ആഭരണങ്ങൾ കാണാതായെന്ന പൊലീസ് വാദം തള്ളി ഭരണസമിതി; ‘വൈര നാമം’ ഉൾപ്പെടെ ലോക്കറിൽ ഭദ്രം!

തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് ആഭരണങ്ങൾ കാണാതായി എന്ന തരത്തിൽ പുറത്തുവന്ന പൊലീസ് റിപ്പോർട്ടുകൾ പൂർണ്ണമായും തള്ളി ക്ഷേത്രം ഭരണസമിതി. കാണാതായി എന്ന് പൊലീസ് പറയുന്ന ആഭരണങ്ങളെല്ലാം ക്ഷേത്രത്തിൽ സുരക്ഷിതമാണെന്ന് ഭരണസമിതി വാർത്താക്കുറിപ്പിലൂടെ വ്യക്തമാക്കി. വിവാദമായ ‘വൈര നാമം’ ഉൾപ്പെടെയുള്ള ആഭരണങ്ങൾ ലോക്കറിലുണ്ടെന്നും ഇതിന്റെ താക്കോലുകൾ നമ്പിമാരുടെ കൈകളിൽ ഭദ്രമാണെന്നും അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ജില്ലാ ജഡ്ജി അധ്യക്ഷനായ ഭരണസമിതിക്ക് റിപ്പോർട്ട് നൽകി.

സംസ്ഥാന പൊലീസ് മേധാവിക്കുവേണ്ടി എഡിജിപി, സംസ്ഥാന അഡീഷണൽ ചീഫ് സെക്രട്ടറിക്ക് സമർപ്പിച്ച റിപ്പോർട്ടിലെ കണ്ടെത്തലുകൾ പൂർണ്ണമായും തെറ്റാണെന്നാണ് ഭരണസമിതി വ്യക്തമാക്കുന്നത്. മാത്രമല്ല, ഇത്തരത്തിൽ വസ്തുതാവിരുദ്ധമായ റിപ്പോർട്ട് തയ്യാറാക്കിയ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ഭരണസമിതി ആവശ്യപ്പെട്ടു. ഡിജിപിയുടെ റിപ്പോർട്ടിൽ നഷ്ടപ്പെട്ടു എന്ന് രേഖപ്പെടുത്തിയിരിക്കുന്ന വൈര നാമവും വിളക്കും ഉൾപ്പെടെയുള്ളവ ശ്രീകോവിലിനുള്ളിൽ തന്നെയുണ്ടെന്ന് ഭരണസമിതി യോഗത്തിന് ശേഷം ഭാരവാഹികൾ അറിയിച്ചു. ഭക്തർ സമർപ്പിച്ച സ്വർണ്ണനാണയങ്ങളുടെയും കട്ടകളുടെയും കൃത്യമായ കണക്കുകൾ ക്ഷേത്രത്തിലുണ്ട്. ഇവയെല്ലാം കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങളോടെയാണ് സൂക്ഷിച്ചിരിക്കുന്നത്.

ചെമ്പകത്തിൻമൂട് നട വഴിയുള്ള പ്രവേശനം ക്ഷേത്ര സ്ഥാനിക്കും രാജകുടുംബാംഗങ്ങൾക്കും മാത്രമായി പരിമിതപ്പെടുത്തിയിട്ടുള്ളതാണെന്നും ഭരണസമിതി ഓർമ്മിപ്പിച്ചു. മറ്റാർക്കും ഈ വഴി പ്രവേശനമില്ല. ക്ഷേത്രത്തിലെ സുരക്ഷാ കാര്യങ്ങളിൽ യാതൊരുവിധ വിട്ടുവീഴ്ചയുമില്ലെന്നും, പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ തെറ്റായ പരാമർശങ്ങൾ ഭക്തർക്കിടയിൽ ആശങ്കയുണ്ടാക്കാൻ മാത്രമേ ഉപകരിക്കൂ എന്നും ഭരണസമിതി കൂട്ടിച്ചേർത്തു.

spot_img

Related news

ഹരിപ്പാട് പ്രസവത്തിന് പിന്നാലെ മാതാവ് വലിച്ചെറിഞ്ഞ കുഞ്ഞിനെ ചൈൽഡ് വെൽഫെയർ കമ്മിറ്റി ഏറ്റെടുക്കും

ആലപ്പുഴ: ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ പ്രസവിച്ച ഉടൻ മാതാവ് ജനലിലൂടെ പുറത്തേക്ക്...

കരച്ചിൽ നിർത്തിയില്ല, ചോറ് കൊടുക്കുന്നതിനിടെ തലയ്ക്കടിച്ചു; ഒന്നരവയസുകാരൻ അർഷിദിന്റെ ശരീരത്തിൽ 51 മുറിവുകൾ, ജനനേന്ദ്രിയത്തിലും പരിക്ക്!

തിരുവനന്തപുരം: നെടുമങ്ങാട്ട് ഒന്നര വയസുകാരൻ അർഷിദിന്റെ മരണത്തിൽ നടുക്കുന്ന വിവരങ്ങൾ പുറത്ത്....

അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് 8 ജില്ലകളിൽ യെല്ലോ അലർട്ട്; ജൂൺ 9 മുതൽ ട്രോളിംഗ് നിരോധനം

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ...

വാടകഗർഭത്തിന് 6 ലക്ഷം, കരൾ നൽകിയാൽ 10 ലക്ഷം! എറണാകുളവും തൃശൂരും കേന്ദ്രീകരിച്ച് വൻ മാഫിയ; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യുവതി

കൊച്ചി: കേരളത്തിൽ നിയമവിരുദ്ധ വാടകഗർഭ മാഫിയകളും അവയവക്കടത്ത് സംഘങ്ങളും വൻതോതിൽ സജീവമാണെന്ന്...

എസ്‌ഐ റാങ്ക് പട്ടികയിലുള്ളവർക്ക് ഉടൻ നിയമന ഉത്തരവ് നൽകാൻ നിർദ്ദേശം; 43 ഉദ്യോഗാർത്ഥികൾക്ക് ആശ്വാസവുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

പി.എസ്.സി സബ് ഇൻസ്പെക്ടർ റാങ്ക് പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് ലിസ്റ്റിന്റെ കാലാവധി...