ശബരിമല വെർച്വൽ ക്യൂ സ്ലോട്ടുകൾ കൂട്ടത്തോടെ ബുക്ക് ചെയ്ത് മറിച്ചുവിറ്റു; ട്രാവൽ ഏജൻസികൾക്കെതിരെ വിജിലൻസ് കണ്ടെത്തൽ

തിരുവനന്തപുരം: ശബരിമല വെർച്വൽ ക്യൂ സ്ലോട്ടുകൾ കൂട്ടത്തോടെ ബുക്ക് ചെയ്ത് പണം വാങ്ങി മറിച്ചുവിറ്റതായി ദേവസ്വം വിജിലൻസിന്റെ കണ്ടെത്തൽ. തമിഴ്നാട്, കർണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലെ വൻകിട ട്രാവൽ ഏജൻസികളാണ് തട്ടിപ്പിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.

സോഫ്റ്റ്‌വെയറിലെ സുരക്ഷാ പിഴവുകൾ മുതലെടുത്ത് ഒറ്റ മൊബൈൽ നമ്പറിൽനിന്ന് നിരവധി ബുക്കിങ്ങുകൾ നടത്തിയെന്നാണ് കണ്ടെത്തൽ. ഒ.ടി.പി പരിശോധന ഇല്ലാത്തതും തട്ടിപ്പിന് വഴിയൊരുക്കി. ബുക്കിങ് ആരംഭിച്ച് ദിവസങ്ങൾക്കുള്ളിൽ സ്ലോട്ടുകൾ തീർന്നതോടെ പണം നൽകി ട്രാവൽ ഏജൻസികളെ സമീപിക്കാൻ തീർത്ഥാടകർ നിർബന്ധിതരായി. പിന്നീട് കൂട്ടത്തോടെ സ്ലോട്ടുകൾ റദ്ദാക്കിയതും ആദ്യ ദിവസങ്ങളിലെ തീർത്ഥാടകരുടെ എണ്ണത്തിൽ കുറവുണ്ടാകാൻ കാരണമായെന്നാണ് വിജിലൻസ് വിലയിരുത്തൽ.

അതേസമയം, ശബരിമലയിലെ പ്രതിദിന ദർശന പരിധി 80,000ൽ നിന്ന് 90,000 ആയി ഉയർത്താൻ ദേവസ്വം ബോർഡ് നീക്കം തുടങ്ങി. ഇതിനായി ദേവസ്വം കമ്മീഷണർ മുഖേന ഹൈക്കോടതിയെ സമീപിക്കും. പന്തളത്ത് പുതിയ സ്പോട്ട് ബുക്കിങ് കൗണ്ടറും ആരംഭിക്കും. വെർച്വൽ ക്യൂ, സ്പോട്ട് ബുക്കിങ് സൗകര്യങ്ങൾ വർധിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.

റദ്ദാക്കുന്ന സ്ലോട്ടുകൾ വീണ്ടും ലഭ്യമാക്കുന്നതിനുള്ള സമയപരിധിയും പുനഃപരിശോധിക്കും. നിലവിലെ സ്ലോട്ട് തട്ടിപ്പിൽ സൈബർ പൊലീസ് അന്വേഷണം തുടരുകയാണ്. ട്രാവൽ ഏജൻസികളെ ചോദ്യം ചെയ്യും. സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഒ.ടി.പി അധിഷ്ഠിത ബുക്കിങ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. അടുത്ത തീർത്ഥാടനകാലത്തിന് മുമ്പ് സോഫ്റ്റ്‌വെയർ പൂർണമായി പരിഷ്കരിക്കാനും തീരുമാനിച്ചിട്ടുണ്ട്.

Related news

പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് ചുവരെഴുത്ത്; കലാപാഹ്വാനത്തിന് കേസെടുത്ത് കൊച്ചി പൊലീസ്

കൊച്ചി: പ്രധാനമന്ത്രിയെ അധിക്ഷേപിച്ചുള്ള ചുവരെഴുത്തിൽ കേസെടുത്ത് കൊച്ചി സെൻട്രൽ പൊലീസ്. രാജേന്ദ്ര...

പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ പീഡിപ്പിച്ച കേസ്; 18കാരൻ അറസ്റ്റിൽ

ആലപ്പുഴ: പ്രായപൂർത്തിയാകാത്ത സ്കൂൾ വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവിനെ കുറത്തികാട്...

പ്രധാനമന്ത്രിയുടെ പേരിൽ ലോൺ വാഗ്ദാനം; അമ്മയെയും മകളെയും കബളിപ്പിച്ച് ഒരു കോടി രൂപ തട്ടിയെന്ന് പരാതി

തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ പേരിലുള്ള വായ്പ വാഗ്ദാനം ചെയ്ത് വർക്കലയിൽ അമ്മയെയും മകളെയും...

താമരശ്ശേരിയിൽ 20കാരിയെ കൂട്ടബലാത്സംഗം ചെയ്തു; സ്വകാര്യ ബസ് ജീവനക്കാർ അറസ്റ്റിൽ

കോഴിക്കോട്: താമരശ്ശേരിയിൽ 20കാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ രണ്ട് സ്വകാര്യ ബസ്...

പി.എസ്.സി നിയമനങ്ങൾ മന്ദഗതിയിൽ; സ്ഥിരനിയമനങ്ങൾ ഇല്ലാതാക്കാൻ നീക്കമെന്ന് കെ.എൻ. ബാലഗോപാൽ

തിരുവനന്തപുരം: പി.എസ്.സി നിയമനങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി കെ.എൻ. ബാലഗോപാൽ....