജോലി എളുപ്പമാക്കുക മാത്രമാകും ചെയ്യുക ഡോക്ടര്‍മാര്‍ക്ക് പകരമാവില്ലെന്ന് വിദഗ്ദര്‍ അഭിപ്രായപ്പെട്ടു.

spot_img

Related news

തെക്കന്‍ ഗസയില്‍ ആക്രമണം തുടര്‍ന്ന് ഇസ്രായേല്‍; 24 മരണം

തെക്കന്‍ ഗസയിലെ റഫയില്‍ കരയാക്രമണം ആരംഭിച്ച് ഇസ്രായേല്‍ സൈന്യം. ആക്രമണത്തില്‍ 24...

ഗെറ്റ് ഔട്ട് അടിച്ച് അമേരിക്ക: ഇന്ത്യക്കാര്‍ അടക്കം നിരവധി വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് നോട്ടീസ്‌

ഉടനടി രാജ്യം വിടണം നശിക്കട്ടെ അമേരിക്കയിലെ ആഭ്യന്തര വകുപ്പ് നിരവധി വിദേശ...

ഇന്ന് മാര്‍ച്ച് 8; സ്‌നേഹത്തിന്റെയും ധീരതയുടെയും പ്രതീകമായ എല്ലാ സ്ത്രീകള്‍ക്കും വനിതാ ദിനാശംസകള്‍

ഇന്ന് മാര്‍ച്ച് 8. അന്താരാഷ്ട്ര വനിതാ ദിനം. സ്ത്രീകളുടെ സാമൂഹിക, സാമ്പത്തിക,...

2025 ലെ അന്താരാഷ്ട്ര വനിതാ ദിനം: തീയതി, തീം, ചരിത്രം

2025 ലെ അന്താരാഷ്ട്ര വനിതാ ദിനം: എല്ലാ വർഷവും മാർച്ച് 8 ന്...