കെ.എം.ബഷീറിന്റെ മരണം: വിചാരണ നടപടികൾ ഒരു മാസത്തേക്ക് നിർത്തിവയ്ക്കാൻ ഹൈക്കോടതി നിർദേശം

തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ കെ.എം. ബഷീറിന്റെ മരണം, വിചാരണ നടപടികൾ ഒരു മാസത്തേക്ക് നിർത്തി വയ്ക്കാൻ ഹൈക്കോടതി നിർദേശം. സ്പെഷ്യൽ പ്രോസിക്യൂട്ടറുടെ നിയമന ഉത്തരവിനു വേണ്ടിയാണ് വിചാരണ നീട്ടിയത്. സ്പെഷ്യൽ പ്രോസിക്യൂട്ടറെ തീരുമാനിച്ചതായി സർക്കാർ കോടതിയെ അറിയിച്ചു. എന്നാൽ ഇതുവരെ ഉത്തരവ് പുറത്ത് ഇറങ്ങിയിട്ടില്ല.

നേരത്തെ കേസില്‍ സര്‍ക്കാരിന് ഹൈക്കോടതി നോട്ടീസ് അയച്ചിരുന്നു. വിചാരണക്കോടതി മാറ്റിയതിനെതിരെ ബഷീറിന്റെ ഭാര്യ ജസീല സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ നടപടി. സര്‍ക്കാരിനും കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമനുമാണ് കോടതി നോട്ടീസയച്ചത്. ഒരാഴ്ചക്കകം മറുപടി നല്‍കണം.

വിചാരണക്കോടതി മാറ്റിയ ഉത്തരവ് റദ്ദാക്കണമെന്നാണ് ജസീലയുടെ ഹര്‍ജിയിലെ ആവശ്യം. തിരുവനന്തപുരം സെഷന്‍സ് കോടതി ഒന്നില്‍ നിന്ന് നാലാം കോടതിയിലേക്ക് കേസ് മാറ്റിയിരുന്നു. വിചാരണ പഴയ കോടതിയിലേക്ക് മാറ്റണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. കോടതി മാറ്റം പ്രതിഭാഗത്തിന്റെ ആവശ്യപ്രകാരമാണെന്നും നീതിപൂര്‍വമായ വിചാരണ നടക്കുമോ എന്നതില്‍ ആശങ്കയുണ്ടെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

വിചാരണക്ക് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന ആവശ്യവും ഹര്‍ജിയില്‍ ഉന്നയിച്ചിട്ടുണ്ട്. ആറ് വര്‍ഷത്തിന് ശേഷമാണ് കേസില്‍ വിചാരണ ആരംഭിച്ചത്. ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ ബഷീറിനെ 2019 ഓഗസ്റ്റ് 3-നാണ് കാറിടിച്ച് കൊലപ്പെടുത്തിയത്.

spot_img

Related news

ക്ഷേമനിധി പെൻഷനും സാമൂഹ്യ സുരക്ഷാ പെൻഷനും; തുക അനുവദിച്ച് സർക്കാർ

തിരുവനന്തപുരം: ക്ഷേമനിധി ബോർഡ് പെൻഷനും സാമൂഹ്യ സുരക്ഷാ പെർഷനും തുക അനുവദിച്ച് സംസ്ഥാന...

സേവാഭാരതിയുടെ പരിപാടിയിൽ പങ്കെടുത്തു; മുസ്ലിം ലീഗ് നേതാവിനോട് വിശദീകരണം തേടി പഞ്ചായത്ത് കമ്മിറ്റി

മലപ്പുറം: സേവാഭാരതിയുടെ പരിപാടിയിൽ പങ്കെടുത്ത മുസ്ലിം ലീഗ് നേതാവിനോട് വിശദീകരണം ചോദിച്ച്...

കടുത്ത പനിയെത്തുടർന്ന് ഗതാഗത മന്ത്രി സി.പി. ജോണിന്റെ പരിപാടികൾ റദ്ദാക്കി; ഡോക്ടർമാർ സമ്പൂർണ വിശ്രമം നിർദ്ദേശിച്ചു

തിരുവനന്തപുരം: ഗതാഗത മന്ത്രി സി.പി.ജോണിന്റെ പരിപാടികൾ റദ്ദാക്കി. കടുത്ത പനിയെത്തുടർന്ന് സി.പി.ജോണിന്റെ...

ഭര്‍ത്താവിന്റെ സംസ്‌കാര ചടങ്ങുകള്‍ക്കിടെ കുഴഞ്ഞുവീണ് ഭാര്യയും മരിച്ചു

പാലാ: ഭര്‍ത്താവിന്റെ സംസ്‌കാര ചടങ്ങുകള്‍ക്കിടെ കുഴഞ്ഞുവീണ ഭാര്യ മരിച്ചു. പാലാ പുത്തന്‍പള്ളിക്കുന്ന്...

നെഹ്‌റു ട്രോഫി വള്ളംകളി പോസ്റ്ററിൽ നിന്ന് കൊടിക്കുന്നിൽ സുരേഷ് എംപിയുടെ ചിത്രവും പേരും ഒഴിവാക്കി; കടുത്ത അതൃപ്തിയിൽ എംപി

ആലപ്പുഴ: പുന്നമടക്കായലില്‍ നെഹ്‌റു ട്രോഫി വള്ളംകളിയുടെ പോസ്റ്ററില്‍ നിന്ന് കൊടിക്കുന്നില്‍ സുരേഷ്...