പീഡനക്കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി ഇരയെ കൊലപ്പെടുത്തി; ശരീരഭാഗങ്ങൾ കഷണങ്ങളാക്കി വിവിധയിടങ്ങളിൽ ഉപേക്ഷിച്ചു

പാറ്റ്‌ന: പീഡനക്കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി ഇരയെ കൊലപ്പെടുത്തിയതിന് വീണ്ടും അറസ്റ്റില്‍. കുനു കിസാന്‍ എന്ന 28കാരനാണ് പിടിയിലായത്. 18കാരിയായ ഇരയെ കൊലപ്പെടുത്തിയ ശേഷം പ്രതി ശരീരഭാഗങ്ങള്‍ കഷണങ്ങളാക്കി വിവിധയിടങ്ങളില്‍ ഉപേക്ഷിക്കുകയും ചെയ്തതായി കണ്ടെത്തി. സുന്ദര്‍ഗഡ് ജില്ലയിലാണ് സംഭവം.

പോക്സോ നിയമപ്രകാരം അറസ്റ്റിലായതിന് ശേഷം ഡിസംബര്‍ 4 ന് ജാമ്യത്തില്‍ പുറത്തിറങ്ങിയ കുനു കിസാന്‍ കൊലപാതകം നടത്തിയത് ഡിസംബര്‍ 7നാണ്. ഇരയായ പെണ്‍കുട്ടിയെ മൊഴി മാറ്റിപ്പറയാന്‍ പ്രതി നിരന്തരം നിര്‍ബന്ധിച്ചെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് എന്‍എച്ച് 143-ലെ ആളൊഴിഞ്ഞ സ്ഥലത്താണ് കൊലപാതകം നടന്നത്. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ താന്‍ ശിക്ഷിക്കപ്പെടുമെന്ന പ്രതിയുടെ ഭയമാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങളും പ്രതിയും ഇരയും തമ്മില്‍ നടന്ന ഫോണ്‍ സംഭാഷണങ്ങളുമാണ് അറസ്റ്റിലേയ്ക്ക് നയിച്ചത്. പ്രതിയെ സഹായിച്ച പ്രായപൂര്‍ത്തിയാകാത്ത മറ്റൊരാളെയും സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

പ്രതി കത്തി ഉപയോഗിച്ച് മൃതദേഹം കഷ്ണങ്ങളാക്കിയ ശേഷം ശരീരഭാഗങ്ങള്‍ പ്രത്യേകം ബാഗുകളിലാക്കി വലിച്ചെറിയുകയായിരുന്നു. ബാലുഘട്ടിലെ ബ്രാഹ്മണി നദി, ഗാഡിയതോല, സമീപത്തെ ജലാശയങ്ങള്‍ തുടങ്ങി 20 കിലോ മീറ്റര്‍ പരിധിയിലുള്ള നിരവധി സ്ഥലങ്ങളില്‍ നിന്നാണ് പെണ്‍കുട്ടിയുടെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെടുത്തത്. നേരത്തെ, ബലാത്സംഗത്തെ തുടര്‍ന്ന് ഝാര്‍സുഗുഡയിലേക്ക് താമസം മാറിയ പെണ്‍കുട്ടി അമ്മായിയോടൊപ്പം താമസിച്ച് ബ്യൂട്ടിപാര്‍ലറില്‍ ജോലി ചെയ്യുകയായിരുന്നു. ഡിസംബര്‍ 7 ന് പെണ്‍കുട്ടിയെ കാണാതായതായി വീട്ടുകാര്‍ പരാതി നല്‍കിയിരുന്നു. ഇരുവരും തമ്മിലുള്ള ബന്ധത്തിനിടെ നേരത്തെ പെണ്‍കുട്ടി ഗര്‍ഭിണിയാകുകയും കുനു കിസാന്‍ വിവാഹം കഴിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടി ഗര്‍ഭച്ഛിദ്രം നടത്തുകയും ചെയ്തിരുന്നു. മൃതദേഹാവശിഷ്ടങ്ങള്‍ ഫോറന്‍സിക് പരിശോധനയ്ക്കായി സുന്ദര്‍ഗഡ് ജില്ലാ ആശുപത്രിയിലേക്ക് അയച്ചിട്ടുണ്ട്.

spot_img

Related news

ട്രെയിനുകളില്‍ ടിക്കറ്റ് നിരക്ക് വര്‍ധന ഇന്ന് മുതല്‍; വന്ദേഭാരതിനും, രാജധാനിയ്ക്കും ബാധകം

ദീര്‍ഘ ദൂര ട്രെയിനുകളില്‍ നിരക്ക് വര്‍ധന ഇന്ന് മുതല്‍. വന്ദേഭാരത്, ജനശദാബ്ധി...

ഡൽഹിയിലെ വായു മലിനീകരണം; കൃത്രിമ മഴ പെയ്യിക്കാൻ ഒരുങ്ങി സർക്കാർ

വായു മലിനീകരണം നിയന്ത്രിക്കാനായി കൃത്രിമ മഴ പെയ്യിക്കാന്‍ ഒരുങ്ങി ഡല്‍ഹി സര്‍ക്കാര്‍....

ജനാധിപത്യത്തിലെ ഇരുണ്ട 21 മാസങ്ങൾ; അടിയന്തരാവസ്ഥയ്ക്ക് അരനൂറ്റാണ്ട്

എല്ലാ പൗരസ്വാതന്ത്ര്യങ്ങളെയും കാറ്റില്‍പ്പറത്തി, പ്രതിപക്ഷ സ്വരങ്ങളെയെല്ലാം അടിച്ചമര്‍ത്തി ഇന്നേയ്ക്ക്, 50 വര്‍ഷം...

ലഹരിക്കേസില്‍ തമിഴ് തെലുങ്ക് നടന്‍ ശ്രീകാന്ത് അറസ്റ്റില്‍

ലഹരിക്കേസില്‍ തമിഴ് തെലുങ്ക് നടന്‍ ശ്രീകാന്ത് അറസ്റ്റില്‍. ബാറിലെ അടിപിടിക്കേസില്‍ അറസ്റ്റിലായ...

ഭർത്താവിന്റെ സ്വകാര്യ സ്വത്തല്ല ഭാര്യ; വിവാഹത്തോടെ സ്ത്രീകളുടെ വ്യക്തിത്വം ഇല്ലാതാകുന്നില്ല: മദ്രാസ് ഹൈക്കോടതി

ഭാര്യ ഭര്‍ത്താവിന്റെ സ്വകാര്യ സ്വത്ത് അല്ലെന്ന് മദ്രാസ് ഹൈക്കോടതി. ഭര്‍ത്താവിന്റെ ഒപ്പ്...