ബോർഡും ഉപകരണങ്ങളും നീക്കി മുങ്ങി; വ്യാജ ഫെയ്സ് ക്രീം വിവാദത്തിന് പിന്നാലെ കുമ്പളയിലെ ഓഫീസ് പൂട്ടി

കാസർഗോഡ് കുമ്പളയിൽ വിവാദ ഫെയ്സ് ക്രീം വിപണനവുമായി ബന്ധപ്പെട്ട മാർക്കറ്റിങ് ഓഫീസ് പൂട്ടി ഉടമകൾ മുങ്ങിയതായി പരാതി. ഡിഗ്മ മാർക്കറ്റിങ് എന്ന പേരിൽ പ്രവർത്തിച്ചിരുന്ന ഓഫീസിലെ ഉപകരണങ്ങളും ബോർഡും ഉൾപ്പെടെ നീക്കം ചെയ്തിട്ടുണ്ട്. മലപ്പുറത്ത് പരാതി ഉയർന്നതിന് പിന്നാലെയാണ് നടപടി. സംഭവത്തിൽ കുമ്പള പോലീസും ഡ്രഗ്സ് കൺട്രോൾ വിഭാഗവും അന്വേഷണം ആരംഭിച്ചു.

നാല് ഷട്ടർ മുറികളിലായി പ്രവർത്തിച്ചിരുന്ന ഓഫീസിൽ എട്ടിലധികം ജീവനക്കാരുണ്ടായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. സ്ത്രീകളായിരുന്നു ഏറെയും ജീവനക്കാർ. ടെലികോളിങ് ഓഫീസ് മാതൃകയിലായിരുന്നു പ്രവർത്തനം. കഴിഞ്ഞ മൂന്ന് ദിവസമായി ഓഫീസ് അടഞ്ഞുകിടക്കുകയായിരുന്നു.

അതേസമയം, ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നുവെന്ന് ആരോപണമുയർന്ന വ്യാജ ഫെയർനസ് ക്രീമായ എഫ് ട്യൂണിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. ഡ്രഗ്സ് കൺട്രോളർ പ്രാഥമിക അന്വേഷണ റിപ്പോർട്ട് ആരോഗ്യവകുപ്പിന് കൈമാറി. സൈബർ സെല്ലിന്റെ സഹായത്തോടെ സമഗ്ര അന്വേഷണം നടത്തണമെന്നാണ് നിർദേശം.

വ്യാജ സൗന്ദര്യവർധക വസ്തുക്കളുടെ ഉപയോഗത്തിനെതിരെ വിദ്യാഭ്യാസ വകുപ്പുമായി ചേർന്ന് കുട്ടികൾക്കിടയിൽ ബോധവത്കരണം നടത്തണമെന്നും ഡ്രഗ്സ് കൺട്രോളർ ശുപാർശ ചെയ്തു. സൗന്ദര്യവർധക ഉൽപ്പന്നങ്ങൾ വാങ്ങുമ്പോൾ ബില്ലുകൾ നിർബന്ധമായും സൂക്ഷിക്കണമെന്നും നിർദേശമുണ്ട്.

Related news

ഫെയ്സ് ക്രീമുകളിൽ അമിത മെർക്കുറി സാന്നിധ്യം; ‘ഫൈസ’, ‘ഗോറി’ ക്രീമുകൾ നിരോധിക്കാൻ ഡ്രഗ്സ് കൺട്രോൾ വകുപ്പിന്റെ ശുപാർശ

സൗന്ദര്യം വർധിപ്പിക്കാനായി ഉപയോഗിക്കുന്ന ഫെയ്സ് ക്രീമുകൾ ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നുവെന്ന മുന്നറിയിപ്പുമായി...

അയ്യപ്പഭക്തരോട് മോശമായി പെരുമാറി; കെ.എസ്.ആർ.ടി.സി കണ്ടക്ടർക്ക് സസ്പെൻഷൻ

അയ്യപ്പഭക്തരുമായി വാക്കുതർക്കമുണ്ടായ സംഭവത്തിൽ കെഎസ്ആർടിസി കണ്ടക്ടർക്ക് സസ്പെൻഷൻ. പമ്പയിൽ നിന്ന് കരിമടത്തേക്ക്...

ഐ.എഫ്.എഫ്.കെ. രജിസ്ട്രേഷന് വൻ തിരക്ക്; നാല് മണിക്കൂറിനുള്ളിൽ 4,500 ഡെലിഗേറ്റുകൾ

31-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് രജിസ്ട്രേഷന് മികച്ച പ്രതികരണം. രജിസ്ട്രേഷൻ...

മൂന്ന് കുഞ്ഞുജീവനുകൾക്കായി കൈകോർത്ത് കേരളം; ചികിത്സാ സഹായനിധി 30 കോടി പിന്നിട്ടു, ഇനി വേണ്ടത് 20 കോടി

കോഴിക്കോട് എസ്എംഎ ബാധിതരായ മൂന്ന് സഹോദരന്മാരുടെ ചികിത്സയ്ക്കായി കേരളം കൈകോർത്തപ്പോൾ ധനസമാഹരണം...

തൃശൂർ മെഡിക്കൽ കോളജിൽ രോഗിയെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; റിപ്പോർട്ട് തേടി ആരോഗ്യമന്ത്രി

തൃശൂർ മെഡിക്കൽ കോളജിൽ രോഗിയെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ...