തിരുവനന്തപുരം ഹാപ്പി ലാൻഡിൽ റൈഡ് പൊട്ടി വീണ് വൻ അപകടം; മുപ്പതിലധികം പേർക്ക് പരിക്ക്, 5 പേരുടെ നില ഗുരുതരം!

തിരുവനന്തപുരം: തലസ്ഥാനത്തെ പ്രമുഖ അമ്യൂസ്മെന്റ് പാർക്കായ വെമ്പായം ‘ഹാപ്പി ലാൻഡിൽ’ റൈഡ് പൊട്ടി വീണ് വൻ അപകടം. റൈഡിൽ സഞ്ചരിക്കുകയായിരുന്ന മുപ്പതിലധികം പേർക്ക് അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. ഇതിൽ അഞ്ചുപേരുടെ പരിക്ക് അതീവ ഗുരുതരമാണെന്നാണ് പ്രാഥമിക വിവരങ്ങൾ. ഇന്ന് ഉച്ചയ്ക്ക് ശേഷമായിരുന്നു നാടിനെ നടുക്കിയ ഈ ദുരന്തം ഉണ്ടായത്. ഊഞ്ഞാൽ പോലെയുള്ള വലിയൊരു റൈഡാണ് പ്രവർത്തനത്തിനിടെ പെട്ടെന്ന് പൊട്ടി താഴേക്ക് പതിച്ചത്. റൈഡ് തകർന്നു വീണതിനടിയിൽ പെട്ടും നിരവധി ആളുകൾക്ക് പരിക്കേറ്റിട്ടുണ്ട്.

അപകടം നടന്ന ഉടൻ തന്നെ പാർക്ക് അധികൃതരും നാട്ടുകാരും ചേർന്ന് പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റിത്തുടങ്ങി. പരിക്കേറ്റവരിൽ അഞ്ചോളം പേരെ ആദ്യം സമീപത്തെ പിരപ്പൻകോട് സെന്റ് ജോൺസ് ആശുപത്രിയിലാണ് എത്തിച്ചത്. എന്നാൽ തലയ്ക്ക് ഉൾപ്പെടെ ഗുരുതരമായി പരിക്കേറ്റ 5 പേരെ അടിയന്തര വിദഗ്ദ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഗുരുതരമായി പരിക്കേറ്റവർ തമിഴ്നാട് നാഗർകോവിൽ സ്വദേശികളാണ്.

ഫയർഫോഴ്‌സ് സംഘം സ്ഥലത്തേക്ക് എത്തിയിട്ടുണ്ട്. മനോരതി (54), സീമണി (49), മാലിനി (49), ശ്യാം ഡാനിയൽ (14), റോസ് ((16) എന്നിവർക്കാണ് ​ഗുരുതരമായി പരുക്കേറ്റത്. പരുക്കേറ്റ മറ്റുള്ളവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. ഊഞ്ഞാൽ പോലെയുള്ള റൈഡാണ് പൊട്ടി വീണത്. ഇതിനടിയിൽ പെട്ടും ചിലർക്ക് പരുക്കേറ്റിട്ടുണ്ട്.

spot_img

Related news

തിരുവനന്തപുരത്ത് കരമനയാറ്റിൽ കുളിക്കാനിറങ്ങിയ സൈനികൻ ഒഴുക്കിൽപ്പെട്ടു; കോഴിക്കോട് സ്വദേശി സുജിത്തിനായി സ്കൂബ ടീമിന്റെ തിരച്ചിൽ തുടരുന്നു!

തലസ്ഥാനത്തെ പേയാട് കാവടിക്കടവിൽ കരമനയാറ്റിൽ കുളിക്കാനിറങ്ങിയ സൈനികൻ ശക്തമായ ഒഴുക്കിൽപ്പെട്ട് കാണാതായി....

‘അപകടം നടന്നിട്ടും ആംബുലൻസ് ഇല്ല; മാലിന്യ വണ്ടിയിലാണ് പരിക്കേറ്റവരെ മാറ്റിയത്; മാനേജ്‌മെന്റ് ആരാണെന്ന് പോലും അറിയില്ല’; ജി.ആർ. അനിൽ എംഎൽഎ!

തിരുവനന്തപുരം: വെമ്പായം 'ഹാപ്പി ലാൻഡ്' അമ്യൂസ്മെന്റ് പാർക്കിലുണ്ടായ ഭീതിജനകമായ റൈഡ് അപകടത്തിൽ...

പെരുമ്പാവൂരിൽ പരസ്യ ചിത്രീകരണത്തിനിടെ മോഡൽ മുങ്ങിമരിച്ചു!

കൊച്ചി: പെരുമ്പാവൂരിൽ പരസ്യ ചിത്രീകരണത്തിനായി എത്തിയ പ്രമുഖ മോഡൽ പാറമടയിലെ വെള്ളക്കെട്ടിൽ...

സംസ്ഥാനത്ത് കനത്ത വേനൽ മഴ തുടരും; ഇന്ന് 8 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് വേനൽ മഴ തുടരും.തെക്കൻ കേരളത്തിലും മധ്യ കേരളത്തിലും ഇന്നും നാളെയും...