സ്കൂളുകളിൽ ഇനി കളർ ഡ്രസ്സും ആർത്തവ അവധിയും? വിദ്യാർത്ഥികൾക്കായി പുതിയ മാറ്റങ്ങൾ നടപ്പിലാക്കാൻ ഒരുങ്ങി വിദ്യാഭ്യാസ വകുപ്പ്!

തിരുവനന്തപുരം: ആഴ്ചയിൽ ഒരു ദിവസം കളർ ഡ്രസ് എന്ന ആശയം ആകർഷകമാണെന്നും നടപ്പാക്കാൻ ശ്രമിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ പറഞ്ഞു. ബാക്ക്ബെഞ്ച് രീതി ഒഴിവാക്കുമെന്നും ആർത്തവ അവധി പോസിറ്റീവ് ആയി കാണണമെന്നും ഭ്രഷ്ട് കൽപ്പിച്ചിരുന്നത് പഴയ കാലമാണെന്നും അദ്ദേഹം പറഞ്ഞു. ആർത്തവ ദിവസങ്ങളിൽ കടുത്ത ശാരീരിക പ്രശ്നങ്ങൾ അനുഭവിക്കുന്ന നിരവധി കുട്ടികളുണ്ട്. അതുകൊണ്ട് തന്നെ ഇളവ് നൽകുക എന്നത് മാത്രമാണ് കാണുന്നത്. ആരെയും മാറ്റി നിർത്താൻ ഉദ്ദേശിച്ചല്ല തീരുമാനമെന്നും മന്ത്രി പറഞ്ഞു.

മൂന്ന് ലക്ഷം കുരുന്നുകൾ ആദ്യമായി വിദ്യാലയങ്ങളിലേക്ക് പ്രവേശിക്കുന്നു. കുട്ടികൾക്ക് നന്മകൾ നേരുന്നു. വിദ്യാർഥികൾക്ക് സമാധാനമായ സ്കൂൾ ദിനങ്ങൾ നേരുന്നു. പാഠപുസ്തകങ്ങളടക്കം എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി. അവധി പ്രഖ്യാപനത്തിൽ കൃത്യമായ രീതി കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു.

spot_img

Related news

കേരളത്തെ ലോകത്തിന്റെ വിദ്യാഭ്യാസ കേന്ദ്രമാക്കും; വിദേശത്തുനിന്നും വിദ്യാർത്ഥികൾ ഇങ്ങോട്ടെത്തും: മുഖ്യമന്ത്രി വി.ഡി. സതീശൻ

സംസ്ഥാന സ്കൂൾ പ്രവേശനോത്സവത്തിന് ആവേശകരമായ തുടക്കം. കേരളത്തെ ലോകത്തിന്റെ വിദ്യാഭ്യാസ ഡെസ്റ്റിനേഷൻ...

പേരക്കുട്ടികൾ ഒരുക്കിയ ക്യാമറയ്ക്ക് മുന്നിൽ തിളങ്ങിയ താരം; ‘അച്ചാമാസി’ലെ രത്നമ്മ അന്തരിച്ചു

കൊല്ലം: സോഷ്യല്‍ മീഡിയയിലെ വൈറല്‍ ജോഡികളായ അച്ചാമാസിലെ രത്നമ്മ വിടവാങ്ങി. 69...

സംസ്ഥാനത്ത് മിൽമ പാലിനും തൈരിനും ഇന്ന് മുതൽ വില കൂടും; ജനജീവിതം കൂടുതൽ ദുസ്സഹമാകും

അടുക്കള ബജറ്റിന്റെ താളം തെറ്റിച്ചുകൊണ്ട് സംസ്ഥാനത്ത് ഇന്ന് മുതൽ മിൽമ ഉൽപന്നങ്ങൾക്ക്...

വേനലൊഴിഞ്ഞ് വിദ്യാലയങ്ങളിലേക്ക്; പുതിയ അധ്യയനവർഷത്തിന് വർണാഭമായ തുടക്കം

വേനല്‍ അവധി കഴിഞ്ഞ് സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ ഇന്ന് തുറന്നു. പുതിയ അധ്യയനവര്‍ഷത്തെയും...

മലപ്പുറത്ത് റിസോർട്ടിലെ സ്വിമ്മിംഗ് പൂളിൽ വീണ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം

മലപ്പുറം: റിസോർട്ടിലെ സ്വിമ്മിംഗ് പൂളിൽ വീണ് മൂന്ന് വയസ്സുകാരൻ ദാരുണമായി മരണപ്പെട്ടു....