അയ്യപ്പഭക്തരോട് മോശമായി പെരുമാറി; കെ.എസ്.ആർ.ടി.സി കണ്ടക്ടർക്ക് സസ്പെൻഷൻ

അയ്യപ്പഭക്തരുമായി വാക്കുതർക്കമുണ്ടായ സംഭവത്തിൽ കെഎസ്ആർടിസി കണ്ടക്ടർക്ക് സസ്പെൻഷൻ. പമ്പയിൽ നിന്ന് കരിമടത്തേക്ക് സർവീസ് നടത്തിയ RPC 694-ാം നമ്പർ ബസിലെ കണ്ടക്ടർ എം.ആർ. രാജേഷിനെതിരെയാണ് നടപടി. കെഎസ്ആർടിസി വിജിലൻസ് വിഭാഗം നടത്തിയ പ്രാഥമിക അന്വേഷണത്തിൽ കണ്ടക്ടറുടെ ഭാഗത്ത് വീഴ്ചയുണ്ടായതായി കണ്ടെത്തിയതിനെ തുടർന്നാണ് സസ്പെൻഷൻ.

വാക്കേറ്റത്തെ തുടർന്ന് ബസ് ഏറെനേരം വഴിയിൽ പിടിച്ചിട്ടിരുന്നു. തുടർന്ന് പോലീസ് എത്തിയാണ് പ്രശ്നം പരിഹരിച്ചത്.

ശബരിമല തീർത്ഥാടന കാലയളവിൽ അയ്യപ്പഭക്തർക്ക് സുരക്ഷിതവും മാന്യവും സൗഹാർദ്ദപരവുമായ യാത്ര ഉറപ്പാക്കാൻ കെഎസ്ആർടിസി പ്രതിജ്ഞാബദ്ധമാണെന്ന് അധികൃതർ അറിയിച്ചു. തീർത്ഥാടകരോടുള്ള ജീവനക്കാരുടെ പെരുമാറ്റത്തിലും സേവനത്തിലും വീഴ്ചകൾ അനുവദിക്കില്ലെന്നും ഇത്തരം സംഭവങ്ങളിൽ കർശന നടപടി സ്വീകരിക്കുമെന്നും കെഎസ്ആർടിസി വ്യക്തമാക്കി.

Related news

ഫെയ്സ് ക്രീമുകളിൽ അമിത മെർക്കുറി സാന്നിധ്യം; ‘ഫൈസ’, ‘ഗോറി’ ക്രീമുകൾ നിരോധിക്കാൻ ഡ്രഗ്സ് കൺട്രോൾ വകുപ്പിന്റെ ശുപാർശ

സൗന്ദര്യം വർധിപ്പിക്കാനായി ഉപയോഗിക്കുന്ന ഫെയ്സ് ക്രീമുകൾ ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നുവെന്ന മുന്നറിയിപ്പുമായി...

ഐ.എഫ്.എഫ്.കെ. രജിസ്ട്രേഷന് വൻ തിരക്ക്; നാല് മണിക്കൂറിനുള്ളിൽ 4,500 ഡെലിഗേറ്റുകൾ

31-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് രജിസ്ട്രേഷന് മികച്ച പ്രതികരണം. രജിസ്ട്രേഷൻ...

മൂന്ന് കുഞ്ഞുജീവനുകൾക്കായി കൈകോർത്ത് കേരളം; ചികിത്സാ സഹായനിധി 30 കോടി പിന്നിട്ടു, ഇനി വേണ്ടത് 20 കോടി

കോഴിക്കോട് എസ്എംഎ ബാധിതരായ മൂന്ന് സഹോദരന്മാരുടെ ചികിത്സയ്ക്കായി കേരളം കൈകോർത്തപ്പോൾ ധനസമാഹരണം...

ബോർഡും ഉപകരണങ്ങളും നീക്കി മുങ്ങി; വ്യാജ ഫെയ്സ് ക്രീം വിവാദത്തിന് പിന്നാലെ കുമ്പളയിലെ ഓഫീസ് പൂട്ടി

കാസർഗോഡ് കുമ്പളയിൽ വിവാദ ഫെയ്സ് ക്രീം വിപണനവുമായി ബന്ധപ്പെട്ട മാർക്കറ്റിങ് ഓഫീസ്...

തൃശൂർ മെഡിക്കൽ കോളജിൽ രോഗിയെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; റിപ്പോർട്ട് തേടി ആരോഗ്യമന്ത്രി

തൃശൂർ മെഡിക്കൽ കോളജിൽ രോഗിയെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ...