“പൂക്കി സിഎമ്മിന്റെ വാക്കും പഴയ ചാക്കും ഒരുപോലെ”; ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ സതീശൻ ഒളിച്ചോടി; വി.ഡി. സതീശനെതിരെ രൂക്ഷവിമർശനവുമായി വി.കെ സനോജ്

സംസ്ഥാന സർക്കാരിന്റെ ധവള പത്രം കടുത്ത ആശങ്ക പല മേഖലയിലും ഉയർത്തുന്നതെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ്. അഭ്യസ്തവിദ്യരുടെ തൊഴിൽ തകർക്കുന്ന നീക്കങ്ങളുണ്ട്. പി എസ് സി പരീക്ഷ എഴുതി തൊഴിൽ കാത്തു നിൽക്കുന്ന ലക്ഷകണക്കിന് ആളുകളുണ്ട്. പെൻഷൻ പ്രായം ഉയർത്തുന്ന നീക്കങ്ങളിലേക്ക് പോയാൽ അതിശക്തമായ പ്രതിഷേധം ഡി.വൈ.എഫ്.ഐ ഉയർത്തുമെന്നും വി.കെ സനോജ് പറഞ്ഞു.

പെൻഷൻ പ്രായം വർധിക്കുന്നതോട് കൂടി പ്രൊമോഷൻ സാധ്യതകൾ ഇല്ലാതാകും. സംസ്ഥാനത്തു ഏറ്റവും കൂടുതൽ നിയമനം നടന്നത് കഴിഞ്ഞ 10 വർഷം. യുഡിഎഫ് അധികാരത്തിൽ വന്നപ്പോഴൊക്കെ യുവജന വിരുദ്ധ നിലപാടാണ് എടുത്തിട്ടുള്ളത്. അങ്ങനെ മുന്നോട്ട് പോയാൽ ശക്തമായി നേരിടും. പൂക്കി സി എമ്മിന്റെ വാക്കും പഴയ ചാക്കും ഒരു പോലെ.

വാഹനത്തിൽ ആവശ്യാനുസരണം മോഡിഫിക്കേഷൻ എന്നാണ് പറഞ്ഞത്. ഇപ്പോൾ പറയുന്നു സ്റ്റിയറിങ്ങിനു കവറിടാം മാറ്റ് വിരിക്കാം എന്നൊക്കെ. എന്ത് പുതിയ മോഡിഫിക്കേഷൻ ആണുള്ളത്. നികുതി ഭീകരത എന്ന് പറഞ്ഞ മുഖ്യമന്ത്രി, നികുതി കുറയ്ക്കാൻ തയ്യാറാകുമോ. ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ പറഞ്ഞ വാക്ക് പാലിക്കാതെ ഒളിച്ചോടുന്ന ആളായി വി.ഡി സതീശൻ മാറിയെന്നും വി.കെ സനോജ് വിമർശിച്ചു.

spot_img

Related news

“അർജന്റീന കേരളത്തെ വഞ്ചിച്ചു, അവർക്കെതിരെ കേസ് കൊടുക്കും”: കായികമന്ത്രി വി. അബ്ദുറഹ്മാൻ

അർജന്റീന ഫുട്ബോൾ ടീം കേരളത്തെ വഞ്ചിച്ചുവെന്നും അവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കായികമന്ത്രി...

തമിഴക വെട്രി കഴകത്തിന് കുരുക്ക്; ചെന്നൈയിൽ പെരുമാറ്റച്ചട്ട ലംഘനത്തിന് വിജയ്‌ക്കെതിരെ എഫ്‌ഐആർ

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന പരാതിയിൽ തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ്ക്കെതിരെ...

കാമുകനൊപ്പം ജീവിക്കാൻ തടസ്സം ഭർത്താവ്; ഉറക്ക ഗുളിക നൽകി മയക്കി കഴുത്തറുത്തു, ക്രൂരത വിവരിച്ച് പൊലീസ്

ലക്നൗ: കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ കൊലപ്പെടുത്തി ഭാര്യയും കൂട്ടാളികളും. ഉത്തർപ്രദേശിലെ അംറോഹയിലാണ്...

മാട്രിമോണിയൽ വഴി പരിചയം, വിവാഹവാഗ്ദാനം നൽകി പീഡനം; വെബ് ഡിസൈനർ കുടുങ്ങി

ആലപ്പുഴ: വിവാഹവാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിൽ ഫ്രീലാൻസ് വെബ് ഡിസൈനർ...