കോഴിക്കോട് നഗരത്തിലെ ലോഡ്ജില്‍ യുവാവിനെ വെടിയേറ്റ നിലയില്‍ കണ്ടെത്തി. പേരാമ്പ്ര സ്വദേശി കെ ഷംസുദ്ദീനാണ് പരുക്കേറ്റത്. ആത്മഹത്യാശ്രമമാണെന്ന് നടക്കാവ് പൊലീസ് അറിയിച്ചു. ഇന്ന് പുലര്‍ച്ചെ രണ്ട് മണിക്കാണ് സംഭവം.
ഷംസുദ്ദീനെ കാണാതായതിനെ തുടര്‍ന്ന് കുടുംബാംഗങ്ങള്‍ അന്വേഷിച്ചിറങ്ങുകയായിരുന്നു. മാവൂര്‍ റോഡിലെ ചഇഗ ലോഡ്ജില്‍ ബന്ധുക്കള്‍ എത്തിയെങ്കിലും പൊലീസ് എത്താതെ മുറിയിലേക്ക് പ്രവേശിപ്പിക്കില്ലെന്ന് ലോഡ്ജ് അധികൃതര്‍ അറിയിച്ചു. തുടര്‍ന്ന് പൊലീസെത്തി മുറി തുറക്കുകയായിരുന്നു.
നെറ്റിയില്‍ പരിക്കേറ്റ് കിടക്കയില്‍ വീണ് കിടന്ന ഷംസുദ്ദീനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുറിയില്‍ നിന്ന് എയര്‍ഗണ്ണും കണ്ടെടുത്തു.