മാസപ്പടി റെയ്ഡ്: പിണറായിയുടെ വീട്ടിൽ ഇ.ഡി കയറിയിട്ടും മൗനം വെടിയാതെ മുഖ്യമന്ത്രി സതീശൻ; ആഭ്യന്തര വകുപ്പിനെതിരെ കോൺഗ്രസിൽ അതൃപ്തി!

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതികളിൽ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് നടത്തുന്ന നിർണ്ണായക മിന്നൽ പരിശോധനകളിൽ നിലപാട് വ്യക്തമാക്കാതെ മൗനം തുടർന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. റെയ്ഡുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകർ ഉന്നയിച്ച ആവർത്തിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കാൻ മുഖ്യമന്ത്രി തയ്യാറായില്ല. വിഷയത്തിൽ യു.ഡി.എഫിലെ പ്രമുഖ നേതാവും മന്ത്രിയുമായ പി.കെ. കുഞ്ഞാലിക്കുട്ടിയും പ്രതികരിക്കാതെ മാറിനിന്നു. ഇന്നലെ ഡൽഹിയിലും കൊച്ചിയിലുമായി ആറോളം തവണ മാധ്യമങ്ങൾ പ്രതികരണം തേടിയപ്പോഴും മുഖ്യമന്ത്രി മൗനം പാലിക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ ഈ നിലപാട് ഇപ്പോൾ കോൺഗ്രസിനും യു.ഡി.എഫിനുമുള്ളിൽ വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിമരുന്നിട്ടിരിക്കുകയാണ്.

പിണറായി വിജയന്റെ വസതിയിലെ ഇ.ഡി റെയ്ഡ്, മുഖ്യമന്ത്രി വി.ഡി. സതീശൻ ഡൽഹി കേന്ദ്രീകരിച്ച് ബി.ജെ.പി നേതൃത്വവുമായി നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണെന്ന് സി.പി.ഐ.എം സംസ്ഥാന നേതൃത്വം ഔദ്യോഗികമായി ആരോപിച്ചിരുന്നു. ഭരണകക്ഷിയിൽ നിന്ന് ഇത്രയും ഗുരുതരമായ രാഷ്ട്രീയ ആരോപണം ഉയർന്നിട്ടും മുഖ്യമന്ത്രി എന്തുകൊണ്ടാണ് നിലപാട് പരസ്യപ്പെടുത്താത്തതെന്നാണ് കോൺഗ്രസിലെയും യു.ഡി.എഫിലെയും ഒരു വിഭാഗം നേതാക്കൾ ചോദിക്കുന്നത്. ഇന്ന് പാണക്കാടെത്തി സാദിഖ് അലി ശിഹാബ് തങ്ങളെ സന്ദർശിക്കുന്ന മുഖ്യമന്ത്രിക്ക് കോഴിക്കോട്ട് വിവിധ പൊതുപരിപാടികളുമുണ്ട്. ഈ പരിപാടികളിൽ എവിടെയെങ്കിലും വെച്ച് മുഖ്യമന്ത്രി ഇ.ഡി റെയ്ഡിൽ തന്റെ നിലപാട് വ്യക്തമാക്കുമോ എന്നാണ് രാഷ്ട്രീയ കേരളം ഇപ്പോൾ ഉറ്റുനോക്കുന്നത്.

ഇതിനിടെ, ഇ.ഡി റെയ്ഡിനെതിരെ തെരുവിൽ പ്രതിഷേധിച്ച സി.പി.ഐ.എം പ്രവർത്തകർ ഇ.ഡി ഉദ്യോഗസ്ഥരെ അക്രമിച്ച സംഭവത്തിൽ ആഭ്യന്തര വകുപ്പ് പരാജയപ്പെട്ടുവെന്ന ആക്ഷേപം കോൺഗ്രസിനുള്ളിൽ ശക്തമാകുകയാണ്. അക്രമം അഴിച്ചുവിട്ട സി.പി.ഐ.എം പ്രവർത്തകർക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കുന്നതിൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കും വകുപ്പിനും കടുത്ത ജാഗ്രതക്കുറവ് ഉണ്ടായതായി കോൺഗ്രസിലെ ഒരു വിഭാഗം പരസ്യമായി കുറ്റപ്പെടുത്തുന്നു. ക്രമസമാധാനം പാലിക്കുന്നതിൽ സി.പി.ഐ.എമ്മിന് മുന്നിൽ പോലീസ് മുട്ടുമടക്കുന്നത് ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്നാണ് കോൺഗ്രസ് അണികളുടെയും നേതാക്കളുടെയും നിലപാട്. പ്രതിപക്ഷ നേതാവിന്റെ വീട്ടിലെ റെയ്ഡ് ഒരു വശത്ത് സി.പി.ഐ.എമ്മിനെ പ്രതിരോധത്തിലാക്കുമ്പോൾ, മറുവശത്ത് അത് ഭരണകക്ഷിയായ യു.ഡി.എഫിനുള്ളിലും ആഭ്യന്തര വകുപ്പിന്റെ വീഴ്ചകളെച്ചൊല്ലിയുള്ള പുതിയ പോരുകൾക്ക് കാരണമായിരിക്കുകയാണ്.

spot_img

Related news

കെഎസ്ഇബി അണപൊട്ടുന്ന കടത്തിലേക്ക്! പുറത്തുനിന്ന് വൈദ്യുതി വാങ്ങാൻ മാത്രം 12,000 കോടി കഴിഞ്ഞെന്ന് കെഎസ്ഇബി രേഖകൾ

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം കുത്തനെ വർദ്ധിക്കുന്നത് കേരളത്തിന് വൻ സാമ്പത്തിക ബാധ്യതയാകുന്നതായി...

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഐ.പി ബിനുവിന്റെയും ആറ്റുകാൽ ഉണ്ണിയുടെയും വീടുകളിൽ പോലീസ് റെയ്ഡ്; വധശ്രമത്തിന് കേസ്!

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയിലെ റെയ്ഡിനിടെ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ്...

“പിണറായിയെ രക്ഷിക്കാനിറങ്ങിയതാണോ ഇഡി?”; മാസപ്പടി റെയ്ഡിൽ കടുത്ത പരിഹാസവുമായി കെ. മുരളീധരൻ!

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയിലെ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് പരിശോധനയ്‌ക്കെതിരെ കടുത്ത...