“നാട്ടിൽ തിരിച്ചെത്തുമെന്ന് കരുതിയതല്ല; വല്ലാതൊരു വരവേൽപ്പ് തന്നെ കിട്ടി!”; ലോക മലയാളികൾക്ക് നന്ദി പറഞ്ഞ് അബ്ദുൽ റഹീം

കോഴിക്കോട്: നാട്ടിൽ തിരിച്ചെത്താൻ കഴിയുമെന്ന് ഒരിക്കലും കരുതിയതല്ല… 18 വർഷത്തെ സൗദി ജയിൽവാസത്തിന് ശേഷം പെരുന്നാൾ പുലരിയിൽ ജന്മനാട്ടിൽ തിരിച്ചെത്തിയ അബ്ദുൽ റഹീം വികാരാധീനനായി മാധ്യമങ്ങളോട് സംസാരിച്ചു. തന്നെ മരണവക്ത്രത്തിൽ നിന്ന് ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തിയ ലോകമെമ്പാടുമുള്ള മലയാളി സമൂഹത്തിനും മാധ്യമങ്ങൾക്കും ബോബി ചെമ്മണ്ണൂർ ഉൾപ്പെടെയുള്ള സംഘാടകർക്കും റഹീം ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തി.

ഇന്ന് രാവിലെ 7.35-ഓടെ കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങിയ അബ്ദുൽ റഹീമിന് വൻ ജനവലിയുടെ സാന്നിധ്യത്തിൽ വിപുലമായ സ്വീകരണമാണ് ലഭിച്ചത്. വർഷങ്ങൾ നീണ്ട ജയിൽ ജീവിതത്തിലെ പ്രയാസങ്ങളെക്കുറിച്ചും നാട്ടിലേക്കുള്ള മടങ്ങിവരവിനെക്കുറിച്ചും റഹീം മാധ്യമങ്ങളോട് പങ്കുവെച്ചു. ‘വീട്ടിലേക്ക് വല്ലപ്പോഴും മാത്രമായിരുന്നു വിളിക്കാൻ സാധിച്ചിരുന്നത്. ആകെ 15 മിനിറ്റ് സമയം മാത്രമാണ് സംസാരിക്കാൻ ലഭിക്കുക. വിളിക്കുന്ന ആ കുറഞ്ഞ സമയത്ത് നാട്ടുകാരെ പറ്റിയൊക്കെ ചോദിക്കും, വിശേഷങ്ങൾ അറിയും. പക്ഷേ, ഇങ്ങനെയൊരു വരവ് ഞാൻ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. ഇന്ന് തന്നെ നാട്ടിലെത്താൻ സാധിക്കുമെന്ന് കരുതിയതുമല്ല. വല്ലാതൊരു വരവേൽപ്പ് തന്നെയാണ് ജനങ്ങൾ എനിക്ക് നൽകിയത്. സഹായിച്ച എല്ലാവർക്കും ഒരുപാട് നന്ദി’.— അബ്ദുൽ റഹീം പറഞ്ഞു.

അബ്ദുൽ റഹീമിന്റെ മടങ്ങിവരവിൽ മാതാവും അതീവ വൈകാരികമായാണ് പ്രതികരിച്ചത്. തന്റെ മകനെ തിരികെ നാട്ടിലെത്തിക്കാൻ ജാതിയും മതവും നോക്കാതെ സഹായിച്ച ലോകത്തിലെ എല്ലാ നല്ലവരായ മനുഷ്യർക്കും നന്ദി പറയുന്നതായി കണ്ണീരോടെ ആ ഉമ്മ വ്യക്തമാക്കി. റഹീമിന്റെ വരവ് കാത്ത് വലിയ പെരുന്നാൾ ദിനത്തിൽ കോഴിക്കോട് ഫറോക്കിലെ വീടും പരിസരവും ബന്ധുക്കളെയും നാട്ടുകാരെയും കൊണ്ട് നിറഞ്ഞിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് റഹീമിന്റെ മോചന ഉത്തരവിൽ സൗദി അധികൃതർ അന്തിമ ഒപ്പുവെച്ചത്. തുടർന്ന് രാജ്യം വിടാനുള്ള എമിഗ്രേഷൻ നടപടികൾ അതിവേഗം പൂർത്തിയാക്കാൻ സാധിച്ചതാണ് വലിയ പെരുന്നാൾ ദിനത്തിൽ തന്നെ റഹീമിന് ജന്മനാട്ടിൽ എത്താൻ വഴിയൊരുക്കിയത്. 2006 മുതൽ സൗദിയിൽ ജയിലിലായിരുന്ന റഹീമിനെ മലയാളികൾ ഒന്നടങ്കം ചേർന്നാണ് 36 കോടിയോളം രൂപ ദിയാധനം നൽകി മോചിപ്പിച്ചത്.

spot_img

Related news

കാസർകോട് 27-കാരി ഭർതൃവീട്ടിൽ മരിച്ച നിലയിൽ! കുട്ടികളില്ലാത്തതിന് ഭർതൃമാതാവ് പീഡിപ്പിച്ചെന്ന് കുടുംബത്തിന്റെ പരാതി

കാസർകോട്: ഭർതൃവീട്ടിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർതൃമാതാവിനെതിരെ ഗുരുതര...

“മറ്റ് മതസ്ഥർ ആരാധിക്കുന്നവരെ അപമാനിക്കരുത്”; വിഷു ദിന വിവാദവും ആടിന്റെ തലവെച്ചുള്ള ആഘോഷവും തള്ളി പാളയം ഇമാം

രാജ്യത്ത് ഏത് വശത്തുനിന്നും മനുഷ്യരെ ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങൾ ഉണ്ടായാലും അതിനെ ഒത്തൊരുമയോടെ...

കെഎസ്ഇബി അണപൊട്ടുന്ന കടത്തിലേക്ക്! പുറത്തുനിന്ന് വൈദ്യുതി വാങ്ങാൻ മാത്രം 12,000 കോടി കഴിഞ്ഞെന്ന് കെഎസ്ഇബി രേഖകൾ

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം കുത്തനെ വർദ്ധിക്കുന്നത് കേരളത്തിന് വൻ സാമ്പത്തിക ബാധ്യതയാകുന്നതായി...

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഐ.പി ബിനുവിന്റെയും ആറ്റുകാൽ ഉണ്ണിയുടെയും വീടുകളിൽ പോലീസ് റെയ്ഡ്; വധശ്രമത്തിന് കേസ്!

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയിലെ റെയ്ഡിനിടെ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ്...