സംസ്ഥാനത്ത് കനത്ത വേനൽ മഴ തുടരും; ഇന്ന് 8 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് വേനൽ മഴ തുടരും.തെക്കൻ കേരളത്തിലും മധ്യ കേരളത്തിലും ഇന്നും നാളെയും ശക്തമായ വേനൽ മഴയ്ക്ക് സാധ്യത. 8 ജില്ലകളിൽ യെല്ലോ അലേർട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. അതോടൊപ്പം തന്നെ ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്കും കാറ്റിനും കടൽക്ഷോഭത്തിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

തീരപ്രദേശത്തെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നാണ് നിർദ്ദേശം.നാളെ 6 ജില്ലകളിൽ യെല്ലോ അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകൾക്കാണ് മുന്നറിയിപ്പ്. തിങ്കളാഴ്ച കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, പടിഞ്ഞാറന്‍ കാറ്റ് ദുര്‍ബലമായി തുടരുന്നതിനാല്‍ കേരളത്തില്‍ കാലവര്‍ഷം വൈകുമെന്നാണ് കാലാവസ്ഥാവകുപ്പ് അറിയിച്ചിരിക്കുന്നത്. ജൂണ്‍ തുടക്കത്തില്‍ കാലവര്‍ഷം സജീവമാകാനാണ് സാധ്യത.

spot_img

Related news

തിരുവനന്തപുരത്ത് കരമനയാറ്റിൽ കുളിക്കാനിറങ്ങിയ സൈനികൻ ഒഴുക്കിൽപ്പെട്ടു; കോഴിക്കോട് സ്വദേശി സുജിത്തിനായി സ്കൂബ ടീമിന്റെ തിരച്ചിൽ തുടരുന്നു!

തലസ്ഥാനത്തെ പേയാട് കാവടിക്കടവിൽ കരമനയാറ്റിൽ കുളിക്കാനിറങ്ങിയ സൈനികൻ ശക്തമായ ഒഴുക്കിൽപ്പെട്ട് കാണാതായി....

‘അപകടം നടന്നിട്ടും ആംബുലൻസ് ഇല്ല; മാലിന്യ വണ്ടിയിലാണ് പരിക്കേറ്റവരെ മാറ്റിയത്; മാനേജ്‌മെന്റ് ആരാണെന്ന് പോലും അറിയില്ല’; ജി.ആർ. അനിൽ എംഎൽഎ!

തിരുവനന്തപുരം: വെമ്പായം 'ഹാപ്പി ലാൻഡ്' അമ്യൂസ്മെന്റ് പാർക്കിലുണ്ടായ ഭീതിജനകമായ റൈഡ് അപകടത്തിൽ...

പെരുമ്പാവൂരിൽ പരസ്യ ചിത്രീകരണത്തിനിടെ മോഡൽ മുങ്ങിമരിച്ചു!

കൊച്ചി: പെരുമ്പാവൂരിൽ പരസ്യ ചിത്രീകരണത്തിനായി എത്തിയ പ്രമുഖ മോഡൽ പാറമടയിലെ വെള്ളക്കെട്ടിൽ...

തിരുവനന്തപുരം ഹാപ്പി ലാൻഡിൽ റൈഡ് പൊട്ടി വീണ് വൻ അപകടം; മുപ്പതിലധികം പേർക്ക് പരിക്ക്, 5 പേരുടെ നില ഗുരുതരം!

തിരുവനന്തപുരം: തലസ്ഥാനത്തെ പ്രമുഖ അമ്യൂസ്മെന്റ് പാർക്കായ വെമ്പായം 'ഹാപ്പി ലാൻഡിൽ' റൈഡ്...