പ്രധാനമന്ത്രിയുടെ പേരിൽ ലോൺ വാഗ്ദാനം; അമ്മയെയും മകളെയും കബളിപ്പിച്ച് ഒരു കോടി രൂപ തട്ടിയെന്ന് പരാതി

തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ പേരിലുള്ള വായ്പ വാഗ്ദാനം ചെയ്ത് വർക്കലയിൽ അമ്മയെയും മകളെയും കബളിപ്പിച്ച് ഒരു കോടി രൂപയോളം തട്ടിയെടുത്തതായി പരാതി. സംഭവത്തിൽ മൂന്ന് സ്ത്രീകൾ ഉൾപ്പെടെ നാലുപേർക്കെതിരെ അയിരൂർ പൊലീസ് കേസെടുത്തു.

ചെമ്മരുതി സ്വദേശിനി ജയശ്രീ, കൊല്ലം സ്വദേശികളായ അനീഷ, രമ്യ, താഹ എന്നിവർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്.

കേന്ദ്രസർക്കാരിന്റെ സ്വയംതൊഴിൽ സംരംഭകത്വ വായ്പാ സബ്സിഡി പദ്ധതിയിലൂടെ ഒരു കോടി രൂപ വായ്പ ലഭ്യമാക്കാമെന്ന് വാഗ്ദാനം ചെയ്താണ് പണം തട്ടിയെടുത്തതെന്നാണ് പരാതി. 2025 മാർച്ച് മുതൽ 2026 ഏപ്രിൽ വരെയുള്ള കാലയളവിലാണ് തട്ടിപ്പ് നടന്നതെന്നാണ് ആരോപണം.

പ്രതികളിൽ ഒരാൾ പദ്ധതിയുടെ സി.ഇ.ഒ ആണെന്നും മറ്റുള്ളവർ ഉദ്യോഗസ്ഥരാണെന്നും വിശ്വസിപ്പിച്ചായിരുന്നു പണം കൈക്കലാക്കിയത്. വായ്പ അനുവദിക്കുന്നതിനുള്ള പ്രോസസിംഗ് ഫീസ് എന്ന പേരിൽ വിവിധ ഘട്ടങ്ങളിലായി ഏകദേശം ഒരു കോടി രൂപ ഈടാക്കിയെന്നാണ് പരാതിയിൽ പറയുന്നത്.

പ്രതികളുടെ ബാങ്ക് അക്കൗണ്ടുകൾ വഴിയും ഗൂഗിൾ പേ വഴിയുമാണ് പണം കൈമാറിയത്. സംഭവത്തിൽ അയിരൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.

Related news

പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് ചുവരെഴുത്ത്; കലാപാഹ്വാനത്തിന് കേസെടുത്ത് കൊച്ചി പൊലീസ്

കൊച്ചി: പ്രധാനമന്ത്രിയെ അധിക്ഷേപിച്ചുള്ള ചുവരെഴുത്തിൽ കേസെടുത്ത് കൊച്ചി സെൻട്രൽ പൊലീസ്. രാജേന്ദ്ര...

പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ പീഡിപ്പിച്ച കേസ്; 18കാരൻ അറസ്റ്റിൽ

ആലപ്പുഴ: പ്രായപൂർത്തിയാകാത്ത സ്കൂൾ വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവിനെ കുറത്തികാട്...

താമരശ്ശേരിയിൽ 20കാരിയെ കൂട്ടബലാത്സംഗം ചെയ്തു; സ്വകാര്യ ബസ് ജീവനക്കാർ അറസ്റ്റിൽ

കോഴിക്കോട്: താമരശ്ശേരിയിൽ 20കാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ രണ്ട് സ്വകാര്യ ബസ്...

പി.എസ്.സി നിയമനങ്ങൾ മന്ദഗതിയിൽ; സ്ഥിരനിയമനങ്ങൾ ഇല്ലാതാക്കാൻ നീക്കമെന്ന് കെ.എൻ. ബാലഗോപാൽ

തിരുവനന്തപുരം: പി.എസ്.സി നിയമനങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി കെ.എൻ. ബാലഗോപാൽ....