മുക്കത്ത് ജനവാസമേഖലയിൽ ഭീതി പരത്തി ഭീമൻ പെരുമ്പാമ്പ്; 50 കിലോയോളം തൂക്കം, ഇരവിഴുങ്ങിയ നിലയിൽ പിടികൂടി!

കോഴിക്കോട്: കോഴിക്കോട് മുക്കത്ത് ജനവാസമേഖലയിൽ ഭീതി പരത്തി ഭീമൻ പെരുമ്പാമ്പ്. മുക്കം മാമ്പൊയിൽ സ്വദേശി സന്തോഷിന്റെ വീടിന് സമീപത്തെ പറമ്പിൽ നിന്നാണ് ഏകദേശം 50 കിലോയോളം തൂക്കം വരുന്ന കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടിയത്. വലിയ ഇരയെ വിഴുങ്ങി അനങ്ങാൻ കഴിയാത്ത നിലയിലായിരുന്നു പാമ്പ് പറമ്പിൽ കിടന്നിരുന്നത്.

ശനിയാഴ്ച പറമ്പിൽ പാമ്പിനെ കണ്ട വീട്ടുകാർ ഉടൻ തന്നെ വിവരം വനംവകുപ്പിനെയും സ്നേക്ക് റെസ്ക്യൂ വളണ്ടിയറെയും അറിയിക്കുകയായിരുന്നു. വിവരമറിഞ്ഞ് സ്നേക്ക് റെസ്ക്യൂ വളണ്ടിയറായ ബാബു വെള്ളങ്ങൻ സ്ഥലത്തെത്തി.

വലിയ ശരീരവലിപ്പമുള്ള പാമ്പായതിനാൽ അതിനെ സുരക്ഷിതമായി ചാക്കിലാക്കുക എന്നത് ഏറെ പ്രയത്നമേറിയതായിരുന്നു. റെസ്ക്യൂവർ ബാബു വെള്ളങ്ങനും നാട്ടുകാരും ചേർന്ന് ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് പെരുമ്പാമ്പിനെ പരിക്കുകളൊന്നുമില്ലാതെ സുരക്ഷിതമായി പിടികൂടിയത്. പിടികൂടിയ പെരുമ്പാമ്പിനെ വനംവകുപ്പ് അധികൃതർക്ക് കൈമാറിയിട്ടുണ്ട്. വനപാലകർ ഇതിന്റെ ആരോഗ്യനില പരിശോധിച്ച ശേഷം ജനവാസമില്ലാത്ത ഉൾക്കാട്ടിലേക്ക് തുറന്നുവിടുമെന്ന് സ്നേക്ക് റെസ്ക്യൂവർ അറിയിച്ചു.

spot_img

Related news

മുഖ്യമന്ത്രിക്കെതിരായ സോഷ്യൽ മീഡിയ പോസ്റ്റ്: സസ്പെൻഷനിലായ പ്രിൻസിപ്പലിനെ തിരിച്ചെടുത്തു; കടുത്ത താക്കീത്

തിരുവനന്തപുരം: മുഖ്യമന്ത്രിയെ വിമർശിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ടതിന്റെ പേരിൽ സസ്പെൻഷനിലായ സ്കൂൾ പ്രിൻസിപ്പലിന്റെ...

വിദ്യാർത്ഥിനികൾക്ക് മൂന്ന് ദിവസം ആര്‍ത്തവ അവധി; പരാതിയുണ്ടെങ്കില്‍ പുനഃപരിശോധിക്കുമെന്ന് മന്ത്രി എന്‍ ഷംസുദ്ദീന്‍

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂൾ-കോളേജ് വിദ്യാർത്ഥിനികൾക്ക് എല്ലാ മാസവും മൂന്ന് ദിവസം ആർത്തവ...

പാമ്പുകടിയേറ്റ് ചോര ഛർദ്ദിച്ചിട്ടും നോക്കിയില്ല; പൊന്നാനി സർക്കാർ ആശുപത്രിയിൽ ചികിത്സ വൈകിയെന്ന് പരാതി

മലപ്പുറം: മലപ്പുറം പൊന്നാനി താലൂക്ക് സർക്കാർ ആശുപത്രിയിൽ പാമ്പുകടിയേറ്റ് എത്തിയ രോഗിക്ക്...

വകുപ്പ് ഭരിക്കുന്നത് ആര്? അങ്കണവാടി പ്രവേശനോത്സവത്തിൽ വിതരണം ചെയ്ത കൈപ്പുസ്തകത്തിൽ മുൻമന്ത്രി വീണാ ജോർജിന്റെ ആശംസ!

തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണവും മന്ത്രിമാരും മാറിയിട്ടും വനിതാ ശിശു വികസന വകുപ്പ്...