തിരുവനന്തപുരം: ഗതാഗത മന്ത്രി സി.പി.ജോണിന്റെ പരിപാടികൾ റദ്ദാക്കി. കടുത്ത പനിയെത്തുടർന്ന് സി.പി.ജോണിന്റെ വ്യാഴാഴ്ച വരെയുളള പരിപാടികൾ റദ്ദാക്കി. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട മന്ത്രിക്ക് ഡോക്ടർമാർ സമ്പൂർണ വിശ്രമം നിർദ്ദേശിച്ചിട്ടുണ്ട്. മാറ്റിവെച്ച പരിപാടികളുടെ പുതിയ തീയതി പിന്നീട് അറിയിക്കുമെന്ന് മന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.
”പനി ബാധിതനായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഗതാഗത മന്ത്രി സി.പി. ജോണിന് ഡോക്ടർമാർ സമ്പൂർണ വിശ്രമം നിർദ്ദേശിച്ചിരിക്കുന്നതിനാൽ, ഈമാസം 20 വരെയുള്ള മന്ത്രിയുടെ എല്ലാ ഔദ്യോഗിക പരിപാടികളും മാറ്റിവെച്ചതായി ഗതാഗത മന്ത്രിയുടെ ഓഫീസ് അറിയിച്ചു. മാറ്റിവെച്ച പരിപാടികളുടെ പുതിയ തീയതി പിന്നീട് അറിയിക്കുന്നതാണ്”- മന്ത്രിയുടെ ഓഫീസ് അറിയിച്ചു.




