ഛത്തീസ്ഗഡ്: നാരായൺപൂരിൽ ക്രൈസ്തവ ആരാധനാ കേന്ദ്രത്തിന് നേരെ ആക്രമണം. മാതാവിന്റെ കുരിശടിക്ക് നേരെയാണ് തുടർച്ചയായ രണ്ട് ദിവസങ്ങളിൽ ആക്രമണമുണ്ടായത്.
ആദ്യ ദിവസം മാതാവിന്റെ പ്രതിമ ചവിട്ടിത്തകർക്കാൻ അക്രമികൾ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടർന്ന് തൊട്ടടുത്ത രാത്രിയിൽ കുരിശടിക്ക് പെട്രോൾ ഒഴിച്ച് തീയിടുകയായിരുന്നു.
വിശ്വാസികൾ നൽകിയ പരാതിയിൽ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
2023ലും ഇതേ കുരിശടിക്ക് നേരെ ആക്രമണം നടന്നിരുന്നു. ആവർത്തിച്ചുണ്ടാകുന്ന ആക്രമണങ്ങളിൽ വിശ്വാസികൾക്കിടയിൽ ആശങ്ക ഉയർന്നിട്ടുണ്ട്.




