ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ചു: സി.പി.ഐ.എം ലോക്കൽ കമ്മിറ്റി അംഗവും പഞ്ചായത്ത് മെമ്പറുമായ നേതാവിനെ പുറത്താക്കി

പാലക്കാട്: ജോലി വാഗ്ദാനം ചെയ്ത് യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ പ്രതിയായ പാർട്ടി നേതാവിനെ സി.പി.ഐ.എം പുറത്താക്കി. ശ്രീകൃഷ്ണപുരം ലോക്കല്‍ കമ്മിറ്റി അംഗം സി. സുജിത്തിനെയാണ് അന്വേഷണവിധേയമായി പാർട്ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തത്. ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്ത് അംഗം കൂടിയാണ് സുജിത്ത്.

ശ്രീകൃഷ്ണപുരം സ്വദേശിയായ 23-കാരിയായ യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സുജിത്തിനെതിരെ പോലീസ് കേസെടുത്തത്. കഴിഞ്ഞ ദിവസമാണ് യുവതി പരാതിയുമായി രംഗത്തെത്തിയത്. 2025 മുതല്‍ 2026 വരെയുളള ഒരുവര്‍ഷ കാലയളവില്‍ ജോലി വാഗ്ദാനം ചെയ്ത് സുജിത്ത് തനിക്കെതിരെ പലപ്പോഴായി ലൈംഗിക അതിക്രമം നടത്തിയെന്നാണ് യുവതിയുടെ പരാതി. സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതിക്കായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. കേസിൽ നിയമനടപടികൾ വേഗത്തിലാക്കുന്നതിന്റെ ഭാഗമായി പരാതിക്കാരിയായ യുവതിയുടെ രഹസ്യമൊഴി പൊലീസ് ഉടൻ തന്നെ കോടതി മുൻപാകെ രേഖപ്പെടുത്തും. ജനപ്രതിനിധി കൂടിയായ നേതാവിനെതിരെ പീഡന പരാതി ഉയർന്നത് പാർട്ടിയെ പ്രതിരോധത്തിലാക്കിയ സാഹചര്യത്തിലാണ് അടിയന്തര അച്ചടക്ക നടപടിയുമായി സി.പി.ഐ.എം രംഗത്തെത്തിയത്.

spot_img

Related news

ഓപ്പറേഷൻ നുംഖോർ: ഭൂട്ടാൻ ആഡംബര കാർ കടത്തുകേസിലെ ‘കിങ്പിൻ’ ജയ്പൂർ സ്വദേശി യാഷ് കസ്റ്റംസ് പിടിയിൽ!

കൊച്ചി: ഭൂട്ടാനിൽ നിന്ന് ഇന്ത്യയിലേക്ക് നികുതി വെട്ടിച്ച് ആഡംബര കാറുകൾ അനധികൃതമായി...

മലപ്പുറം സ്ഫോടകവസ്തു കേസ്: ക്വാറി ഉടമകളുടെയും പ്രതികളുടെയും വീടുകളിൽ എൻഐഎ

മലപ്പുറം: കേരളത്തിൽ വിവിധയിടങ്ങളിൽ ദേശീയ അന്വേഷണ ഏജൻസിയുടെ (NIA) വ്യാപക റെയ്ഡ്....

‘അജസുന്ദരി’ സിനിമാ സംഘത്തിനെതിരെ ഗുരുതര ആരോപണവുമായി വിലങ്ങാട്ടെ വ്യാപാരികൾ; ലക്ഷങ്ങളുടെ കുടിശ്ശിക, കച്ചവടക്കാർ പ്രതിസന്ധിയിൽ

കോഴിക്കോട്: റിലീസിനൊരുങ്ങുന്ന ജോജു ജോർജ്-ലിജോമോൾ ചിത്രം 'അജസുന്ദരി' സിനിമയുടെ അണിയറപ്രവർത്തകർക്കെതിരെ ഗുരുതര...

ക്യാമ്പസ് ഫെസ്റ്റിനിടെ ക്രൂരത: കൂർത്ത ഇടിവള കൊണ്ട് മുഖത്തിടിച്ചു; വിദ്യാർത്ഥിയുടെ കണ്ണിന്റെ കോർണിയയും റെറ്റിനയും തകർന്നു, പ്രതികൾക്കായി വലവീശി പോലീസ്

തിരുവനന്തപുരം: വെഞ്ഞാറമൂട് മുസ്ലീം അസോസിയേഷൻ എഞ്ചിനീയറിംഗ് കോളേജിൽ ഫെസ്റ്റിനിടെയുണ്ടായ സംഘർഷത്തിൽ മർദ്ദനമേറ്റ...