ഉമ്മുല്‍ഖുവൈനിലുണ്ടായ വാഹനാപകടത്തില്‍ മലപ്പുറം വളാഞ്ചേരി സ്വദേശി മരിച്ചു :  അപകടം വെള്ളിയാഴ്ച രാത്രി റോഡരികില്‍ ഉമ്മായോട് ഫോണില്‍ സംസാരിച്ചു നിൽക്കുമ്പോൾ.

ഉമ്മുൽഖുവൈൻ : യു.എ.ഇയിലെ ഉമ്മുൽഖുവൈനിലുണ്ടായ വാഹനാപകടത്തിൽ മലപ്പുറം സ്വദേശി മരിച്ചു. വളാഞ്ചേരി എടയൂർ പൂക്കാട്ടിരി ടി.ടിപടി സ്വദേശി റിട്ട. ഡിവൈ.എസ്.പി ടി.ടി. അബ്ദുൽ ജബ്ബാറിൻറെയും റംലയുടെയും മകൻ ജസീമാണ് (32) മരിച്ചത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം.പെരുന്നാൾ ദിവസം റോഡരികിൽ ഉമ്മായോട് ഫോണിൽ സംസാരിച്ചു നിൽക്കവേ നിയന്ത്രണം വിട്ട വാഹനമിടിച്ച് ആണ് അപകടം.ദുബൈയിൽ എഞ്ചിനീയറായി ജോലി ചെയ്യുന്ന ജസീം കുടുംബത്തോടൊപ്പം ഉമ്മുൽഖുവൈനിൽ ഈദ് ആഘോഷിക്കാൻ എത്തിയതാണ്. തിരികെ പോകുന്നതിനിടെ റോഡരികിൽ മാതാവുമായി ഫോണിൽ സംസാരിച്ച് നിൽക്കവെ അതുവഴി വന്ന വാഹനം ഫുട്പാത്തിലേക്ക് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഭാര്യ: സീനത്ത്

spot_img

Related news

നിലമ്പൂരിൽ മൃഗവേട്ട നടത്തിയ രണ്ട് പേർ പിടിയിൽ

മലപ്പുറം: നിലമ്പൂരില്‍ മൃഗവേട്ട നടത്തിയ രണ്ട് പേര്‍ പിടിയില്‍. മൂര്‍ക്കനാട് സ്വദേശി...

മലപ്പുറം പാങ്ങിലെ ഒരു വയസുകാരൻ്റെ മരണം; മഞ്ഞപ്പിത്തത്തെ തുടർന്ന്, പോസ്റ്റ്മോർട്ടം റിപ്പോർട്ട്

മലപ്പുറം പാങ്ങില്‍ ഒരു വയസുകാരന്‍ മരിച്ചത് മഞ്ഞപ്പിത്തം ബാധിച്ചതിനെ തുടര്‍ന്നെന്ന് പ്രാഥമിക...

തിരൂരങ്ങാടി സമൂസ കുളത്തിൽ യുവാവ് മുങ്ങി മരിച്ചു

തിരൂരങ്ങാടി: കക്കാട് കരുമ്പിൽ സമൂസ കുളത്തിൽ യുവാവ് മുങ്ങി മരിച്ചു. ചെറുമുക്ക് സലാമത്ത്...

കൊടികുത്തിമലയിൽ മഴനനയാൻ എത്തുന്നത് ആയിരങ്ങൾ

മഴ നനയാനും കോടമഞ്ഞിന്റെ സൗന്ദര്യവും പച്ചപ്പും ആസ്വദിക്കുവാനുമായി കൊടികുത്തി മല ഇക്കോ...

‘പാല് കുടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചതെന്ന് രക്ഷിതാക്കള്‍’, അസ്വഭാവിക മരണത്തില്‍ കേസെടുത്ത് കാടാമ്പുഴ പൊലീസ്

മലപ്പുറം കോട്ടക്കലില്‍ ഒരു വയസുകാരന്‍ മരിച്ച സംഭവത്തില്‍ കാടാമ്പുഴ പൊലീസ് കേസെടുത്തു....